അതിരുകൾ ഭേദിച്ചു സിനിമ വളരുമ്പോൾ
Abhishek Ponnully
പണ്ട് പല വുഡ്സ് ആയി കിടന്നിരുന്ന ഇന്ത്യൻ സിനിമ വ്യവസായം ഇന്ന് ഒന്നിക്കുന്നതിന്റെ പാതയിൽ ആണ്. Film companion talk show യിൽ കമൽ ഹസ്സൻ പറഞ്ഞ പോലെ പണ്ട് സിനിമ ഉത്തരയാനത്തിൽ ആയിരുന്നു. സിനിമയുടെ എല്ലാ സുഖ സ്വകാര്യങ്ങളും പ്രശസ്തിയും അനുഭവിച്ചിരുന്നത് അവർ ആയിരുന്നു. പക്ഷെ ഇന്ന് അവസ്ഥ അത് അല്ല. ഇന്ന് ഇന്ത്യൻ സിനിമയുടെ അഭിമാനവും പുറം രാജ്യക്കാർ അറിയുന്നതും ദക്ഷിണ ഇന്ത്യ സിനിമകൾ ആണ്.
ആ ഒരു മാറ്റത്തിന് തുടക്കം കുറിച്ച് രാജമൗലിയും. ഇന്ന് ബോളിവുഡിന് ഉണ്ടായിരുന്ന തലകനവും എലാം അവർ കളഞ്ഞു കൊണ്ട് അവർ ഇന്ന് അന്യഭാഷ സിനിമകൾ റീമേക്ക് ചെയ്യാനും മറ്റും തുടങ്ങിരിക്കുന്നു.ദൃശ്യം, കാന്താരാ തുടങ്ങിയ സിനിമകൾ ലോകം മുഴുവൻ ചർച്ചവിഷയം ആയി തുടങ്ങുന്നു.
KGF, ബാഹുബലി തുടങ്ങിയ സിനിമകൾ, അതിന്റെ അണിയറപ്രവർത്തകർ സിനിമയുടെ ഭാഷ അതിർവരമ്പുകൾ ഭേദിച്ച് സിനിമയെ എല്ലാവർക്കും ഒരേ പോലെ പ്രിയപ്പെടത്താക്കി. Film Companion ന്റെ കഴിഞ്ഞ 2 talk shows എടുത്ത് നോക്കിയാൽ അറിയാം എല്ലാവരും ഭാഷഭേദങ്ങൾ മറന്ന് ഒന്നിച്ചു പ്രവർത്തിക്കാൻ താല്പര്യപെടുന്നത്.
അതെ വരുംകാലങ്ങളിൽ ഇന്ത്യൻ സിനിമ ഹോളിവുഡ് സിനിമ മേഖല പോലെ ലോകസിനിമയിൽ തന്നെ മികച്ചത് ആവും. വരും സിനിമകൾ എലാം ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു ഇന്ത്യൻ സിനിമ എന്ന് മാത്രം അറിയപ്പെടും.നമ്മുക്ക് കാത്തിരിക്കാം നല്ല ഒരു നാളെക്കായി, ഇന്ത്യൻ സിനിമയുടെ വളർച്ചക്കായി