രാജ്യസ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത 22 കോടി ബിജെപിക്കാർക്കും, പ്രതികരണശേഷിയില്ലാത്ത ഇന്ത്യൻ ജനതക്കും അവരർഹിക്കുന്ന നുണയനെ തന്നെ കിട്ടി.

497

ആബിദ് അടിവാരം

അമേരിക്കയെ പിടിച്ചു കുലുക്കിയ ക്ലിന്റൺ-മോണിക്ക ലെവിൻസ്കി സംഭവം ഓർമ്മയുണ്ടോ? ക്ലിന്റൺ മോണിക്കയുമായി ‘അവിഹിത’ ബന്ധം പുലർത്തിയതായിരുന്നില്ല പ്രസിഡന്റിന്റെഇംപീച്ച്മെന്റ് വരെ എത്തിയ ആ വിവാദത്തിന് കാരണം , രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധമൊന്നും അമേരിക്കക്കാരെ അലോസരപ്പെടുത്തില്ല, താനും മോണിക്കയുമായി ഒരു വിധ ഏർപ്പാടും നടന്നിട്ടില്ല എന്ന് പൊതുസമൂഹത്തോട് കളവു പറഞ്ഞതായിരുന്നു അവരുടെ പ്രശ്നം.

ഭരണാധികാരി പൗരൻമാരോട്, ഒരു വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിൽ പോലും, കളവ് പറഞ്ഞത് അവർ സഹിച്ചില്ല.ഇവിടെ ഒരുത്തൻ നാക്കെടുത്താൽ കളവേ പറയൂ.ചൈന ഇന്ത്യയിലേക്ക് കയറി ഇപ്പോഴും അവിടെ തുടരുന്നു എന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്, ലോക മാധ്യമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.എന്നിട്ടും പ്രധാനമന്ത്രി പറയുന്നത് ചൈന അതിർത്തി ലംഘിച്ചിട്ടില്ല എന്നാണ്..!രാജ്യരക്ഷയുടെ വിഷയത്തിലാണ് പച്ചക്ക് നുണ പറയുന്നത്!

20 ഇന്ത്യൻ സൈനീകർ എങ്ങനെ എവിടെ വെച്ച് കൊല്ലപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരമില്ല.ചൈന ഇങ്ങോട്ട് വന്നതല്ലെങ്കിൽ പിന്നെ ഇന്ത്യൻ സൈനീകരെ കൊന്നതാര്…?പുൽവാമ-പാർലമെന്റ്-മുംബൈ ആക്രമണങ്ങളിൽ ഇന്ത്യൻ അധികൃതർ അറിഞ്ഞുകൊണ്ട് നടത്തിയ ഇൻസൈഡ് ജോബ് എന്ന ആരോപണമുണ്ടായിരുന്നു, അതിർത്തിയിൽ നടന്നത് എന്താണെന്ന് ജനം എങ്ങനെ അറിയും..?
പേടിക്കാതെ പുറത്തിറങ്ങി സംസാരിക്കൂ എന്ന് രാഹുൽ നിരന്തരം ആവശ്യപ്പെട്ടിട്ടും 56 ഇഞ്ച് മുട്ടിടിച്ച് നിൽക്കുകയാണ്..!

ഒരു ജനതക്ക് അവർ അർഹിക്കുന്ന ഭരണാധികാരികളെ കിട്ടും, രാജ്യസ്നേഹമോ ആത്മാഭിമാനമോ തൊട്ട് തീണ്ടിയിട്ടില്ലാത്ത 22 കോടി ബിജെപിക്കാർക്കും, പ്രതികരണശേഷിയില്ലാത്ത ഇന്ത്യൻ ജനതക്കും അവരർഹിക്കുന്ന നുണയനെ തന്നെ കിട്ടി.