ശരിയാണ്, ഇന്ധനവില കൂട്ടിയാൽ കണ്ട അലവലാതികളൊക്കെ വാഹനം ഉപയോഗിക്കുന്നത് നിർത്തും, ഇയാളെപ്പോലുള്ളവർക്കു പ്രശ്നവുമില്ല.

311

ആബിദ് അടിവാരം

കേരളത്തിലെ 32 ലക്ഷം ഹിന്ദുക്കളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു.

പെട്രോൾഡീസൽ വില 100 രൂപയെങ്കിലും ആകണം, അതോടെ കണ്ട അലവലാതികളൊക്കെ വാഹനം ഉപയോഗിക്കുന്നത് നിർത്തും. പെട്രോൾ ഇറക്കുമതി കുറയുന്നതോടെ രാജ്യത്ത് വൻ സാമ്പത്തീക വളർച്ചയുണ്ടാകും, അതോടൊപ്പം പെട്രോൾ കയറ്റുമതി ചെയ്യുന്ന കാക്കാമാരുടെ രാജ്യങ്ങൾക്ക് മുട്ടൻ പണി കിട്ടുകയും ചെയ്യും എന്ന് ആത്മാർത്ഥമായി വിശ്വസിച്ച് ഓരോ പെട്രോൾ വില വർദ്ധനയും സന്തോഷത്തോടെ സ്വീകരിക്കുന്ന ഓരോ ദിവസവും വിലവർദ്ധനക്കായി കാത്തിരിക്കുന്ന 32 ലക്ഷം ബിജെപി വോട്ടർമാരുണ്ട് കേരളത്തിൽ ഇന്ത്യയിലാകെ 30 കോടി ഹിന്ദുക്കൾ ഈ സന്തോഷത്തിൽ ജീവിക്കുന്നവരാണ്.

ഗ്യാസ് വില വർധിക്കുന്നതോടെ ആളുകൾ ഭക്ഷണം പാകം ചെയ്യുന്നത് കുറയും, ഭക്ഷ്യ വസ്തുക്കൾ ആവശ്യമില്ലാതായാൽ കർഷകർ പണി നിർത്തിപ്പോകേണ്ടി വരും , അങ്ങനെ ഖലിസ്ഥാനികളായ കർഷകരുടെ ശക്തി ക്ഷയിക്കും. മോദിജിയുടെ സുഹൃത്തുക്കളായ യഥാർത്ഥ കർഷകർ മാത്രം ബാക്കിയാകുന്ന ഇന്ത്യ ഉയർന്നു വരും. ഗ്യാസ് വിലകൂടുന്നത് രാജ്യനന്മക്കാണ് എന്ന് ഉറച്ചു വിശ്വസിച്ച് ഓരോ ദിവസവും ഗ്യാസ് വിലവർദ്ധനക്ക് കാത്തിരിക്കുന്ന 32 ലക്ഷം ഹിന്ദുക്കളുണ്ട് കേരളത്തിൽ. ചരക്ക് കൂലി 15 ശതമാനം വർദ്ധിക്കാൻ പോകുന്നു, അതോടെ സാധനങ്ങൾക്കെല്ലാം വിലകൂടും. കോഴിക്കോട് വലിയങ്ങാടി ഉൾപ്പടെ കാക്കാമാരുടെ കൈവശമുള്ള കച്ചവട മേഖല തകർന്നു പോകും,

നോട്ട് നിരോധന കാലത്തെപ്പോലെ കാക്കാമാരുടെ കയ്യിൽ കാൽകാശില്ലാത്ത അവസ്ഥ വരും. അവരെ അടിമകളാക്കി ഹിന്ദുക്കൾ സ്വാഭിമാനത്തോടെ ജീവിക്കുന്ന നല്ല കാലം വരും എന്ന പ്രതീക്ഷയോടെ മോദിജി ചരക്ക് കൂലി വർദ്ധിപ്പിക്കുന്നത് കാത്തു കഴിയുന്ന 32 ലക്ഷം ഹിന്ദുക്കളുണ്ട് കേരളത്തിൽ.നോട്ട് നിരോധനം, ജി എസ്ടി, ജിഡിപി തകർച്ച തുടങ്ങിയ എണ്ണിയാൽ തീരാത്ത കാരണങ്ങളാൽ സന്തോഷിക്കുന്നവരാണ് മോദിജിയെ അവതാരമായി പൂജിക്കുന്ന ഹിന്ദു ഭക്തർ. ഇന്ത്യയിൽ ആകെ സന്തോഷമുള്ളത് മോദിജിക്കും അനുയായികൾക്കുമാണ്, അവരെങ്കിലും സന്തോഷിക്കട്ടെ. വേറെയാർക്കും അടുത്തകാലത്തൊന്നും സന്തോഷമുണ്ടാവാനുള്ള ഒരു കാരണവും കാണുന്നില്ല.

മോദിജി നിരന്തരം കാക്കമാർക്ക് പണികൊടുക്കുകയും ഇന്ത്യയെ ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ മതിമറന്നു സന്തോഷിക്കുന്ന കേരളത്തിലെ 32 ലക്ഷം (ഇപ്പോൾ 50 ലക്ഷ്യമെങ്കിലും കാണും) ഹിന്ദുക്കളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഇന്ത്യയിലെ 30 കോടി ഹിന്ദുക്കളോടൊപ്പം ഞാനും സന്തോഷിക്കുന്നു. ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളത് കൊണ്ട് മാത്രം മതേതരത്വവും സമാധാനവും പുരോഗതിയും നിലനിൽക്കുന്ന ലോകത്തിലെ സമാധാനവും സന്തോഷവുമുള്ള ഒരേയൊരു മതേതര രാജ്യത്ത് ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
ജയ് ഹിന്ദ്.