Abid Adivaram എഴുതുന്നു 

ഇന്ത്യ ചതിക്കപ്പെടുകയാണോ?

1992ൽ പ്രസിദ്ധീകരിച്ച കന്നട പത്രമാണ് ചിത്രത്തിൽ. നരേന്ദ്ര മോഡി എഞ്ചിനീയറിംഗ് ബിരുദ ധാരിയാണെന്നാണ് ആ പത്രക്കാരനോട് പറഞ്ഞിരിക്കുന്നത്!

Abid Adivaram
Abid Adivaram

അതായത്, പ്രധാനമന്ത്രിക്കസേര സ്വപ്നം കാണുന്നതിനൊക്കെ മുമ്പേ ഇയാൾ ഫ്രോഡാണ്. ഇയാളെക്കൊണ്ട് പണിയെടുപ്പിക്കാൻ പറ്റും എന്ന് തിരിച്ചറിഞ്ഞ ഏതോ മാഫിയ RSS ന്റെ ഹിന്ദുരാഷ്ട്ര മോഹത്തെ മുതലെടുത്ത് ഇങ്ങേരെ കളത്തിൽ ഇറക്കിയതാണെന്ന് ന്യായമായും സംശയിക്കേണ്ടിവരും
കാരണം, ഇന്ത്യയെ പട്ടാപ്പകൽ കൊള്ളയടിച്ച 5 വർഷങ്ങളാണ് കടന്ന് പോയത്. ആർക്കോ വേണ്ടി ആടിക്കളിക്കുന്ന ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണ് ഈ മനുഷ്യൻ.
നോട്ട് നിരോധനമടക്കം ഇന്ത്യയെ നശിപ്പിച്ച രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച നിരവധി വിഷയങ്ങൾ തെരെത്തെടുപ്പ് ചർച്ചയിൽ ഉയർന്നു വരാത്ത വിധം ഇയാളുടെ മണ്ടത്തരങ്ങൾ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്നു.
ഇപ്പോഴിതാ, തെരെഞെടുപ്പ് ഏതാണ്ട് അവസാനിക്കാറായപ്പോൾ മണ്ടത്തരങ്ങളുടെ മാലപ്പടക്കം പൊട്ടിച്ച് ഇയാൾ നമ്മളെ വീണ്ടും മണ്ടൻമാർ ആക്കുകയാണ്.

നമ്മൾ ഇയാളെ ട്രോളി സമയം കൊല്ലുമ്പോൾ മറ്റൊരു ഗൂഢ സംഘം EVM സ്ട്രോങ്ങ് റൂമുകളെ ലക്ഷ്യം വെക്കുന്നുണ്ടാവും.
അറിയണം, എണ്ണവും കണക്കുമില്ലാത്ത , പത്ത് ലക്ഷം EvMകൾ എവിടെപ്പോയി എന്നു പോലും പറയാത്ത, നരേന്ദ്ര മോഡിയുടെ ജോലിക്കാർ മാത്രമെന്ന് നിരവധി തവണ ബോധ്യപ്പെട്ട ഒരു ഇലക്ഷൻ കമ്മീഷനിൽ ഇപ്പോഴും വിശ്വസിക്കുന്നവരാണ് നമ്മൾ!

EVM സൂക്ഷിച്ച സ്ട്രോങ് റൂമുകൾക്ക് ഒരു മാസത്താളം കാവൽ നിന്നിട്ടുണ്ട് ചത്തീസ്ഗഢിലെ കോൺഗ്രസ്സുകാർ, അതിന്റെ ഫലം മഹാഭൂരിപക്ഷത്തോടെയുള്ള വിജയമായിരുന്നു.
അതേ, കോൺഗ്രസ്സുകാർ നിർണ്ണായകമായ ഈ തെരെത്തെടുപ്പിൽ സ്ട്രോങ്ങ് റൂമുകളുടെ പരിസരത്തില്ല ഒരു പാർട്ടിക്കാരുമില്ല. അവരെ ഓർമ്മിപ്പിക്കേണ്ടവർ മോഡിയെ ട്രോളുന്ന തിരക്കിലാണ്!

എന്ത് വിലകൊടുത്തും ഈ തെരെഞ്ഞെടുപ്പ് ജയിക്കേണ്ട ചിലർ മേഡിക്ക് പിന്നിലുണ്ട്, അയാളെ മൂന്നിൽ നിർത്തി ലക്ഷക്കണക്കിന് കോടികൾ അടിച്ചുമാറ്റിയവർ പിടിക്കപ്പെടാതിരിക്കണമെങ്കിൽ ഭരണം മാറരുത്. മോഡിയുടെ പ്രസംഗങൾ മറ്റുളവർ എഴുതികൊടുക്കുന്നതാണെന്ന് നമുക്കെല്ലാം അറിയാം, അയാളുടെ മണ്ടത്തരങ്ങൾ അയാളുടെ മാത്രം വകയാണെന്ന് പക്ഷേ നാം വിശ്വസിക്കുന്നു!

അമ്പലത്തിലെ ഉൽസവ ദിവസം പരിസരത്തെ. വീടുകളിൽ മോഷണം നടക്കുന്ന പതിവുണ്ടായിരുന്നു പണ്ട്, ആളുകളുടെ ശ്രദ്ദ വെടിക്കെട്ടിലേക്കും ഉൽസവപ്പറമ്പിലെ അതൃപ്പങ്ങളിലേക്കും തിരിയുന്ന നിമിഷങ്ങൾ മതിയല്ലോ കള്ളൻമാർക്ക്.
കോമാളി വേഷക്കാർ തകർത്താടി ശ്രദ്ധ തിരിക്കുന്നുണ്ട്.
പൊതുവേ ദുർബല ഇപ്പോൾ ഗർഭിണി കൂടിയായ നമ്മുടെ EVM കളെ ദൈവം രക്ഷിക്കട്ടെ!

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.