Abid Rahman

കൊച്ചിയിലെ റോഡപകടം മാപ്പുചോദിച്ചു ഹൈക്കോടതി. എഞ്ചിനിയർമാർക്കു സസ്‌പെൻഷൻ. സംസ്ഥാനത്തെ പരമോന്നത കോടതി ഒരു കുടുംബത്തോട് മാപ്പപേക്ഷിക്കുക? എന്നത് ചെറിയ ഒരു സംഭവമല്ല

നാല് പി ഡബ്ള്യു ഡി ഉദ്യോഗസ്ഥർക്ക് ( അതിൽ മൂന്നുപേർ സ്ത്രീകൾ എന്നത് ശ്രദ്ധേയം ) സസ്പൻഷനും ലഭിച്ചു. ഒരു വലിയ വാഹനമപ്പാടെ കുഴിച്ചു മൂടാനായി റോഡിൽ കുഴി തയ്യാറാക്കിയ ജല വകുപ്പാകട്ടെ കുഴി മൂടാൻ പി ഡബ്ള്യു ഡി അനുമതി നൽകിയില്ലന്ന് പറഞ്ഞ് കണ്ണീരൊഴുക്കുന്നു? പാവങ്ങൾ.

മേലേ തലം മുതൽ വൻകിട കോൺട്രാക്റ്റ് രാഷ്ട്രീയ ലോബികൾ തുടങ്ങി താഴെ വാർഡ് തലത്തിൽ ബിനാമി കരാറുകാർ വരെ കോടികളുണ്ടാക്കുമ്പോൾ, “പണിയുന്തോറും പൊളിയുന്ന പാലാരിവട്ടം മേൽപ്പാലം” കുല ഗുരുവിന്റെ സ്ഥാനത്ത് സർവ്വ അനുഗ്രഹങ്ങളും തേർവാഴ്ചക്കാർക്ക് കനിഞ്ഞരുളി രാഷ്ട്രീയ കക്ഷി ഭേദമന്യെയുള്ള ഒരുമയുടെ വിനോദ പാഠങ്ങൾ ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവില്ല എന്നു കരുതാൻ ന്യായമില്ല. വ്യവസ്ഥിതി, ഇതായിരിക്കെ ദുരന്തങ്ങൾ പല രൂപത്തിലും (കരയിലും വെള്ളത്തിലും ) തുടർന്നു കൊണ്ടേയിരിക്കും.

പാഠം 2

ഹെൽമറ്റിന്റെ ഗുണവശങ്ങൾ നിഷേധിക്കുന്നില്ല. പക്ഷേ അതൊരു പൗരന്റെ മൗലികാവകാശത്തിനു മേലുള്ള കടന്നുകയറ്റമാകരുത്. ഭരണ കൂടത്തിന് വ്യക്തികളുടെ സുരക്ഷയിൽ നിർബന്ധമുണ്ടത്രെ . Image result for HELMET"ഇപ്പോൾ പുറകിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കണം. വീട്ടിലെ പെണ്ണുങ്ങളെ ഹെൽമറ്റ് ഇടീപ്പിച്ച് പുറകിലിരുത്തിയുള്ള യാത്ര കാർട്ടൂൺ പടം കാണുന്നതുപോലെയുണ്ട്. നല്ല തമാശ. ഇനി, ഹെൽമറ്റ് ധരിച്ചില്ലങ്കിലോ കനത്ത തുക നിങ്ങൾ നൽകണം. അപ്പോൾ റോഡിലെ കുഴിയിൽ വീണ് ചത്താലോ? അത് നിങ്ങൾ തന്നെ തുക മുടക്കി കുഴി വെട്ടിയോ ചിതയൊരുക്കിയോ സംസ്കരിക്കണം. സർ, പിന്നെ, എവിടെയാണ് ഞങ്ങളുടെ സുരക്ഷിതത്വം?

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.