സിഖുകൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകരായ ” ജഗദീഷ് ടൈറ്റ്ലർ – കമൽനാഥ് – സജ്ജൻ കുമാർ ” എന്നീ മൂന്ന് ഭീകരതകളെ ചേർത്തുനിർത്തിയാലും അമിത് ഷാക്ക് പകരമാകില്ല.

79
ആബിദ് റഹ്മാൻ
1984 ൽ ഇന്ദിരാഗാന്ധി വധത്തെ തുടർന്ന് തലസ്ഥാനത്ത് വെറും നാലു നാൾക്കകം നാലായിരത്തോളം സിഖുകാർ കൊല ചെയ്യപ്പെട്ടതിന്റെ മുഖ്യ ആസൂത്രകർ എന്നാരോപിക്കപ്പെടുന്ന ” ജഗദീഷ് ടൈറ്റ്ലർ – കമൽനാഥ് – സജ്ജൻ കുമാർ ” എന്നീ മൂന്ന് ഭീകരതകളെ തുള്ളിയാക്കി ചേർത്താലും ഇന്ത്യാ മഹാരാജ്യത്തെ കശാപ്പു ചെയ്യാൻ വെമ്പൽ കൊള്ളുന്ന അമിത് ഷാക്ക് പകരമാകില്ല.
കാരണം, പ്രസ്തുത മൂവരും ഒരു സന്ദർഭത്തിൽ തന്നെ ഉദയവും അസ്തമയവും നേരിട്ടവരാണ്.ഗുജറാത്ത് മുൻ ചെസ്സ് അസോസിയേഷൻ അദ്ധ്യക്ഷൻ കൂടിയായ അമിത് ഷാ,
ചതുരരംഗകളിയിലെ വിരുതുകൾ തന്റെ ക്രൂര വിനോദങ്ങളിൽ പ്രകടമാക്കുകയാണ്.പൗരത്വം ചോദ്യം ചെയ്യപ്പെട്ടൊരു പ്രബല സമുദായത്തെ ജീവനെടുക്കുന്ന കുടിലത തലസ്ഥാനത്ത് നടപ്പിലാക്കുമ്പോൾ, സൈന്യത്തെ ആവശ്യപ്പെട്ട മുഖ്യ മന്ത്രി കേജ്റിവാളിന്റെ ആവശ്യം മുഖ വിലക്കെടുത്തില്ല.പക്ഷ പാതിത്വത്തിനും മനുഷ്യാവകാശ ധ്വംസനത്തിനും കുപ്രസിദ്ധിയാർജിച്ച ഡൽഹി പോലീസ് തികഞ്ഞ നിഷ്ക്രിയത്വം പാലിച്ചു.സിഖ് കൂട്ടകൊലയുടെ കാലത്ത് ” ഒരു വൻ മരം വീഴുമ്പോൾ സമീപ പ്രദേശങ്ങളെ അതു ബാധിച്ചേക്കാം ” എന്ന പിന്തുടർച്ചവകാശിയുടെ ജൽപ്പനങ്ങളല്ല,,,, മത ഭ്രാന്തിളക്കി ലോക ഭ്രാന്തനായ ട്രമ്പ് എന്ന അമേരിക്കൻ കൂട്ടുകാരനെയും കൂട്ടി രാജ്യത്തിന്റെ മത നിരപേക്ഷത കോൺസൻട്രേഷൻ ക്യാമ്പിൽ Image result for amit shahഭസ്മമാക്കാനുള്ള കോളേജ് ബയോ കെമിസ്ട്രി ബിരുദം അമിത് ഷാ എന്ന പഴയ ഓഹരി ദല്ലാളായ ബോംബേക്കാരൻ സ്വന്തമാക്കിയിരിക്കുന്നു.തോൽവി ഉറപ്പായയിടത്തു ജയിക്കുക എന്നതാണ് വിദ്വാന്റെ വിജയം?അതിനായി ഏതു നീച മാർഗ്ഗവും പിൻപറ്റും.കോദര സഹോദരന്മാരായി കഴിയുന്നവർക്കിടയിൽ ”ഭിന്നിപ്പിച്ചു ഭരിക്കുക” എന്ന പഴയ ബ്രിട്ടീഷ് തന്ത്രത്തിന്റെ ആധുനിക വക്താക്കളാണിവർ.അതെ, വെള്ളക്കാരെക്കാൾ നിന്ദ്യർ.സ്വാതന്ത്ര്യം ഇനിയും പുലരേണ്ടിയിരിക്കുന്നു.ജയ് ഹിന്ദ്.

Advertisements