history
ജഹനാര ബീഗം മുഗൾ ഇന്ത്യയുടെ ദുഃഖപുത്രിയാണ്
മഹാനായ ഷാജഹാൻ ചക്രവർത്തിയുടെയും മുംതസ് മഹലിന്റെയും മക്കൾ. അതീവ വാൽസല്യത്തിന്റെയും പിതാവിനോടുള്ള കടപ്പാടുകളുടെയും അസൂയാവഹമായ നീക്കങ്ങളിൽ കുപിതനായ മറ്റൊരു മകന്റെ
325 total views

മുഗൾ ഇന്ത്യയുടെ ചരിത്രത്തിൽ കണ്ണീരാൽ രചിക്കപ്പെട്ട അദ്ധ്യായങ്ങളാണ് ജഹനാര – ദാരാഷിക്കോ സഹോദരരുടെ ജീവിതങ്ങൾ.
മഹാനായ ഷാജഹാൻ ചക്രവർത്തിയുടെയും മുംതസ് മഹലിന്റെയും മക്കൾ. അതീവ വാൽസല്യത്തിന്റെയും പിതാവിനോടുള്ള കടപ്പാടുകളുടെയും അസൂയാവഹമായ നീക്കങ്ങളിൽ കുപിതനായ മറ്റൊരു മകന്റെ പടയൊരുക്കങ്ങൾ.ഏറെ ഉദ്വേഗഭരിതവും വിചിത്രവും വിസ്മയകരവുമായ സംഭവങ്ങൾ ഒട്ടനവധിയാണ് ചരിത്രത്തിൽ??.
“പാദ്ഷാ ബാദാ ഇ ബുനുർഗ് മർതബ” സുൽത്താൻ മുഹമ്മദ് ദാരാ ഷിക്കോ, ഒരു പകലിന്റെ അന്ത്യ യാമത്തിനകം ഭൂഗോളമാകെ തന്റെ സർഗ്ഗ വൈശിഷ്ട്യം വ്യക്തമാക്കി. പിതാവിന്റെ ഇഷ്ട പുത്രൻ, കിരീടാവകാശി. പക്ഷേ യാഥാസ്ഥിതികനായ അനുജൻ ഔറംഗസീബ് അദ്ദേഹത്തെ തോൽപ്പിച്ചു, ബന്ധനസ്ഥനാക്കി ആനയെ കൊണ്ട് ചവിട്ടി കൊന്നു.തന്റെ അധികാര വടം വലിയേക്കാൾ ദാരയുടെ വിശാല വീക്ഷണമായിരുന്നു ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ഇന്നും പക്ഷം പിടിച്ചുള്ള ചരിത്രമെഴുത്തിൽ ദാരാ ഷിക്കോവ് ഒരു സങ്കീർണ്ണതയായി തുടരുന്നു? സുവർണ്ണ ക്ഷേത്രത്തിന് തറക്കല്ലിട്ട സർവ്വാദരണീയനായ ലാഹോറിലെ ഖാദിരി സൂഫീ മിയാൻ മീറിനെ ശിഷ്യപ്പെട്ട അദ്ദേഹത്തിന്റെ ചിത്ര രചനകളിൽ വിശിഷ്ടമായവ പത്നി നദീറക്ക് സമർപ്പിച്ചു കൊണ്ടായിരുന്നു. നിലവിലുള്ള ബഹുഭാര്യാത്വവും പര ബന്ധവും ദാരയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര ഗാഢമായിരുന്നു നദീറയുമായുള്ള അടുപ്പം..
പ്രണയിനിയോടുള്ള ഇഷ്ടം, വിശ്വ ബ്രഹ്മത്തിൽ വിലയം പ്രാപിക്കാനുള്ള അഭിവാഞ്ജയുടെ ബഹിർ സ്ഫുരണമായിരുന്നു.സംസ്കൃതത്തിൽ നിന്നും അമ്പതോളം ഉപനിഷദ് ഗ്രന്ഥങ്ങൾ പേർഷ്യനിലേക്ക് തർജ്ജമ ചെയ്ത അദ്ദേഹം സ്ഥാപിച്ച ലൈബ്രററി ഡൽഹിയിൽ ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്ര പ്രസ്ഥ യൂണിവേഴ്സിറ്റിയിൽ ഇന്നും പ്രവർത്തിക്കുന്നു.
ജഹനാര ബീഗം മുഗൾ ഇന്ത്യയുടെ ദുഃഖപുത്രിയാണ്.
ഔറംഗസീബിനെതിരെ ദാരയോടൊപ്പം നിന്നു. തടവിലാക്കപ്പെട്ട പിതാവിനോടൊപ്പം അദ്ദേഹത്തിന്റെ അന്ത്യം വരെ ചെങ്കോട്ടയിൽ പരിപാലിക്കാൻ ദുലേറിനോടുള്ള തന്റെ വിശുദ്ധമായ പ്രണയം പോലും മാറ്റി വെച്ച ഷാജഹാന്റെ ഓമനപുത്രി തന്റെ സമ്പാദ്യം മുഴുവനും ദാനം ചെയ്തു ഫക്കീറയായി. ഡൽഹിയിലെ ലോകപ്രശസ്തമായ ചാന്ദ്നി ചൗക്ക് അടക്കം നിരവധി സംഭാവനകൾ അവരുടേതാണ്. സൂഫീ പാതയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച അവരുടെ ജീവിത കാലത്ത് തന്നെ നിസാമുദ്ദീനിൽ സ്വന്തം കബറിടം പണിതു വളരെ ലളിതമായി. വിവാഹം പോലും ഉപേക്ഷിച്ച സൂഫീ വനിത ജഹനാരയുടെ അന്ത്യ വരികൾ ഇങ്ങിനെ വായിക്കാം : -“ഹരിതാഭയാലല്ലാതെ എന്റെ കബറിടം മൂടരുത് ദരിദ്രരർക്കാവരണമായി ഈ പുല്ലു മതി”..
326 total views, 1 views today