സഞ്ജയ് ഗാന്ധിയുടെ ‘ഐസ് ക്രീം സഖി, അടിയന്തിരാവസ്ഥയിലെ ഭീകര സുന്ദരി !

329

എഴുതിയത്  ആബിദ് റഹ്മാൻ

ഇന്ദ്രപ്രസ്ഥമൊരു അന്തപ്പുരമാണെങ്കിൽ അവിടെ മഹാറാണിയായി വാണത് രുക്സാന സുൽത്താന മാത്രമാണ്.സഞ്ജയ് ഗാന്ധിയുടെ ‘ഐസ് ക്രീം സഖി, അടിയന്തിരാവസ്ഥയിലെ ഭീകര സുന്ദരി.

സഞ്ജയുടെ ഇഷ്ടം കൂടാൻ മൽസരിച്ച അംബികാ സോണി അടക്കമുളള അംഗനമാരെ ഒന്നടങ്കം പിന്തള്ളി തന്റെ വർണ്ണപ്പകിട്ടിൽ കൊഴുപ്പിച്ച അഴകിന്റെ മാസ്മരികതയിൽ രാജ്യത്തെ പാവങ്ങളെ അത്തറിൽ മുക്കി കൊല്ലാൻ ശ്രമിച്ചവൾ?

ഡൽഹി ജുമാ മസ്ജിദ് പരിസരത്തുള്ള ചേരികളിലൂടെ അത്തർ തൂകി മൂക്കുപ്പൊത്തി നടന്നപ്പോൾ നിർബന്ധ വന്ധ്യ വൽക്കരണത്തിന് വിധേയമാക്കപ്പെട്ടത് 13000 പേരോളം (അനൗദ്യോകിക കണക്ക് ) സാധുക്കൾ !

തുർക്ക് മാൻ ഗേറ്റിനു സമീപം പെട്ടിക്കടകൾ നടത്തി ഉപജീവനം നടത്തിയവരെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചപ്പോൾ പോലീസ് വെടിവെപ്പിൽ നിരവധി ആളുകളുടെ മരണത്തിനിടയായി.

ആരാണ് രുക്സാന?

അമ്മ, മുസ്ലിം? അച്ഛൻ ഹിന്ദു? ഭർത്താവ് സിഖ്?

ഡൽഹിയിലെ കൊണോട്ട് പ്ലാസയിൽ പൂക്കളുടെ കട നടത്തുമ്പോൾ സഞ്ജയുമായുണ്ടായ ബന്ധം പിന്നീട് രാജ്യത്തിന്റെ സമാധാനം അപകടത്തിലാക്കുന്ന പുത്തൻ സമ വാക്യമായി. സൈന്യത്തിൽ ജനറലായിരുന്ന ഭർത്താവുമായി പിരിഞ്ഞു. ഹിന്ദുവും സിഖുമായി ജീവിച്ച സിനിമാ നായികയായ മകൾ അമൃത സിംഗ്‌, അമ്മയുടെ ശൃംഗാര ലാവണ്യത്തിന്റെ വെള്ളിത്തിരയിലെ പൂർത്തീകരണമായിരുന്നു..

സ്വഅനുരാഗ വിഭ്രാന്തിയുടെ നര നായാട്ട് നിർബാധം താണ്ഡവമാടവെ, കോൺഗ്രസ്സിന്റെ തകർച്ച തിരിച്ചടിയായി!. ജനതാ ഗവൺമെന്റ് അവർക്ക് മൂക്കുകയറിട്ടു!.

കഥ ഇവിടെ തൽക്കാലം അവസാനിക്കുന്നു. സുന്ദരി പിന്നീട് പ്രത്യക്ഷപ്പെട്ടില്ല ! സഞ്ജയ് ഗാന്ധിയാകട്ടെ ഒരു ദുരൂഹ സാഹചര്യത്തിൽ ആകാശത്തിൽ വെച്ച് കൊല്ലപ്പെട്ടു. അന്തപ്പുരത്തിലെ റാണികളുടെ ഞെട്ടിപ്പിക്കുന്ന വിശേഷങ്ങൾ പലതും അങ്ങിനെ ചാരമായി.

Advertisements