സൗമിനി ജെയിന്റെ മേയർ കസേര ലാക്കാക്കി ഗോളടിക്കാൻ കാത്തുനിൽക്കുന്നവർ

0
305

Abid Rahman

കൊച്ചി മേയർ സൗമിനി ജയിൻ ജയിൻ പന്തു കളിയിൽ തല്പരയും വിദഗ്ധയുമാണ്. പെലയുടെ സ്ത്രീ അവതാരമായി അല്പം അതിശയോക്തി കലർത്തി വിശേഷിപ്പിക്കാം.മഴയിൽ പുൽത്തകിടിലൂടെ വെള്ളം തെറിപ്പിച്ച് പന്ത് ഉരുളുന്നുത് കാണാൻ നല്ല ചന്തമാണ്. പല മൈതാനങ്ങളിലും കുട്ടികൾ പെരുമഴ കാലത്ത് പന്തുമായെത്തുന്നു. കുട്ടിത്തം നിറഞ്ഞ മനസ്സ് പക്ഷേ വെള്ളക്കെട്ട് കാണുമ്പോൾ അമ്പരക്കും !… അത് നഗര വീഥികളിലേതാകുമ്പോൾ പന്ത് ഉരുളുക വിചിത്രമായിട്ടായിരിക്കും.!.

എതിരാളികൾ ഒന്നടങ്കം മേയർ കസേര ലാക്കാക്കി പന്തെറിഞ്ഞപ്പോൾ ന്യായപീഠത്തിന്റെ ചുവപ്പ് കലർന്ന മഞ്ഞ കാർഡ് കിട്ടിയ സൗമിനി തെല്ലിട സ്തബ്ധയായി. പക്ഷേ കാശിന്റെ വലുപ്പത്തെ ബുദ്ധി വൈഭവം കൊണ്ട് നേരിടാനുള്ള കഴിവ് ലേഡി പെലക്കുണ്ട്. 2 വനിതാ അംഗങ്ങളുടെ പിന്തുണ അവർ ഒപ്പിച്ചു. എതിരാളികൾ വിഷമത്തിലായി..ഇനി വിഷയത്തിലേക്ക് വരാം.വ്യക്തി പരമായി ഇവരുടെ ചമയങ്ങളോടും, ജാഡകളോടും തീരെ താല്പര്യമില്ല. പക്ഷേ ഒരാളെ പദവിയിൽ നിന്നും നീക്കാൻ ഉന്നയിക്കപ്പെടുന്നവ നീതി യുക്തമായിരിക്കണം.

1. കൃത്യ വിലോപം
2. അഴിമതി.
3. സ്വഭാവ ദൂഷ്യം.

കുറഞ്ഞത്, മുൻ മേയറെ പോലെ കൂടെ കൂടെ യൂറോപ്പിൽ ടൂർ പോയി ഫണ്ട് മുടിപ്പിച്ചു എന്നും കുറ്റം പറയാനാവുന്നില്ല.അതിനാൽ, കുളം കലക്കി മീൻ പിടിക്കാനുള്ള മറ്റു വില്ലന്മാരുടെ ശ്രമങ്ങൾ ഒരിക്കലും വിജയിക്കരുത്. ഇനിയുള്ള ചുരുങ്ങിയ നാളുകൾ മേയർ പദവി ജനാധിപത്യത്തിന് വിരുദ്ധമായി പണത്തിന് ലേലം ചെയ്യരുത്. കാശു വാങ്ങിയവർ തിരിച്ചു നൽകണം. കാശു പോയവർക്ക് ന്യായമെങ്കിൽ പരാതിപ്പെടുകയും ചെയ്യാം.അല്ലങ്കിൽ പ്രധാനമന്ത്രിയേക്കാൾ വലിയൊരു കസേര കാശ് നൽകി വീട്ടിലിട്ട് ആശ്രിതരെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സ്വയം തൃപ്തി അടയട്ടെ.. അതോടെ പ്രശ്നം തീരും.

ആബിദ് റഹ്മാൻ.