ചായ കോപ്പയിലെ കൊടുങ്കാറ്റായിരുന്നു തെഹൽക

ആബിദ് റഹ്മാൻ
ചായ കോപ്പയിലെ കൊടുങ്കാറ്റായിരുന്നു തെഹൽക.
പത്രപ്രവർത്തന ചരിത്രത്തിലാദ്യമായി പല വൻ അഴിമതികളും അവിഹിത ഇടപാടുകളും ഒളികാമറയുടെ സഹായത്തോടെ വെളിച്ചത്ത് കൊണ്ടു വന്നപ്പോൾ കടപുഴകിയവരിൽ വമ്പന്മാരേറെ. ബി ജെ പി മുൻ അദ്ധ്യക്ഷൻ ബംഗാരു ലക്ഷ്മൺ മുതൽ സംശുദ്ധിയുടെ പ്രതീകമായ ജോർജ്ജ് ഫെർണാണ്ടസ് വരെ.പക്ഷേ 2013 ൽ ഗോവയിൽ വെച്ച് നടന്ന ചടങ്ങിനിടെ സഹ പ്രവർത്തകയെ പീഡിപ്പിച്ചെന്ന (അതോ വഴക്ക് കൂടിയതോ?? ) കുറ്റത്തിന് കയ്യോടെ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഒരു വിപ്ലവ പ്രതീക്ഷ അസ്തമിച്ചു.
പ്രധാന മന്ത്രി അടക്കമുള്ളവരെ അന്വേഷണ പരിധിയിൽ കൊണ്ടു വരുന്ന °ലോക് പാൽ ” നിയമത്തെ അകലത്ത് നിറുത്തുന്ന അഴിമതിയുടെ കൊത്തളങ്ങളിൽ അന്വേഷണ പത്ര പ്രവർത്തനത്തിന്റെ സാഹസികമായ മുന്നേറ്റം രാജ്യത്തെ ജനാധിപത്യ വിശ്വാസികളിൽ പ്രതീക്ഷയും ആവേശവും വർദ്ധിപ്പിച്ചിരുന്നു.തേജ്പാലിന്റെ സ്ഥാപനമാണ് പുരസ്കാരത്തിനർഹമായ അരുന്ധതി റോയിയുടെ കൃതി പ്രസിദ്ധീകരിച്ചത്.
പിടിക്കപ്പെട്ടതിനു ശേഷം സ്വയം കുറ്റമേറ്റു പറഞ്ഞ തേജ്പാലിന്റെ മുൻ കാല പ്രവർത്തനങ്ങളെല്ലാം മറ്റു ചില സ്ഥാപിത താൽപ്പര്യക്കാരായ ഉന്നതർക്ക് വേണ്ടിയാണെന്ന വിമർശനമുയർന്നു. സോണിയ ഗാന്ധി അദ്ദേഹത്തോട് മൃദു സമീപനമെടുത്തത് ഉദാഹരണമാക്കി.ഇപ്പോൾ, ഇടി വെട്ടും പേമാരിയും കഴിഞ്ഞത് പോലെ!, ആശാൻ പോയതിന് ശേഷം ഒഴിഞ്ഞ കളരിയിലെ തുരുമ്പെടുത്ത ആയുധങ്ങൾ തുടക്കാൻ പോലും കാലം നീതി കാണിച്ചില്ല.
” ഓരോ ജനതക്കും അവരർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നു, ” എന്ന ആപ്ത വാക്യം വീണ്ടും ശക്തമായി പുലരുകയാണ്. നീതിയുടെ പുലരിയിൽ ശക്തിയും സംശുദ്ധിയും ആത്മാർത്ഥതയുമുള്ള മറ്റൊരു തേജ്‌പാന്റെ വരവിനായി സത്യ യുഗം വീണ്ടും പിറവിയെടുക്കേണ്ടതുണ്ട്.ഒരു കാലഘട്ടത്തിൽ പത്ര ദ്യശ്യ മാധ്യമങ്ങളിൽ തെഹൽക്കയുടെ പുത്തൻ കണ്ടെത്തലുകൾക്കായി ആകാംക്ഷയോടെ കാത്തിരുന്ന ഒരു ജനാധിപത്യ പ്രേമി