Uncategorized
സ്ഫടികത്തിലെ ചാക്കോമാഷിനെ പോലെ അയാൾ കുട്ടിയെ മർദ്ദിക്കുന്നില്ല എന്നേയുള്ളൂ …

Abin Thomas Alex
സിനിമയിൽ ഇഷ്ടം ആകാത്ത പല കാര്യങ്ങൾ ഉണ്ടെങ്കിലും ഒരു വെറൈറ്റിക്ക് വേണ്ടി പടത്തിൽ ഏറ്റവും നല്ലത് എന്ന തോന്നിയ ഒരു കാര്യത്തെ പറ്റി എഴുതാം എന്ന കരുതി. ചെറിയ സ്പോയിലേഴ്സ് ഉണ്ടാകും. ജാതിവെറി, മതവെറി, ടോക്സിക് പാരന്റിംഗ് എന്നിങ്ങനെ മൂന്ന് വിഷയങ്ങൾ ആണ് സിനിമയിൽ പ്രധാനമായും ഉള്ളത്. ഇവ മൂന്നിനും 3 പ്രത്യേക Sub-Plots സിനിമയിൽ നൽകുന്നുമുണ്ട്. ഇതിൽ മൂന്നാമത്തെ Sub-Plot ആയിരുന്നു സിനിമയുടെ ട്രെയ്ലറിലും ടീസറിലും ഒക്കെ മുഖ്യമായി കാണിച്ചത്. അതിനെ പറ്റി ആണ് പോസ്റ്റിലും പറയാൻ ഉള്ളത്.
സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഈ ഒരു വിഷയം ഇതിനു മുൻപ് Mainstream സിനിമയിൽ അവതരിപ്പിച്ച സിനിമകളെ ഓർത്തെടുക്കാൻ ആണ് ആദ്യം ശ്രമിച്ചത്. അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിൽ ആദ്യം ഓടി വന്നത് (a+b)^2 എന്താണെന്ന് തല്ലിപ്പഠിപ്പിക്കുന്ന ചാക്കോ മാഷിന്റെ മുഖം ആയിരുന്നു.
പക്ഷെ സ്പടികത്തിൽ നിന്ന് പുഴുവിലേക്ക് വരുമ്പോൾ ടോക്സിക് പാരന്റിംഗ്-ന്റെ വേറൊരു മുഖം ആണ് നമ്മൾ കാണുന്നത്. ചാക്കോ മാഷിനെ പോലെ മമ്മൂട്ടിയുടെ കഥാപാത്രം സിനിമയിൽ ഒരിടത്തും മകനെ മർദ്ദിക്കുന്നില്ല. മറിച്ചു, സിനിമയിൽ മകനെ താൻ വരച്ച വരയിൽ നിർത്താൻ ആ അച്ഛൻ ഉപയോഗിക്കുന്ന മാർഗം അൽപ്പം കൂടി Subtle ആണ്.
ഒരു നോട്ടത്തിൽ കൂടിയോ, അല്ലെങ്കിൽ കഴിക്കാൻ ഇരിക്കുമ്പോൾ പ്ലേറ്റ് മറിച്ചുവെക്കുന്നതിൽ കൂടിയൊക്കെ ആണ് അച്ഛൻ മകൻന്റെ സ്വഭാവത്തെ നിയന്ത്രിക്കുന്നത്. സിനിമയുടെ അവസാനത്തേക്ക് വരുമ്പോൾ അത് കുറച്ചുകൂടി വൈകാരികം ആവുന്നുമുണ്ട്. അച്ഛൻ കിച്ചുവിനെ ഒരിക്കൽ പോലും അടിച്ചിട്ടില്ല എന്നും ഒരു പുനർവിവാഹം പോലും ചെയ്തില്ല എന്നുമൊക്കെ പറഞ്ഞാണ് സിനിമയുടെ അവസാനം അയാൾ മകന്റെ മേലിലുള്ള ആധിപത്യം ഉറപ്പിക്കുന്നത്.
30 വർഷം മുൻപ് മക്കളെ തല്ലുന്നതെല്ലാം വളരെ സ്വാഭാവികമായ ഒരു കാലഘട്ടത്തിൽ അതിൻ്റെ ഒരു Extreme Version തുറന്നുകാണിച്ചതു കൊണ്ടാണ് സ്പടികം ഇന്നും ഒരു മികച്ച സൃഷ്ടി ആയി കരുതുന്നത്. അതേപോലെ ടോക്സിക് പാരന്റിംഗ് ഈ കാലഘട്ടത്തിൽ എങ്ങനെ ഒക്കെ Update ആയി എന്നും അതിനെ ഏതൊക്കെ രൂപത്തിൽ പ്രതീക്ഷിക്കാം എന്നും കാണിച്ചു തന്നതിന് പുഴു സിനിമയുടെ സൃഷ്ടാക്കൾ കയ്യടി അർഹിക്കുന്നു.
567 total views, 3 views today