സ്ത്രീകളിൽ ഉണ്ടാവുന്ന അസാധാരണ രക്തസ്രാവം

622

Dr.Ganga. S

സ്ത്രീകൾക്ക് ആർത്തവസംബന്ധിയായ സംശയങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ടു ഈ വിഷയത്തിൽ സാമാന്യ അറിവ് ഉണ്ടാകാനായി അധികം വിശദീകരിയ്ക്കാതെ സ്ത്രീകളിൽ ഉണ്ടാവുന്ന അസാധാരണ രക്തസ്രാവത്തേക്കുറിച്ച് പ്രധാന വിവരങ്ങൾ പങ്കുവെക്കുന്നു.

സ്ത്രീകളിൽ ഉണ്ടാവുന്ന അസാധാരണ
രക്തസ്രാവം
———————

സ്ത്രീകളിൽ ശിശു തൊട്ട് വൃദ്ധ വരെ പല പ്രായത്തിലും, പല കാരണങ്ങളാലും അസാധാരണ രക്തസ്രാവം ഉണ്ടാവാം.

ആർത്തവം, പ്രസവം, abortion (ഗർഭം അലസൽ), mtp ( medical termination of pregnancy ) അഥവാ മെഡിക്കൽ കാരണങ്ങളാൽ ഗർഭം അലസിപ്പിയ്ക്കൽ എന്നിവയാടൊടനുബന്ധിച്ചുണ്ടാവുന്ന സാധാരണ രക്തസ്രാവം ഒഴികെ മറ്റെല്ലാം അസാധാരണമാണ്.

അങ്ങനെ ഉണ്ടാവുന്ന അസാധാരണ രക്തസ്രാവം സ്ത്രീ യുടെ പല പ്രായത്തിലും പല ജീവിത ഘട്ടങ്ങളിലും കാരണങ്ങൾ വ്യത്യസ്തമായിരിയ്ക്കും.

ഇതിലെ പ്രായക്കണക്ക് ഏകദേശം ആണ്.

മറ്റ് പല, അക്കാഡമിക് പർപ്പസിലുള്ള, ക്ലാസ്സിഫിക്കേഷൻസ് ഉണ്ടെങ്കിലും പ്രായം വച്ചുള്ള തരം തിരിവ് സാധാരണക്കാർക്ക് കൂടുതൽ മനസ്സിൽ ആവും, പ്രായോഗികമായി പ്രയോജനം കിട്ടും.

1.നവജാത ശിശു (new born baby )
————————–
ചിലപ്പോൾ ശിശുവിനു ബ്ലീഡിങ് ഉണ്ടാവാം. അമ്മയുടെ ഹോർമോണിന്റെ സ്വാധീനം ആവും. അത് പെട്ടെന്ന് നിലയ്ക്കും. പേടിയ്ക്കേണ്ടതില്ല.

2. 0-12 years.
—————-
menarche അഥവാ ഋതുമതി ആവുന്നതിന് മുൻപുള്ള കൗമാര കാലഘട്ടത്തിൽ ഉണ്ടാവുന്ന രക്തസ്രാവം.

യോനി, ഗർഭാശയം, ഗർഭയാശയ ഗളം എന്നിവിടങ്ങളിൽ ഉണ്ടാവുന്ന മുറിവോ ക്ഷതമോ ആവും കാരണങ്ങൾ. അത് അസാധാരണം ആണ്. ശ്രദ്ധയും ചികിത്സയും വേണം.

കാരണങ്ങൾ

a..foreign body.(അന്യവസ്തുക്കൾ ) ചില കുട്ടികൾ ഏതെങ്കിലും ചെറിയ സാധനങ്ങൾ യോനിയിൽ കടത്തും. .ആകാംഷയോ അറിവില്ലായ്മ കൊണ്ടോ ആവും.

b..അണുബാധ.

കാരണങ്ങൾ

വൃത്തിക്കുറവ്.

പീഡനമോ പീഡന ശ്രമമോ നടന്ന ശേഷം. ഗര്ഭാശയത്തിലോ , ഗളത്തിലോ, യോനിയിലോ ഉണ്ടാവുന്ന മുറിവുകൾ, ക്ഷതങ്ങൾ.

C..പീഡനമോ ശ്രമമോ ശേഷം രക്ത സ്രാവം,ഒപ്പം അണുബാധ ഉണ്ടാവാൻ സാധ്യത.

3. അവിവാഹിത ആയ സ്ത്രീ -13-25 വയസ്സ്. യൗവനം
————=—————————–
A. amenorrhea

ആർത്തവം ഇല്ലാതിരിയ്ക്കുക.എന്നതും അസാധാരണം ആണ്. ജന്മനാ ഉള്ള കാരണങ്ങളാൽ ആർത്തവം ഇല്ലാത്തത് (primary.)
ചില പ്രത്യേക കാരണങ്ങൾ കൊണ്ടു ഇല്ലാത്തത് (secondary ).

Secondary എന്നാൽ ഒരിയ്ക്കൽ എങ്കിലും ആർത്തവം ഉണ്ടാവുകയും പിന്നീട് കുറച്ചു കാലത്തേയ്ക്കോ ദീർഘ കാലത്തേയ്ക്കോ എന്നെന്നേക്കുമായോ ഇല്ലാതെ വരിക.

കാരണങ്ങൾ

a. ഗർഭം. അവിവാഹിത എങ്കിലും ഈ സാധ്യത തള്ളിക്കളയരുത്.

b. ഹോർമോൺ അസന്തുലിതാവസ്ഥ.

അതിൽ pituitary, thyroid, ovarian ഗ്രന്ഥികളുടെ പ്രവർത്തന പ്രശ്നങ്ങൾ.

PCOD എന്ന അവസ്ഥ കുപ്രസിദ്ധം ആണല്ലോ. ഹോർമോൺ അസന്തുലിതാവസ്ഥ ആണ് പ്രശ്നം. അണ്ഡാശയത്തിൽ കുരുക്കൾ ഉണ്ടാവുക എന്ന് സാധാരണ പറയും.

c.ആർത്തവ വിരാമം. ചിലർക്ക് പെട്ടെന്ന് ഒരു കാരണവും ഇല്ലാതെ ആർത്തവം നിലയ്ക്കും.

d.ഗർഭാശയം, അണ്ഡാശയം, സംബന്ധിച്ച് സർജറി, റേഡിയേഷൻ, കീമോ കഴിഞ്ഞവർ

B. oligamenorrhea. ശുഷ്‌കർത്തവം.

കാരണങ്ങൾ

.ഹോർമോൺ തകരാറുകൾ.

ആർത്തവ വിരാമത്തോടനുബന്ധിച്ചു ഉണ്ടാവാം.

C.dysmenorrhea, വേദനയോടു കൂടിയ ആർത്തവം.

സാധാരണ ആർത്തവത്തിലും വേദന ഉണ്ടാവാം എങ്കിലും അമിത വേദന, അതുവരെ ഇല്ലാതിരുന്ന വേദന ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണണം. നാടുവിനും വയറിനും അസഹ്യമായ വേദന ഉണ്ടെങ്കിൽ പ്രത്യേകിച്ചും അമിത രക്തസ്രാവത്തോട് കൂടിയതാണെങ്കിൽ.

(Congestive dysmenorrhea, spasmodic dysmenorrhea എന്ന് രണ്ടവസ്ഥകൾ ഉണ്ട്.)

വേദനയുടെ പ്രധാന കാരണങ്ങൾ

1.PID.(അണുബാധ.), ഗർഭാശയം, ട്യൂബ് ചിലപ്പോൾ അണ്ഡാശയം വരെ അണുബാധ ഉണ്ടാവാം. ചികിത്സ വേണം.

2. fibroids.( മുഴകൾ )

ഇവ സാധാരണ ഗതിയിൽ നിരുപദ്രവ കാരികൾ ആണ്. അർബുദം അല്ല. അപൂർവം ആയിട്ടു മാത്രമേ ഇവ malignant (അർബുദ ശേഷി )ആവാറുള്ളു.

Uterine fibroids എന്ന് സാധാരണ അറിയപ്പെടുന്ന, ഗര്ഭപാത്രത്തിൽ കാണപ്പെടുന്ന ഒന്നോ അതിൽ കൂടുതലോ ഉള്ള ചെറുതും വലുതും ആയ മുഴകളെ ആണ് fibroids എന്ന് പറയുന്നത്.
പൊതുവെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാത്തവയുണ്ട്.

അമിത രക്തസ്രാവമോ വേദനയോ വന്ധ്യതയോ മൂത്ര തടസ്സമോ ഒക്കെ ഉണ്ടാവുമ്പോൾ മാത്രം ആണ് ഈ മുഴകൾ വില്ലൻമാർ ആകുന്നത്.

Sub serous, intra mural, sub mucal, tubal, എന്നിങ്ങനെ അവയുടെ സ്ഥാനം അനുസരിച്ചു പല ജാതി ഉണ്ട്.

എണ്ണത്തിലും സ്ഥാനത്തിലും വലിപ്പത്തിലും ഉള്ള വ്യത്യാസങ്ങൾ അനുസരിച്ചു ലക്ഷണങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാവും.

ഹോർമോൺ അസന്തുലിതാവസ്ഥ ആണ് ഫൈബ്രോയ്ഡ്കളുടെ കാരണങ്ങളിൽ ഒന്ന്.
പൊതുവെ ശാന്തം ആയിരിയ്ക്കുന്ന ഫൈബ്രോയ്ഡ് പെട്ടെന്ന് അല്ലെങ്കിൽ കാലക്രമേണ അപകടകാരി ആവുന്നതിന് രണ്ടു കാരണങ്ങൾ പ്രധാനമായി ഉണ്ട്.

ഒന്ന്, വലുതാവുമ്പോൾ സമീപ പ്രദേശങ്ങളിൽ ചെലുത്തുന്ന സമ്മർദ്ദ ഫലമായി.

മറ്റൊന്ന്, Pedunculated (തണ്ട് ഉള്ളത് ) fibroids. അത് ചിലപ്പോൾ സ്വയം പിരിയും (twisted ).അപ്പോൾ രക്ത ഓട്ടം കിട്ടാതാവുകയും മുഴയ്ക്കുള്ളിൽ രക്തം കട്ട പിടിച്ചു, degenerative changes ഉണ്ടാവുകയും തൽഫലമായി വേദന ഉണ്ടാവും.

3.adenomyosis, മയോമെട്രിയ (ഗര്ഭാശയത്തിന്റെ പേശി) കളിൽ ഉണ്ടാകുന്ന ചെറിയ കുരുക്കൾ

പ്രശ്നകാരികൾ അല്ല പൊതുവെ. എങ്കിലും വേദനയും അമിത രക്ത സ്രാവവും ചിലപ്പോൾ ഉണ്ടാവാം.

D.menorregia അമിതാർത്തവം.

കാരണങ്ങൾ

ഹോർമോൺ വ്യതിയാനങ്ങൾ,

thyroid, pituitary, ovarian ഹോർമോണുകൾ, ആർത്തവ ക്രമീകരണത്തിനായി ഉപയോഗിയ്ക്കുന്ന ഗുളികകൾ.

മുഴകൾ. fibroids, അണ്ഡാശയ മുഴകൾ.

പോളിപ്പുകൾ (polyps )

Endometrial polyps ആണ് കൂടുതലും. ചെറിയ തണ്ടോടുകൂടിയത് (pedunculated) ആവാം. അർബുദ സാധ്യത ഇല്ല സാധാരണ ഗതിയിൽ. D &C ചെയ്തോ curate ചെയ്തോ കളയും.

PID ( pelvic inflammatory disease.) അണുബാധ

endometrial cancer (ഗർഭാശയ അർബുദം )
ovarian cancer (അണ്ഡാശയ അർബുദം ).

അവിവാഹിതരും ചെറുപ്പക്കാരും ആയവരിൽ ഗർഭാശയ കാൻസർ(endometrial cancer ) സാധ്യത കുറവ് ആണ്.

E. polymenorrhea അടുപ്പിച്ചു ആർത്തവം ഉണ്ടാവുക, menstrual cycle ന്റെ ഇടവേള കുറയുക,

കാരണങ്ങൾ

പോളിപ്പ്കൾ (polyps ),

ഹോർമോൺ അസന്തുലിതാവസ്ഥ

F. Irregular menstruation

ഒരു നിശ്ചിത സൈക്കിൾ ഇല്ലാത്ത തോന്നിയ പോലുള്ള ആർത്തവം.

കാരണങ്ങൾ
ഹോർമോൺ വ്യതിയാനങ്ങൾ,
പോളിപ്പ്കൾ
ഫൈബ്രോയ്ഡ്സ്
PID
Endometrial & ovarian cancer.

ചിലപ്പോൾ മേല്പറഞ്ഞ ആർത്തവക്രമക്കേടുകളിൽ ഒന്നിൽ കൂടുതൽ അവസ്ഥകൾ ഒരുമിച്ചുണ്ടാകാം.

4.വിവാഹിത അല്ലെങ്കിൽ ഗർഭ സാധ്യത
———————
ഉള്ള sterilization ന് വിധേയരാകാത്ത, പ്രത്യുല്പാദന ശേഷിയുള്ള സ്ത്രീകൾ.

കാരണങ്ങൾ

a.മേൽപ്പറഞ്ഞആർത്തവ ക്രമക്കേടുകളും അവയുടെ കാരണങ്ങളും
കൂടാതെ

b..abortion ഗർഭം അലസൽ

c..ectopic pregnancy (tubal pregnancy ) ഗര്ഭാശയത്തിന് അകത്തല്ലാതെ മറ്റ് ട്യൂബ് അണ്ഡാശയം, വയർ തുടങ്ങി സ്ഥലങ്ങളിൽ ഗർഭം ഉണ്ടാവുക

d. ഗര്ഭനിരോധന മാർഗങ്ങൾ

ഗുളികകൾ

IUCD (intra uterine contraceptive device )കോപ്പർ ടി പോലുള്ള വ.

d. പ്രസവവും അബോർഷനും കഴിഞ്ഞ് ക്രമരഹിത ആർത്തവവും amenorrhea യും കാണാറുണ്ട്.
പിറ്റുവേറ്ററി ഗ്രന്ഥിയുടെ പ്രശ്നം
(Pituitary failure,sheehan’s syndrome) മൂലം ആർത്തവം നിലയ്ക്കുക

പ്രസവവും അബോർഷനും കഴിഞ്ഞു ഇടയ്ക്കിടെ, നിന്നിട്ടും വീണ്ടും തുടർന്നും രക്തസ്രാവം ഉണ്ടെങ്കിൽ ഡോക്ടറെ കാണണം.
Chorio-carcinoma, chorioadenoma എന്നിങ്ങനെ placenta (മറുപിള്ള) യിൽ നിന്നുണ്ടാവുന്ന ട്യൂമറുകൾ ആവാം.

5.പ്രസവം നിർത്തിയ ആർത്തവം ഉള്ള
————————————————–
സ്ത്രീകൾ

കാരണങ്ങൾ

മേൽപ്പറഞ്ഞ ആർത്തവ ക്രമക്കേടുകൾ

ectopic pregnancy. അപൂർവം ആയി ഉണ്ടാവാം.

6. ആർത്തവ വിരാമം menopause ആയ
—————————————————–
സ്ത്രീകൾ

എല്ലാത്തരം ചെറുതും വലുതും ആയ രക്തസ്രാവങ്ങളും, യോനിയിൽ നിന്നുള്ള സ്രവങ്ങളും ശ്രദ്ധിയ്‌ക്കേണ്ടത് ആണ്.
കാരണങ്ങൾ
a.cervicitis – സെർവിക്സിൽ (ഗർഭാശയഗളം ) ഉള്ള അണു ബാധ. Diabetes ഒരു കാരണം ആണ്.

b.vaginitis- യോനിയിൽ ഉണ്ടാവുന്ന അണുബാധ

c.അർബുദം cancer –

endometrial ( ഗർഭാശയ )

.cervical (ഗർഭാശയ ഗളം )

ovarian (അണ്ഡാശയം )

Vaginal (യോനി )
ഗര്ഭാശയവും അണ്ഡാശയവും ഗളവും ഓപ്പറേഷൻ ചെയ്ത് നീക്കം ചെയ്തവരിലും cervical stump cancer (ബാക്കി ഉള്ള ഗളത്തിൽ ) എന്ന അർബുദ സാധ്യത ഉണ്ട്.

7.ബ്ലീഡിങ് സാധ്യത ഉള്ള മറ്റ് ജനറൽ ആയ അസുഖങ്ങൾ ഉള്ളവർ ഉദ ലുക്കീമിയ (രക്താർബുദം ).

8.ചില മരുന്നുകൾ കഴിയ്ക്കുമ്പോൾ ചിലർക്ക് ചിലപ്പോൾ അമിത രക്തസ്രാവം ഉണ്ടാവാം. estrogen content ഉള്ള മരുന്നുകൾ, warf, ecospirin, തുടങ്ങിയവ.

ഇതിൽപ്പെടാത്തത് ആയ അവസ്ഥകളും അസുഖങ്ങളും ചിലതുണ്ട്. വിസ്താര ഭയത്താലും അത്ര കണ്ടു വിശദ വിവരം സാധാരണക്കാർക്ക് ആവശ്യമില്ലാത്തത് കൊണ്ടും കൊണ്ടും ഇവിടെ പ്രതിപാദിച്ചിട്ടില്ല.

NB :പ്രായം വച്ചുള്ള തരംതിരിവ് ഏകദേശം കണക്ക് മാത്രം ആകുന്നു. വ്യക്തിഗതമായി വ്യത്യാസം ഉണ്ടാവും.