റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിക്കൊരു റിവ്യൂ

0
574

ശ്രീഹരി ശ്രീധരന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്

NB: ഇതും വായിച്ചു നേരെ റഹ്മത്ത് ഹോട്ടലിലേക്ക് വെച്ച് പിടിച്ചാല്‍ അതിനുള്ള ക്രെഡിറ്റ്‌ നമുക്ക് വേണമെന്ന് ബൂലോകം അറിയിക്കുന്നു

അമിതപ്രതീക്ഷകൾ ഇല്ലാതെ പോയാൽ തെറ്റില്ലാതെ തിന്നിരിക്കാവുന്ന ബിരിയാണിയാണ് റഹ്മത് ഹോട്ടലിലെ ബിരിയാണി. വലിയ ബുദ്ധിജീവിയല്ലാത്തത് കൊണ്ടാണോ എന്തോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു സാധാരണ ഭക്ഷണപ്രിയനെ തൃപ്തിപ്പെടുത്തുന്നതെല്ലാം ഇതിലുണ്ട്. യൂറോപ്യൻ ക്യൂളിനറി സെൻസ് ഒക്കെ പ്രതീക്ഷിച്ച് ചെന്നാൽ നിരാശയാവും ഫലം.

ഫേസ്ബുക്കിലെ ഡീഗ്രേഡിങ് കണ്ട് റഹ്മത്തിൽ ബിരിയാണി കഴിക്കാൻ പോകാത്ത ഒരു കൂട്ടുകാരൻ പിന്നീട് പാഴ്സൽ വാങ്ങിക്കഴിച്ചിട്ട് ഗംഭീരമാണെന്നൊക്കെ പോസ്റ്റിട്ടത് കണ്ടു. ലോജിക് രണ്ടാം ഗേയ്റ്റിനടുത്ത് അഴിച്ച് വെച്ചിട്ട് കയറിയാൽ തീർച്ചയായും ഫാമിലിയോടൊപ്പം രസിച്ചിരുന്ന് തിന്നാവുന്ന ബിരിയാണി.

Pros :
ബീഫ് 👍👍✌
കിസ്മിസ് 👍👍👍💕💞

Cons:
നെയ്യ് 💔👎👎👎👎

മൈ റേറ്റിങ് 4.26/5.
വെർഡിക്റ്റ് : എബവ് ആവറേജ്
സ്റ്റാറ്റസ് : 100%