മിന്നിപ്പൊലിഞ്ഞു പോയ വെള്ളിനക്ഷത്രം തരുണി സച്ച്ദേവിന്റെ 25-ാം ജന്മവാർഷികം

Sarath Sarathlal Lal

കുക്കുരു കുക്കു കുറുക്കൻ കക്കിരി കക്കും കറുമ്പൻ
പണ്ടൊരു കാട്ടിലെത്തി മുന്തിരികണ്ടു കൊതിച്ച്
നാക്കിലു വെള്ളം കുതിച്ചു കൊമ്പത്തു നോക്കി നിന്നൂ ….. വെള്ളി നക്ഷത്രം സിനിമയിലെ ഈ ഒരു ഗാനവും അതിലെ കൊച്ചുമിടുക്കിയും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുസൃതിച്ചിരിയും കൊഞ്ചലുമായി പ്രേക്ഷകരുടെ മനസ്സിൽ കടന്നുകൂടിയ തരുണി സച്ച്ദേവ് ഇന്നും ഏവർക്കും ഒരു നോവോർമ്മയാണ്.

സിനിമ-പരസ്യ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി, വെറും 14 വയസ്സു കൊണ്ട് പ്രക്ഷക ശ്രദ്ധ നേടി 2012 മേയ് 14-ന് നേപ്പാളിൽ വച്ചു നടന്ന ഒരു വിമാനപകടത്തിൽ ഈ ലോകത്തു നിന്നും പെട്ടന്ന് വിധി തട്ടിപ്പറിച്ചെടുത്ത കൊച്ചു താരം. ഋത്വിക് റോഷന്റെ കൂടെ കോയി മിൽഗയ, പ്രിഥ്വിരാജിന്റെ സത്യം, വെള്ളിനക്ഷത്രം അമിതാബ് ബച്ചന്റെ കൂടെ ‘പാ’ തുടങ്ങിയ സിനിമകളിലൂടെ മിന്നിപ്പൊലിഞ്ഞു പോയ ഒരു വെള്ളിനക്ഷത്രം തരുണി സച്ച്ദേവ്. വെള്ളിനക്ഷത്രം എന്ന വിനയൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. പിന്നീട് വിനയന്റെ തന്നെ സത്യം എന്ന ചിത്രത്തിൽ വേഷമിട്ടു. 2009 ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ നായകനായ പാ, തമിഴിലെ വെട്രി സെൽവൻ എന്നീ ചിത്രങ്ങളിലും തരുണി അഭിനയിച്ചു. സിനിമകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷ വിയോഗം.

തന്റെ 14-ാം പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പം നേപ്പാളിലെ പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം. ജോംസോമിന് സമീപം വിമാനം തകർന്ന് വീഴുകയായിരുന്നു. മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും 2 ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാറയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തിൽ കൊല്ലപ്പെട്ടു.

വളരെ ചെറുപ്പത്തിൽ തന്നെ സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച തരുണി 1998 ജൂലൈ 3ന് മുംബൈയിലെ വ്യവസായി ഹരേഷ് സച്ച്‌ദേവിന്റെയും ഗീത സച്ച്‌ദേവിന്റെയും മകളായി ജനിച്ചു .9-ാം ക്ലാസ് വരെ പഠിച്ചത് ബായ് അവബായ് ഫ്രാംജി പെറ്റിറ്റ് ഗേൾസ് ഹൈസ്കൂളിലാണ്. 2009-ൽ ആർ. ബാൽക്കിയുടെ പാ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ സഹപാഠിയായ സോമിയായി അഭിനയിച്ചു. അഭിനയത്തിന് പുറമേ, കോൾഗേറ്റ്, ഐ സി.ഐ.സി.ഐ ബാങ്ക് , പാരച്യൂട്ട്, സഫോള ഓയിൽ, കേസർ ബദാം മിൽക്ക് എന്നിവയുടെ ടെലിവിഷൻ പരസ്യങ്ങൾ ഉൾപ്പെടെ അമ്പതിലധികം പരസ്യങ്ങളിലും തരുണി പ്രത്യക്ഷപ്പെട്ടു. നടി കരിഷ്മ കപൂറിനൊപ്പം രസ്ന പരസ്യങ്ങൾ ചെയ്തതതോടെ “രസ്ന ഗേൾ” എന്ന വിളിപ്പേരും ലഭിച്ചു. ടെലിവിഷൻ ഗെയിം ഷോയായ ക്യാ ആപ് പാഞ്ച്വി പാസ് സേ തേസ് ഹേയിലും പ്രത്യക്ഷപ്പെട്ടു. വിധി വൈപരീത്യത്താൽ  നേപ്പാൾ യാത്രയ്ക്കായി പുറപ്പെടുന്നതിനു മുമ്പ്, തരുണി തന്റെ എല്ലാ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ച് അവരോട് യാത്ര പറഞ്ഞിരുന്നു

‘ഞാൻ നിങ്ങളെ അവസാനമായി കാണുകയാണ് എന്നും കൂട്ടുകാരോട് പറഞ്ഞിരുന്നു കുസൃതി നിറഞ്ഞ അമ്മുക്കുട്ടിയായും , ചിന്നുക്കുട്ടിയായും പ്രേഷകരുടെ കൊച്ചുസുന്ദരിയായി തിളങ്ങിയ തരുണി മരിച്ചെന്ന് ഇന്നും മലയാളികൾ അടക്കം പലർക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം. കുസൃതിച്ചിരിയും കൊഞ്ചലുമായി പ്രേക്ഷകരുടെ മനസ്സിൽ കടന്നുകൂടിയ തരുണി സച്ച്ദേവ് ഇന്നും ഏവർക്കും ഒരു നോവോർമ്മയാണ്.

Leave a Reply
You May Also Like

‘വരാൽ’ ; ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ തുടങ്ങി

“വരാൽ”; ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ തുടങ്ങി അയ്മനം സാജൻ അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി…

കറുപ്പ് നെറ്റ് സാരിയിൽ അതിസുന്ദരിയായി അഭയ ഹിരണ്മയി.

സംഗീത ലോകത്തിന് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആണ് ഗോപി സുന്ദർ. മലയാളത്തിൽ തുടങ്ങി തെലുങ്കിൽ വരെ സജീവമാണ് ഗോപിസുന്ദറിൻറെ പാട്ടുകൾ.

43-ാം വയസ്സിലും നീന്തൽക്കുളത്തിലെ സെക്‌സി ഫോട്ടോ പോസ്റ്റ് ചെയ്ത് നടി ഭൂമിക

ഭൂമിക തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് 2000ൽ ഇറങ്ങിയ തെലുഗു ചലച്ചിത്രമായ യുവക്കൂട് എന്ന ചിത്രത്തിലൂടെയാണ്.…

മിസ് കാസ്റ്റിങ്ങുകൾക്ക് ഒരുപാട് പഴികേൾക്കേണ്ടിവരുന്ന നടനാണ് സൗബിൻ

Nikhil Narendran അഭിനേതാക്കളെ സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളിലേക്ക് ഒതുക്കുക എന്നത് ഇന്ത്യൻ സിനിമയിൽ കാലങ്ങളായ് കണ്ടുവരുന്ന…