“അബ്രഹാം ഒസ് ലർ ” സെക്കന്റ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

വാഴൂർ ജോസ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഒസ്‌ലർ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ അബ്രഹാം ഒസ്‌ലർ എന്ന കേന്ദ്ര കഥാപാത്രത്തെ ജയറാമാണ് അവതരിപ്പിക്കുന്നത്.അത്യന്തം സസ്‌പെൻസും ദുരൂഹതകളും നിറഞ്ഞ ഈ ചിത്രം പൂർണ്ണമായും ക്രൈം ത്രില്ലറാണ്. ജയറാമിന്റെ രൂപത്തിലും ഭാവത്തിലുമൊക്കെ വലിയ വ്യതിയാനമാണുള്ളത്. തന്റെ അഭിനയ ജീവിതത്തിന് പുതിയൊരു അദ്ധ്യായം കൂടി തുന്നിച്ചേർക്കുന്നതായിരിക്കും ഈ ചിത്രം.അർജുൻ അശോകൻ, ജഗദീഷ്. ദിലീഷ് പോത്തൻ,അർജുൻ നന്ദകുമാർ. അനശ്വരരാജൻ. ആര്യ സലിം. സെന്തിൽ കൃഷ്ണ, അസീം ജമാൽ എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ ഡോ. രൺധീർ കൃഷ്ണ.സംഗീതം മിഥുൻ മുകുന്ദ്.ഛായാഗ്രഹണം – തേനി ഈശ്വർ, എഡിറ്റിംഗ് – സൈജു ശ്രീധർ.കലാസംവിധാനം – ഗോകുൽദാസ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ. ലൈൻ പ്രെഡ്യൂസർ – സുനിൽ സിംഗ്പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനും. മിഥുൻ മാനുവൽ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.തൃശൂർ, പാലക്കാട്.കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

Leave a Reply
You May Also Like

സത്യനാഥന്റെ നാവ് അയാളെ കൊണ്ടെത്തിക്കുന്ന അക്കിടികൾ

വോയിസ്‌ ഓഫ് സത്യനാഥൻ, ആസ്വാദനക്കുറിപ്പ് Sayooj Sukumaran 44 മാസങ്ങളുടെ ഇടവേളയിൽ തിയേറ്ററിലെത്തിയ ദിലീപ് ചിത്രം.…

നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.…

ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഹരിയും കൃഷ്ണനും യാത്ര ചെയ്യുന്ന Kazwa എന്ന വെറും ഏഴെണ്ണം മാത്രം വിപണിയിൽ ഇറങ്ങിയ കാറിനെ കുറിച്ച്

Santhoshkumar K ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഹരിയും കൃഷ്ണനും യാത്ര ചെയ്യുന്ന ഈ കാറാണ് Kazwa.…

ആ വിദ്യ സ്വായത്തമാക്കിയത് മോഹൻലാലിൽ നിന്നെന്നു ലെന

സിനിമയിൽ നെടുനീളൻ ഡയലോഗ് പറഞ്ഞു അഭിനയിക്കാൻ വലിയ പ്രയാസമാണ്. അനുഭവസ്ഥർ പറയാറുമുണ്ട്. ചില അഭിനേതാക്കൾക്കൊക്കെ അത്…