അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന ‘എബ്രഹാം ഓസ്‌ലർ ‘ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.

ഏറെക്കാലമായി മലയാളത്തിൽ ഹിറ്റുകൾ ഇല്ലാത്ത ജയറാമിൽ നിന്നും പ്രേക്ഷകർ ഏറെ പ്രതീക്ഷിക്കുന്ന ഒരു ചിത്രമായിരിക്കും ഇത്. അഞ്ചാംപാതിര എന്ന സൂപ്പർ ത്രില്ലറിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയുന്ന ചിത്രമാണ് എബ്രഹാം ഓസ്‌ലർ. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ അബ്രഹാം ഓസ്ലര്‍എന്ന കേന്ദ്ര കഥാപാത്രത്തെ ജയറാമാണ് അവതരിപ്പിക്കുന്നത്. അത്യന്തം സസ്പെന്‍സും ദുരൂഹതകളും നിറഞ്ഞ ഈ ചിത്രം പൂര്‍ണ്ണമായും ക്രൈം ത്രില്ലറാണ്.

അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍. അനശ്വരരാജന്‍. ആര്യ സലിം. സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും പ്രധാന താരങ്ങളാണ്.തിരക്കഥ ഡോ. രണ്‍ധീര്‍ കൃഷ്ണ. സംഗീതം മിഥുന്‍ മുകുന്ദ്. ഛായാഗ്രഹണം – തേനി ഈശ്വര്‍, എഡിറ്റിംഗ് – സൈജു ശ്രീധര്‍, കലാസംവിധാനം – ഗോകുല്‍ദാസ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍.ലൈന്‍ പ്രെഡ്യൂസര്‍ – സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍. നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനും. മിഥുന്‍ മാനുവല്‍ തോമസ്സും ചേര്‍ന്നു നിര്‍മ്മിക്കുന്നു.

You May Also Like

50 സെക്കൻഡ് പരസ്യത്തിന് 5 കോടി രൂപ, 100 കോടിയുടെ വീട്ടിൽ താമസിക്കുന്നു, യാത്ര ചെയ്യാൻ സ്വകാര്യ ജെറ്റ്

തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് നയൻതാര. വർഷങ്ങൾക്ക് മുമ്പ്, ഒരു വിവാദം കാരണം, അവൾ ഒറ്റരാത്രികൊണ്ട്…

കമലഹാസനെക്കണ്ട് കരഞ്ഞുപോയി, കവി ശ്രീകുമാർ കരിയാടിന്റെ കുറിപ്പ്

കമൽ ഹാസനെ പോലുള്ള നടൻമാർ എല്ലാ തലമുറയ്ക്കും ഒരു പ്രത്യേകവികാരം തന്നെയാണ്. നമ്മുടെ സിനിമാസ്വാദനത്തിന്റെ ആരംഭകാലം…

‘Two If by Sea’ ഒരു കിടിലൻ റോമാൻ്റിക് ത്രില്ലർ സിനിമ

Unni Krishnan TR Two If by Sea(1996)???????????????? ഒരു കിടിലൻ റോമാൻ്റിക് ത്രില്ലർ സിനിമ…

അപർണ സ്വന്തം മികവു കൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ, അപ്പോൾ മോഹൻലാലിന്റെ പ്രതിഫലം നൽകാം

ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു താരങ്ങൾക്കു ഒരേ പ്രതിഫലം നൽകണമെന്ന്.…