Gnr :- Investigation Drama
Lang :- മലയാളം

Yadu EZr

ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമകൾ ഭാഷാഭേദമന്യേ പരിപാലിച്ചു പോരുന്നൊരു വാർപ്പ് മാതൃകയുണ്ട്, അതിലൊരണുവിട മാറാതെ എവർഗ്രീനും മെഗാസ്റ്റാറും ഒരുമിച്ചെത്തി എന്നതു മാറ്റി നിർത്തിയാൽ ഓസ്ലർ എടുത്തുപറയാൻ ഒന്നുമില്ലാത്ത യാതൊരു ഹൈ-പോയിന്റും പ്രേക്ഷകന് നൽകാത്ത അടപടലം നിർവികാരമായൊരു സിനിമയാണ്. ഈ ജോണർ സിനിമകളിലെ നായകന്മാർ പോലീസാകുമ്പോൾ അയാളുടെ കുടുംബത്തിനൊരു ട്രാജഡിയും പ്രസൻ്റിലെ ഡിപ്രഷനുമൊക്കെ എല്ലാ പടത്തിലും ഒരുപോലെ എഴുതിവെച്ച് ഷൂട്ട് ചെയ്തെടുക്കുന്ന ഇവർക്കു മടുക്കുന്നില്ലേ ആവോ,

സിനിമയിലേക്ക് വരുമ്പോൾ ജയറാം അവതരിപ്പിക്കുന്ന എബ്രഹാം ഓസ്ലർ മധ്യവയസ്കനായ ഒരു പോലീസുകാരനാണ്, കുടുംബത്തിൽ ഉണ്ടായ ട്രാജഡിയിൽ നിന്നും മുക്തനാവാതെ ഡിപ്രഷനിൽ കഴിയുന്ന അയാൾക്ക് മുന്നിൽ പുതിയൊരു കേസ് വരുന്നതും അതൊരു സീരിയൽ കില്ലിങ്ങിലേക്ക് വഴിമാറുന്നതും അതിൻറെ ഫ്ലാഷ് ബാക്കും ക്ലൈമാക്സും എല്ലാത്തിനുമുപരി രണ്ടാം ഭാഗത്തിലേക്ക് വെറുതെ തുറന്നിട്ടൊരു വാതിലുമൊക്കെയായ് എബ്രഹാം ഓസ്ലർ ഈ ജോണർ സിനിമകളുടെ ഒരു കൊളാഷ് ആണ്, അല്ലെങ്കിൽ പുതുമയൊന്നും ഇല്ലാത്ത മറ്റൊരു ക്രൈം ഡ്രാമ ഈച്ച കോപ്പി.

യാതൊരു ഇമ്പാക്റ്റും പ്രേക്ഷകന് ഫീൽ ചെയ്യിപ്പിക്കാത്ത ജയറാമിന്റെ പെർഫോമൻസും എൻഗേജിംങ് അല്ലാത്ത അവരുടെ അന്വേഷണവും സെന്തിൽ, അർജുൻ അശോകൻ അടക്കം സബ് ക്യാരക്ടറുകളുടെ മോശം പ്രകടനവും മിഥുൻ മാനുവലിൻ്റെ ട്രേഡ് മാർക്കായ തട്ടിക്കൂട്ട് ഫ്ലാഷ് ബാക്കും ഈ സിനിമയുടെ മോശം വശങ്ങളായി അനുഭവപ്പെടുത്തി. മമ്മൂട്ടിയുടെ ഇൻഡ്രോയിൽ സിനിമ കൈവരിക്കുന്ന ജീവൻ തൊട്ടടുത്ത രംഗത്തോടുകൂടി കെട്ടുപോകുന്നതും പിന്നീട് ഇക്കയുടെ ഓഞ്ഞ സെന്റിമെന്റ്സും പടത്തിന്റെ അതുവരെ ഉണ്ടായിരുന്ന മൂട് തന്നെ മാറ്റി, ഫ്ലാഷ് ബാക്കിൽ വരുന്ന പിള്ളേരെല്ലാം തന്നെ കിടു ആയിരുന്നു, അതിൽതന്നെ ഡോക്ടർ അലക്സാണ്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പയ്യൻ ഈ സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിൽ ഒന്നാണ്..

കൂടാതെ മിഥുൻ മുകുന്ദൻറെ സംഗീതവും തേനി ഈശ്വറിന്റെ വിഷ്വലും മിഥുൻ മാനുവലിന്റെ അവതരണവും രണ്ടര മണിക്കൂർ കണ്ടുതീർക്കാൻ സഹായിപ്പിക്കുന്നുണ്ട്.. ടൈറ്റിൽ കാർഡിൽ സുപ്രീം സുന്ദർ അടക്കം മൂന്ന് സ്റ്റണ്ട് മാസ്റ്ററുടെ പേര് കണ്ടു, പക്ഷേ പടത്തിൽ ആ സ്റ്റണ്ടുകൾ കണ്ടിട്ടില്ല ( ഇന്റർവെല്ലിൽ വരുന്ന ആ ഉന്തും തള്ളും ആണെങ്കിൽ, ഒന്നും പറയാനില്ല bijukuttan.jpg)

വെറുതെ വേവിച്ചെടുക്കുന്ന ഇത്തരം സിനിമകൾ തുടരെത്തുടരെ വരുന്നതുകൊണ്ടാകാം മലയാളം പറഞ്ഞെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ എന്നു കേൾക്കുമ്പോഴേ മടുപ്പാകുന്ന അവസ്ഥയാണ്, ഓൺലൈൻ തൊഴിലുറപ്പുക്കാർക്കും MMTയെ അടുത്ത MTയാക്കാൻ വെമ്പുന്നവർക്കും ഓസ്ലർ ഒരത്യുഗ്രൻ കാഴ്ച തന്നെ നൽകും, ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’ മുതൽ ‘പാപ്പൻ’ വരെയുള്ള സിനിമകളുടെ ഒരോർമ്മ പുതുക്കൽ മാത്രമാകും എബ്രഹാം ഓസ്‌ലർ.

MY_RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.

You May Also Like

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

കൊച്ചിൻ ഹനീഫയുടെ അടുത്ത സുഹൃത്തായിരുന്നു തിളക്കഥാകൃത്ത് കലൂർ ഡെന്നിസ്. ഹനീഫയുടെ മരണത്തെക്കുറിച്ചുള്ള ചില ഓർമ്മകൾ ആണ്…

“മിഥുനം” സിനിമയിലെ വെട്ടിരുമ്പ് വ്യക്തിത്വം കെ. ടി. കുറുപ്പ് (ഇന്നസെന്റ് )

“മിഥുനം” സിനിമയിലെ വെട്ടിരുമ്പ് വ്യക്തിത്വം കെ. ടി. കുറുപ്പ് (ഇന്നസെന്റ് ) Thozhuthuparambil Ratheesh Trivis…

ഏറ്റവും കൂടുതൽ വയലൻസും, ന്യൂഡിറ്റിയുമുള്ള ചരിത്ര സീരിസ്, ‘സ്പാർട്ടക്കസ്’

Mukesh Muke II  റോമൻ സാമ്രാജ്യത്തിലെ അടിമത്ത വ്യവസ്ഥക്കെതിരെ പോരാടിയ വിപ്ലവ നായകനായ സ്പാർട്ടക്കസിന്റെ പോരാട്ടങ്ങളുടെ…

ദേവാസുരത്തിലെ ഭാനുമതിയെ നമ്മൾക്ക് എന്താണ് ഇത്ര ഇഷ്ടം ? അതിനൊരു കാരണമുണ്ട്

Ajin Mannoor ഭാനുമതി ഒരു അവലോകനം ദേവാസുരത്തിലെ ഭാനുമതിയെ നമ്മൾക്ക് എന്താണ് ഇത്ര ഇഷ്ടം…??അന്നത്തെ കാലഘട്ടത്തിന്റെ…