Vani Jayate

അന്വേഷണോദ്യോഗസ്ഥന്റെ ജീവിതത്തിലെ പേഴ്സണൽ ട്രാജഡി, അത് മൂലം അയാൾക്കുള്ള ഡിപ്രഷൻ, അല്ലെങ്കിൽ ഇൻസോംനിയ, അതുമല്ലെങ്കിൽ ആൽക്കഹോളിസം, ഓവർ ദി ടോപ്പ് രീതിയിലുള്ള സീരിയൽ കില്ലിംഗ്, അതിന് പിറകിലോരു പ്രതികാര കഥയുടെ ബാക്ക് സ്റ്റോറി, കൊലയാളിയോട് ക്രൂരമായ രീതിയിൽ നീതികേട്‌ കാണിക്കുന്ന ചിലരോടുള്ള പ്രതികാരം… അങ്ങിനെ ഹോളിവുഡ് മുതൽ മലയാളം വരെ ഇത്തരം സിനിമകളിൽ ഒരുപാട് കാലമായി ആവർത്തിച്ചു കണ്ടിട്ടുള്ള ക്ളീഷേകളുടെ ഘോഷയാത്ര തന്നെയാണ് എബ്രഹാം ഓസ്ലറും. രാമൻ രാഘവൻ മുതൽ കൂടത്തായി വരെയുള്ള സീരിയൽ കില്ലിങിന്റെ ഒരു മാതിരിപ്പെട്ട ചരിത്രം നോക്കിയാൽ തന്നെ അറിയാം, ഒരിടത്തും ആർക്കും ഒരു ന്യായീകരണമായി നീതികേടിന്റെ ഭൂതകാലത്തെ എടുത്തു വെയ്ക്കാനില്ലെന്ന്. എന്നാലും മിഥുൻ മാനുവൽ തോമസ്, ഈ തണുത്ത വെളുപ്പാൻകാലത്ത് തുടങ്ങി അഞ്ചാം പാതിരയും മെമ്മറീസും വരെ പറഞ്ഞ അതെ മോൾഡിൽ തന്നെയാണ് ഇതിനെയും സൃഷ്ടിച്ചു വെച്ചിരിക്കുന്നത്. ഇടയ്ക്കൊന്ന് ഗരുഡനിൽ കളം മാറ്റി ചവുട്ടിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല…

  ഈ ചട്ടക്കൂടിനിടയിലും ദഹിക്കാതെ കിടക്കുന്ന പലതും തിരക്കഥയിൽ ഉണ്ട്. അതിനെക്കുറിച്ച് പറയുന്നത് സ്‌പോയ്‌ലറുകൾ ആവും എന്നുള്ളത് കൊണ്ട് പറയാതെ പോവുന്നു. മിഥുന് പാളിയത് മുഖ്യമായിട്ടും മൂന്ന് കാര്യങ്ങളിലാണ്. ഒന്ന്, ട്വിസ്റ്റുകളും, പ്രേക്ഷകരെ അന്വേഷണത്തിന്റെ ലീനിയാരിറ്റിയിൽ നിന്നും വഴി തിരിച്ചു വിടാൻ കഴിയുന്ന തരത്തിലുള്ള ഡിസ്ട്രക്ഷനുകളും ഒന്നും തിരക്കഥയിൽ ചേർത്തു വെയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. പിന്നെ ക്രൈമുകൾ ഒരു ബഹളത്തിനിടയ്ക്ക് നടക്കുന്ന പ്രതീതിയാണ് പ്രേക്ഷകർക്ക് നൽകുന്നത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന തലത്തിലേക്ക് അവയെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ആ ക്രൈമുകളെ തമ്മിൽ കണക്റ്റ് ചെയ്യാൻ ഉണ്ടാക്കി വെച്ചിരിക്കുന്ന എലെമെന്റ്സ് ഒക്കെ വല്ലാതെ ഫോഴ്‌സ് ചെയ്തു വെച്ച പോലെ തോന്നി. മൂന്നാമത് ബാക്ക് സ്റ്റോറിയുടെ ദൈർഘ്യം. ഒരു ഒഴുക്ക് പോലെ പോയ ആദ്യ പകുതിക്ക് ശേഷം ഫ്ലാഷ് ബാക്കിലേക്ക് കടക്കുമ്പോൾ എവിടെയൊക്കെയോ തട്ടിയും തടഞ്ഞും പോവുന്ന ഒരു പ്രതീതി ആണ്. തേനി ഈശ്വറിന്റെ ക്യാമറയും ആദ്യഭാഗത്തെ എഡിറ്റിങ്ങുമൊക്കെ നൽകിയ ആ ഗതിവേഗം അവിടെ മുറിയുകയാണ്. ഇത്രയൊന്നും പോവാതെ ക്രിസ്പ്പ് ആയി പറഞ്ഞു വെയ്ക്കാമായിരുന്നു. ബാക്ക് ഗ്രൗണ്ട് സ്‌കോർ വല്ലാത്ത ശബ്ദ മലിനീകരണം ആയി തോന്നി. പറയുമ്പോൾ അതും പറയണമല്ലോ, ഒരു പുതുമയായി ഇത്തരം സിനിമകളിലുള്ള ഒരൊറ്റ ക്ളീഷേ മാത്രം ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്..

എന്നാൽ ഈ ആവർത്തനങ്ങൾക്കിടയിലും വലിയ മുഷിവ് കൂടാതെ കണ്ടിരിക്കാൻ കഴിയുന്ന രീതിയിലൊരു സിനിമ തയ്യാറാക്കി വെച്ചിട്ടുണ്ട് എന്ന് പറയുക കൂടി ചെയ്യണം. അതെ സമയം മിഥുൻ മാനുവൽ തോമസ് എന്തെങ്കിലും മാജിക്ക് കാണിക്കുമെന്ന പ്രതീക്ഷയിൽ കയറേണ്ട. എന്നാൽ ഏറെക്കാലത്തിന് ശേഷം തെറ്റില്ലാത്ത രീതിയിൽ കിട്ടിയ വേഷത്തോട് നീതി പുലർത്തിയ ജയറാമിന് വേണ്ടി കാണാം. ജയറാമിന്റെ കഥാപാത്രത്തിന് വേണ്ട ഒരു ഒരു ക്ഷീണിതന്റെ ശരീരഭാഷ മുതൽ അദ്ദേഹത്തിന്റെ പതിവ് രീതിയിലുള്ള ഓവറാക്കാനുള്ള ടെൻഡൻസിയെ പരമാവധി നിയന്ത്രിച്ചു പിടിച്ചത് വരെ, പ്രേക്ഷകരെ തിരിച്ചു പിടിക്കാനുള്ള ആത്മാർത്ഥമായ ഒരു ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നതിന്റെ സൂചികകളാണ്.. കൂടുതലായി ഒന്നുമില്ല. ഇനിയും തുടരാനുള്ള വഴിമരുന്നിട്ടിട്ടാണ് സിനിമ അവസാനിക്കുന്നത് എന്ന് മാത്രം പറയാം.
അബ്രഹാം ഓസ്ലർ ഇൻ തീയറ്റേഴ്സ്

You May Also Like

‘റാപ്പ്’ പാടി ഒരു വ്യത്യസ്ത വിവാഹ പ്രൊപ്പോസല്‍… വീഡിയോ കാണാം

റാപ്പ് പാടി ഒരു വിവാഹ പ്രൊപ്പോസല്‍ ഇത് ആദ്യമായിട്ടായിരിക്കും. ‘ഹോട്ട് നിഗ’ എന്ന ഹിറ്റ്‌ ഹിപ്പ് ഹോപ്പിന്‍റെ പാരടി എന്നോണം റാപ്പ് പാടിയാണ് പയ്യന്‍റെ ഒരു പ്രൊപോസല്‍.

1984 ഒക്ടോബര്‍ 31

പോകുന്നതിനു മുന്‍പ് അടുത്ത കുറേദിവസങ്ങളില്‍ ആവശ്യമായി വന്നേയ്ക്കാവുന്ന പലചരക്കുപച്ചക്കറിയിനങ്ങള്‍ വാങ്ങിക്കൊടുക്കാമെന്ന ഉദ്ദേശത്തോടെ പറവൂരുള്ള കടകളില്‍ കയറിയിറങ്ങുകയായിരുന്നു ഞാന്‍. പച്ചക്കറി വാങ്ങിക്കൊണ്ടു നില്‍ക്കെ ആരോ വിളിച്ചു പറഞ്ഞു: ‘ഇന്ദിരാഗാന്ധിയ്ക്കു വെടിയേറ്റു !’

അമേയ…!

‘ഇന്റിമിഡേറ്റിംഗ്‌ലി ഇന്റലിജന്റ്…… ബ്രെത്ത് ടേക്കിംഗ്‌ലി ബ്യൂട്ടിഫുള്‍…. എന്തിനെക്കുറിച്ചും സംസാരിക്കാനും എഴുതാനും കഴിവുള്ളവള്‍….’ അമേയ ദീക്ഷിത് എന്ന പേരു കേട്ടപ്പോള്‍ത്തന്നെ ഹിമേഷ് കര്‍ത്താ പറഞ്ഞ വാചകങ്ങളാണ്. ഒരു മിറക്കിള്‍ പോലെയായിരുന്നു ഈ ബാംഗ്ലൂര്‍ നഗരത്തില്‍ അയാള്‍ മുന്നില്‍ വന്നു പെട്ടത്. ഇന്നിപ്പോ ഈ പബ്ബിലെത്താനും കാരണം അയാളാണ്. അല്ലായിരുന്നെങ്കില്‍ ആനന്ദിന്റെ ഈ യാത്ര വെറും വെറുതെയായിപ്പോകുമായിരുന്നു….

മാലിക്കില്‍ ഫഹദ് കയ്യില്‍ എഴുതിയത് എന്താണ് ? രഹസ്യം വെളിപ്പെടുത്തി മീനാക്ഷി

നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് മീനാക്ഷി രവീന്ദ്രന്‍. ഷോ കഴിഞ്ഞ ശേഷം നടിയായും അവതാരകയായും മീനാക്ഷി