എബ്രഹാം ഓസ്ലർ : പ്രതീക്ഷിച്ചത്രയും ഇല്ല, എങ്കിലും കണ്ടിരിക്കാം
തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ
Genre : ത്രില്ലെർ

നാരായണൻ

മിഥുൻ മാനുവൽ തോമസിന്റെ ഓസ്ലർ കാണാൻ ഇന്ന് ലീവ് എടുത്തതിനു ഒരേയൊരു റീസൺ മാത്രമേയുള്ളു. ഈ സിനിമയുടെ ട്രൈലെറിന്റെ അവസാനം കേട്ട എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്റെ ശബ്ദം. അദ്ദേഹം ഈ സിനിമയിൽ വെറുതെ അഭിനയിക്കിലല്ലല്ലോ എന്നോർത്തു തന്നെയാണ് ലീവ് എടുത്ത് ഓസ്ലർ കാണാൻ തീയറ്ററിൽ എത്തിയത്. വിസ്മയ തീയറ്ററിൽ വമ്പൻ തിരക്കാണ് ഓസ്ലറിനു എന്നത് 10 മണിക്ക് ഒരു ഷോ കൂടി ആഡ് ചെയ്തത് സൂചിപ്പിക്കുന്നു.

പ്രതീക്ഷിച്ചത്ര ത്രില്ലൊന്നും നൽകിയില്ലെങ്കിൽ പോലും എബ്രഹാം ഓസ്ലർ കണ്ടിരിക്കാവുന്ന ഒരു മെഡിക്കൽ ത്രില്ലെർ ആണ്. പുതിയതായി നമ്മളെ വിസ്മയിപ്പിക്കുന്ന ത്രില്ലെർ നിമിഷങ്ങൾ ഒന്നും സിനിമയിൽ അധികമില്ല. നമ്മൾ കണ്ട് ശീലിച്ചിട്ടുള്ള ത്രില്ലെർ ഫോർമാറ്റിൽ നിന്ന് സിനിമ മാറുന്നുമില്ല. എന്നിരുന്നാലും സിനിമ ഉടനീളം എൻഗേജിങ് ആണ്. ഏറ്റവും മിസിങ് ആയി തോന്നുന്നത് ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകൾ ആണ്. അങ്ങനെയൊന്നും ചിത്രത്തിൽ അധികമില്ല.

കേന്ദ്ര കഥാപാത്രമായ ഓസ്ലറിനെ ജയറാം തന്റെ രീതിയിൽ ചെയ്തിട്ടുണ്ട്. പക്ഷേ ഒരു പവർ വേണ്ട ചില സ്ഥലങ്ങളിൽ അതിന്റെ അഭാവം ആയിരുന്നു എന്ന് തോന്നി. ഡയലോഗ് ഡെലിവറിയും പുള്ളി ഉദ്ദേശ്യപൂർവ്വം വ്യത്യസ്തമാക്കാൻ വേണ്ടി ശ്രമിച്ചത് ആർട്ടിഫിഷ്യൽ ആയി തോന്നി. ഏറ്റവും മികച്ചു നിന്നത് ആ പ്രിയ നടന്റെ വിപുലമായ അതിഥിവേഷം തന്നെയാണ്. തീയറ്റർ ശെരിക്ക് ആ മോമെന്റിൽ explode ചെയ്തിട്ടുണ്ട്. അത് വരെ സൈലന്റ് ആയ തീയറ്റർ അപ്പോ ശെരിക്കും പൂരപറമ്പായി. സെന്തിൽ രാജമണിയുടെ ഡയലോഗ് ഡെലിവറി അത്ര ഇഷ്ടപ്പെട്ടില്ല. മനഃപൂർവം ബാസ് ഇട്ട് സംസാരിക്കുന്ന ഒരു ഫീൽ. ജഗദീഷ്, ദിലീഷ് പോത്തൻ, കുമരകം രഘുനാത്, അനശ്വര തുടങ്ങിയ മറ്റു കഥാപാത്രങ്ങൾ ഒന്നും മോശമായില്ല.

മിഥുൻ മുകുന്ദൻ കൈകാര്യം ചെയ്ത ബിജിഎം വേണ്ടത്ര എഫക്റ്റീവ് ആയില്ല എന്ന് തോന്നി. ചിലപ്പോഴൊക്കോ ലൗഡ് ആയും തോന്നി. രോഷാക്കിൽ ഒക്കെ ചെയ്തപോലത്തെ ഒരു ട്രീറ്റ്‌മെന്റ് ഇവിടെയും വേണമായിരുന്നു. തേനി ഈശ്വർ ചെയ്ത ക്യാമറ വർക്ക് നന്നായിട്ടുണ്ട്. എഡിറ്റിങ്ങും മോശം തോന്നിയില്ല. അത്യാവശ്യം നല്ല pace ൽ പോയ ചിത്രം ഫ്ലാഷ്ബാക്ക് പോഷൻസിൽ ഇത്തിരി ലാഗ് വന്നിട്ടുണ്ടായിരുന്നു. തീയറ്റർ റെസ്പോൺസിൽ അതുണ്ടായിരുന്നു.

ആകെമൊത്തത്തിൽ ഒരു വമ്പൻ ത്രില്ലെർ ചിത്രം ഒന്നുമില്ലെങ്കിൽ കൂടി കണ്ടിരിക്കാവുന്ന ഒരു ശരാശരിക്ക് തൊട്ട് മുകളിൽ നിൽക്കുന്ന ചിത്രമായി എബ്രഹാം ഓസ്ലറിനെ വിലയിരുത്താം.ഫ്ലാഷ്ബാക്ക് പോർഷൻ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചിത്രം വളരെ മികച്ചതായേനെ. എന്തായാലും Extended cameo കാണാനായി എന്തായാലും ഒരുവട്ടം ടിക്കറ്റ് ധൈര്യമായി എടുക്കാം.

വാൽകഷ്ണം : ചിലയിടത്ത് ഡബ്ബിങ് പോരായ്മകൾ വല്ലാതെ ഉണ്ടായിരുന്നു. വാട്സാപ്പിൽ ഓഡിയോ അയച്ചിട്ട് ഡബ്ബ് ചെയ്തപോലത്തെ ഒക്കെ ശബ്ദം. അതും പ്രധാന കഥാപാത്രങ്ങൾക്ക്. അത് കൊണ്ട് ചില ഡയലോഗുകൾക്ക് അർഹിച്ച പവർ തീയറ്ററിൽ കിട്ടിയില്ല എന്ന് തോന്നി.
– നാരായണൻ

You May Also Like

“ഈയടുത്ത കാലത്ത് ഇത്രയേറെ ആകർഷിച്ച മറ്റൊരു ഗാനം ഇല്ലാ എന്നു തന്നെ പറയാം”

റോമു (രമണൻ കെ. ടി.) രാധേ രാധേ വസന്ത രാധേ ഗായകർ : വിദ്യാധരൻ മാസ്റ്റർ,…

ടൊവീനോ സഹായിച്ചു, കഷ്ടപ്പെടുകൾ തുറന്നു പറഞ്ഞു ദിലീപ്

മികച്ച വിജയം കുറിച്ച രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ‘ബാന്ദ്ര…

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

അനുമോഹന് 12th മാനിലെ അനുഭവങ്ങൾ ഏറെ പറയാനുണ്ട്. ഒരു പിക്നിക് പോലെ അടിച്ചുപൊളിച്ചു ചെയ്തൊരു സിനിമയാണ്…

പോള്‍ പൈലോക്കാരന്‍ (മലയാള സിനിമയിലെ പ്രതിനായകര്‍ – 9)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…