Fury Charlie

കൺട്രോൾ ചെയ്തുള്ള അഭിനയത്തിൽ ജയറാം എന്തൊരു പരാജയമാണെന്ന് ഓസ്‌ലർ കണ്ടപ്പോഴാണ് ശരിക്കും മനസ്സിലായത്. ഭാര്യയും മകളും മരിച്ച ദുഃഖം , ഉറക്കകുറവ് , ഹാലൂസിനേഷൻ- ഈ മൂന്നു ഭാവവും കൂടി ഒരുമിച്ചു മുഖത്ത് കൊണ്ടുവരാനുള്ള കഠിന ശ്രമം ജയറാമിനെ ഒരു കോമാളിയെപ്പോലെയാണ് ഈ സിനിമയിലുടനീളം തോന്നിച്ചത്. എന്നാൽ അവസാന രംഗത്തിൽ അർജുൻ അശോകന്റെ മുൻപിൽ വെച്ച് ഈ മൂന്നു ഭാവവും മാറുന്നതാണ് ഈ സിനിമയിലെ തന്നെ ഏറ്റവും ഉജ്വലമായ സീൻ എന്ന് പറയാനും എനിക്ക് മടിയില്ല.

മിഥുൻ മാനുവൽ , താങ്കളെ സത്യത്തിൽ എനിക്ക് മനസ്സിലാകുന്നില്ല , നല്ല കഥകൾ മറ്റ് ഡയറക്ടേഴ്സിന് കൊടുത്തിട്ട് ഇങ്ങിനെ ഒരു ഊള കഥ സ്വന്തമായി സംവിധാനം ചെയ്യാൻ തോന്നിയ താങ്കളുടെ ബുദ്ധിയെ സമ്മതിക്കണം. അഞ്ചാം പാതിര എഴുതിയത് താങ്കൾ തന്നെയാണോ എന്ന് സംശയം തോന്നും. കഥ സത്യത്തിൽ എഴുതിയിരിക്കുന്നത് ഒരു “വൺ മിസ്റ്റർ” ഡോക്ടർ ആണ് . അതുകൊണ്ട് തന്നെ സിനിമയുടനീളം മെഡിക്കൽ ജാർഗന്റെ അയ്യര് കളിയാണ് . അത് പറയുവാൻ കിട്ടിയ ആൾ ആകട്ടെ അനൂപ് മേനോനും. പിന്നെ നുമ്മക്ക് ഇംഗിഷ് ഒന്ന്നും അറിയാതോണ്ട കഷ്ടിച്ച് രക്ഷപെട്ടു എന്ന് പറയാം.

ഒരേ പാറ്റേണിലുള്ള മൂന്നു കൊലപാതകങ്ങൾ നടക്കുമ്പോൾ ആ ഇരകൾ തമ്മിലുള്ള ബന്ധമാകും ബുദ്ധിമാനായ അന്വേഷണ ഉദ്യോഗസ്ഥൻ ആദ്യം അന്വേഷിക്കുക. അവർക്കു മൂന്നു പേർക്കും പൊതുവായതെന്താണോ അതിൽ കൊലപാതകിയിലേക്കെത്തുന്ന ലിങ്ക് ഉണ്ടാകും . എന്നാൽ ഈ ബേസിക്ക് പ്രിന്സിപ്പിൽ തെറ്റിച്ചാണ് ഇവിടെ കഥ എഴുതിയിരിക്കുന്നത് . കൊലപാതകിയിലേക്ക് നേരെ അങ്ങോട്ട് ചെന്നിട്ട് അയാൾക്ക് പറ്റിയ ദുരന്തങ്ങൾ അന്വേഷിച്ചു ആ ദുരന്തവും അയാൾ കൊന്ന ഇരകളുമായുള്ള ബന്ധം കണ്ടെത്തുന്ന വിചിത്രമായ രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത് . അതായത് ആദ്യം ഒരു കുറ്റവാളിയെ കണ്ടു പിടിക്കുക, എന്നിട്ട് അയാൾക്കെതിരായ തെളിവുകൾ കണ്ടു പിടിക്കുക എന്ന കേരള പോലീസ് മാജിക്ക്!

ഇന്റർവെൽ ബ്ലോക്ക് ഒത്തില്ലെങ്കിലും മമ്മൂക്കയെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന സീൻ സൂപ്പർ ആയി. പിടിക്കപ്പെട്ടു കഴിയുമ്പോഴുള്ള ആ മുഖഭാവവും നിൽപ്പുമൊക്കെ സൂപ്പർ. അല്ലെങ്കിലും ബോഡി ലാംഗ്വേജ് എങ്ങനെ കൈകാര്യം ചെയ്യും എന്നത് മലയാളത്തിൽ മമ്മൂക്കയല്ലാതെ ആര് കാണിച്ചു തരും? ഫ്ലാഷ്ബാക്ക് ബോർ ആയി എന്നത് ഇപ്പോൾ ഒരു രഹസ്യമല്ലല്ലോ ? വെറും ബോർ എന്ന് പറഞ്ഞാൽ പോരാ സൂപ്പർ ബോർ!

ജഗദീഷ് അപാര പെർഫോമൻസ് ആയിരുന്നു എന്നത് പറയാതിരിക്കാൻ ആകില്ല. ജയറാമിനെക്കാളും chaotic ആയ അഭിനയ ശൈലിയുള്ള ജഗദീഷ് എങ്ങിനെയാണ് സീരിയസ്സായ ഒരു വേഷം കൺട്രോൾ ചെയ്ത് അഭിനയിച്ചിരിക്കുന്നത് എന്നത് ജയറാം ഒന്ന് കണ്ടു മനസ്സിലാക്കേണ്ടത് തന്നെയാണ്.

ഇരുപ്പും നിൽപ്പും നടപ്പുമെല്ലാം ഒരു ഭംഗിയുമില്ലാതെയാണ് ജയറാം ചെയ്തിരിക്കുന്നത്. കഥാപാത്രത്തിന്റെ മാനസിക അവസ്ഥ പ്രതിഫലിപ്പിക്കാനായിരിക്കും ഉദ്ദേശിച്ചത് പക്ഷേ, വിധേയനിൽ ഗോപകുമാർ നിൽക്കുന്ന രീതിയിലാണ് ജയറാം സിനിമയിലുടനീളം കൈ കെട്ടി നിൽക്കുന്നത് എന്നത് വിചിത്രമായി തോന്നി . യാതൊരു ഗ്രേസും തോന്നിപ്പിക്കാത്ത ബോഡി ലാംഗ്വേജ് .

ഇതിനൊരു തുടര്ചയുണ്ടാവും എന്ന് കരുതുന്നുമില്ല . അല്ലെങ്കിൽ തന്നെ വിജയമായ അഞ്ചാം പാതിരയ്ക്കും ആട് 2 നും അടുത്ത ഭാഗം ഉണ്ടാക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ഇത്.
മമ്മൂക്ക ഉള്ളത് കൊണ്ട് മാത്രം മുടക്ക് കാശ് നേടാൻ പോകുന്ന സിനിമ മിഥുന്റെ കരിയറിലെ ഏറ്റവും മോശമായ മൂന്നാമത്തെ സിനിമയായിരിക്കും . അലമാര, ആട് 1, ഓസ്‌ലർ.

You May Also Like

“ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളായി ചിത്രീകരിച്ചതിന് നന്ദി മുഹമ്മദ് കുട്ടി” ; മമ്മൂട്ടിക്കെതിരെ കേസ്

ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളായി ചിത്രീകരിച്ചതിന് നന്ദി മുഹമ്മദ് കുട്ടി; മമ്മൂട്ടിക്കെതിരെ കേസ് ‘നന്ദി മുഹമ്മദ് കുട്ടി’ എന്ന്…

17 വർഷം മുൻപിറങ്ങിയ ഒരു സിനിമയുടെ റീ-റിലീസിന് ഇത്ര ആവേശഭരിതനാകേണ്ട കാര്യമുണ്ടോ ? കുറിപ്പ്

ഗൗതം വാസുദേവ് ​​മേനോൻ രചനയും സംവിധാനവും നിർവഹിച്ച് 2006-ൽ പുറത്തിറങ്ങിയ തമിഴ് ഭാഷയിലുള്ള നിയോ നോയർ…

ഫാന്റസിയും സാഹസികതയും ചേർത്ത് ഇന്റർനാഷണൽ ക്വാളിറ്റിയിൽ ഒരു സയൻസ് ഫിക്ഷൻ – ‘എലൂബ്’

ഫാന്റസിയും സാഹസികതയും ചേർത്ത് ഇന്റർനാഷണൽ ക്വാളിറ്റിയിൽ ഒരു സയൻസ് ഫിക്ഷൻ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

“പ്രിയപ്പെട്ട ഭാവന, നിങ്ങളെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്ന വേഷത്തിലാണ്”, കുറിപ്പ്

ദേവിക എം എ താൻ ധരിച്ച വസ്ത്രത്തിന്റെ പേരിൽ അസഭ്യ പരാമർശങ്ങളും സൈബർ ബുള്ളിയിങ്ങും നേരിടേണ്ടി…