0 M
Readers Last 30 Days

വിദേശ പഠനം – വിദേശത്ത് പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കണ്ടത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
6 SHARES
76 VIEWS

വിദേശത്ത് പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കണ്ടത്.

ജെ എസ്‌ അടൂർ സോഷ്യൽ മീഡിയയിൽ എഴുതിയത്

ഇന്ന് കേരളത്തിൽ വളർന്നു വരുന്ന കൊട്ടേജ് ഇൻഡസ്ട്രിയാണ് കുട്ടികൾക്ക് വിദേശ യുണിവേഴ്സിറ്റിയിൽ അഡ്മിഷൻ വാങ്ങി കൊടുക്കുന്ന ബിസിനസ്. പല ട്രാവൽ ഏജൻസികളും ഓൺലൈൻ ബുക്കിങ് കാരണം ബിസിനസ് കുറഞ്ഞപ്പോൾ അതിനെക്കാൾ ലാഭകരമായ സ്റ്റഡി എബ്രോഡ് ബിസിനസ് തുടങ്ങി. അതുപോലെ കൂണ് പോലെ വളരുന്ന പുതിയ എഡ്യൂകേഷൻ കൺസൾട്ടൻസി ബിസിനസ്.
കാനഡ, യൂ കെ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, എന്നിവടങ്ങളിൽ എം ബി എ, ഉപരി പഠനം. അതു പോലെ ചൈന, ഫിലിപ്പയ്ൻസ്, റഷ്യ ആർമിനിയ, മുതൽ പഴയ സോവിയറ്റ് രാജ്യങ്ങളിൽ മെഡിസിൻ അഡ്മിഷൻ മുതലായവയാണ് മാർക്കെറ്റ് ചെയ്യപ്പെടുന്നത്.

മധ്യവർഗ്ഗത്തിൽ പെട്ട ഒരുപാട് ആളുകൾ വിചാരിച്ചിരിക്കുന്നത് കുട്ടികൾക്ക് വിദേശത്ത് നിന്ന് ഒരു ഡിഗ്രി കിട്ടിയാൽ അവിടെ ജോലി കിട്ടി റെസിഡൻസ് പെർമിറ്റ് വാങ്ങി സുഖമായി ജീവിക്കാം എന്നാണ്. അങ്ങനെ ജീവിക്കുന്നവർ ഉണ്ടെന്നുള്ളത് പലർക്കും വിദേശത്ത് പോകുവാൻ ഉത്സാഹം നല്കുന്ന കാര്യവുമാണ്.
സത്യത്തിൽ വിദേശത്തെ യൂണിവേഴ്സിറ്റികളുടെ സ്റ്റാൻഡേർഡോ, റാങ്കിങ്ങോ ഒന്നും അറിയാതെ സ്റ്റഡി എബ്രോട് കൻസൽട്ടസികൾ പറയുന്നത് കേട്ടാണ് ഈ കാര്യങ്ങളിൽ വലിയ വിവരം ഇല്ലാത്ത മാതാപിതാക്കൾ ലോൺ എടുത്തും ജീവിതത്തിലെ സേവിഗ് എടുത്തും 20 ലക്ഷം തൊട്ട് ഒരു കോടി വരെ ചിലവാക്കി കുട്ടികളെ വിടുന്നത്.

പലരും പിയർ പ്രഷർ കാരണവും സോഷ്യൽ ട്രെൻഡ് കാരണവും വൻ തുക കടം വാങ്ങിയും വസ്തു വിറ്റും കുട്ടികളെ 18 വയസ്സിലോ 20 വയസ്സിലോ എഡ്യൂക്കേഷൻ കൺസൾട്ടൻസി മുഖേന വിടും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം. പക്ഷെ ഏജൻസിക്കാർ പറയുന്ന സ്വർഗ്ഗ രാജ്യം അവരുടെ കമീഷൻ കിട്ടി കഴിയുമ്പോൾ ‘ നിങ്ങളായി നിങ്ങളുടെ കാര്യമായി ‘ എന്ന മട്ടിലാകും.

ഇങ്ങനെ വിടുന്നവരിൽ ഏതാണ്ട് 20% -30%വരെ പുതിയ രാജ്യത്തു കിട്ടുന്ന ജോലിയൊക്കെ ചെയ്തു നന്നായി പിടിച്ചു നില്ക്കും. പക്ഷെ പൊതുവെ പലർക്കും ഇത് നഷ്ട്ട കച്ചവടം ആയിരിക്കും.
ലോകത്തു ഒരറ്റ നല്ല യൂണിവേഴ്സിറ്റികളും എഡ്യൂകേഷനൽ കൺസൽട്ടൻസിന് കമ്മീഷൻ കൊടുത്തു വിദ്യാർത്ഥികളെ തേടില്ല. അങ്ങനെ തേടുന്നത് ഇവിടുത്തെ സെൽഫ് ഫിനാൻസ് കോളേജ് പോലെ യൂ കെ യിലും കാനഡയിലും പലയിടത്തും പൊന്തി വന്ന ‘ യൂണിവേഴ്സിറ്റികളാണ്’. അതിൽ തന്നെ മിക്കവാറും എണ്ണത്തിനു ആ രാജ്യത്തോ മറ്റുള്ള രാജ്യത്തോ ഒരു നിലവാരമോ റേറ്റിംഗോ ഇല്ല..

sdsd 1

അവരുടെ ബിസിനസ് തന്ത്രം ഉള്ളതിന്റെ ഇരട്ടി ഫീസ് പറയും. ഉദാഹരണത്തിനു എം എ അല്ലെങ്കിൽ എം എസ്‌ സി ക്ക് വർഷം നൽപ്പത്തിനായിരം പൗണ്ട് ഫീസ് എന്ന് പറയും. എന്നിട്ട് പറയും 40% -50%സ്കൊലര്ഷിപ്പ്. അതൊക്കെ കേൾക്കുമ്പോൾ കുട്ടികളും മാതാപിതാക്കളും വീഴും. നാല്പതിനായിരം ഫീസ് 25000 ആകും. അതിൽ അയ്യായിരം പൗണ്ട് /ഡോളർ റിക്രൂറ്റിങ് ഏജൻസി കമ്മീഷൻ. കോളേജ് /യൂണിവേഴ്സിറ്റികൾക്ക് 20,000 പൗണ്ട് /ഡോളർ. മിക്കവാറും എടുത്തു വിദ്യാർത്ഥികൾക്ക് ഒരാഴ്ച്ചയിൽ ഇരുപത് മണിക്കൂർ പണി ചെയ്യാം. അങ്ങനെ കിട്ടുന്ന ജോലികൾ കെയർ ഹോം, റെസ്റ്റോറന്റ്, അതുപോലെയുള്ള സ്ഥലങ്ങളിൽ ആയിരിക്കും. വീട്ടിൽ പാത്രം കഴുകാത്തവർ വിദേശത്ത് അതൊക്കെ ചെയ്യാൻ അവസരം കിട്ടും. വീട്ടിൽ സ്വന്തം തുണി കഴുകാത്തവർക്ക് അതൊക്കെ ചെയ്യാൻ അവസരം കിട്ടുമെന്നത് നല്ല കാര്യമാണ്.

ഇപ്പോൾ പല രാജ്യത്തെയും മേജർ ബിസിനസ്‌ വിദ്യാഭ്യാസമായതിനാൽ പുതിയ സെൽഫ് ഫിനാൻസ്ഡ് യൂണിവേഴ്സിറ്റികൾ, (പലതും നമ്മുടെ പഴയ പാരലൽ കോളേജുകളെ ഓർമിപ്പിക്കുന്നു രണ്ടോ മൂന്നോ നില സെറ്റ് അപ് ) ഇപ്പോൾ ഒരു ബിസിനസ് ലോബിയാണ്. അതുകൊണ്ടു തന്നെ വിസ പഴയത് പോലെ പ്രശ്നം ഇല്ല. പക്ഷെ യൂ കെ പോലുള്ള രാജ്യത്തു പഠിത്തം കഴിഞ്ഞു 10% ന് പോലും ജോലി സാധ്യത ഇല്ല.
ചില കണ്സള്ട്ടസികൾ പറയും എം എ ഇന്റർനാഷണൽ സ്റ്റഡീസ് പഠിച്ചാൽ യൂ എൻ ൽ ജോലി കിട്ടും. നാൽപ്പത് ലക്ഷം ചിലവാക്കി എം എ ഐ ആർ എടുത്താൽ യു എന്നിൽ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ അതിന് ചേരും (ഇന്ത്യയിൽ നല്ല ഒന്നാന്തരം ഇന്റർനാഷണൽ ഡിപ്പാർട്ട്മെന്റുകൾ ഉണ്ട് )ശശി തരൂർ ഒക്കെ അങ്ങനെയല്ലേ യു എന്നിൽ കയറിയത് എന്നും കാച്ചും. അങ്ങനെ വിദേശ ഡിഗ്രികളുമായി യൂ എന്നിൽ എങ്ങനെ ജോലി കിട്ടും എന്ന് ചോദിച്ചുകൊണ്ടു കുറഞ്ഞത് ഇരുപത് പേർ എന്നെ സമീപിച്ചിട്ടുണ്ട്.അതു ബി എ യോ /എം എ യോ കഴിഞ്ഞാൽ ഐ എ എസ്‌ കിട്ടും എന്ന് പറയുന്നത് പോലെയാണ്.

അതു പോലെയാണ് ഇപ്പോൾ റഷ്യ /പഴയ സോവിയറ്റ് യുണിയനിൽ എം ബി ബി എസ്‌. ഇതിൽ ചിലയിടത്തു നല്ല ആശുപത്രികൾ അടക്കമുള്ള് മെഡിക്കൽ കോളേജുകൾ ഉണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യക്കാർക്ക് ഉൾപ്പെടെ പാർട്ണർഷിപ്പുള്ള ആശുപത്രി ഒന്നും ഇല്ലാത്ത മെഡിക്കൽ കോളേജും ഉണ്ട്.
അവിടെ നിന്ന് എം ബി ബി എസ്‌ /ചിലയിടത്തു എം ഡി എന്നാണ് എം ബി ബി എസ്‌ നു പറയുന്നത്. അഞ്ചു കൊല്ലം കഴിഞ്ഞു ഇവിടെയും എവിടെയും qualifying പരീക്ഷ എഴുതി പാസ്സായി പിന്നെ ഒരു വർഷത്തെ ക്ലിനിക്കൽ ഇന്റേൺഷിപ്പ്മുണ്ടെങ്കിലേ രാജ്യത്തു പ്രാക്റ്റിസ് ചെയ്യുവാനാകൂ.

പക്ഷെ ഇപ്പോൾ എം ബി ബി എസ്‌ ഇഷ്ട്ടം പോലെ ഉള്ളതിനാൽ ഇതെല്ലാം കഴിഞ്ഞു സർക്കാരിന് വെളിയിൽ കിട്ടുന്ന ശമ്പളം പരിമിതമായിരിക്കും. എം ബി ബി എസ്‌ കഴിഞ്ഞു പോസ്റ്റ് ഗ്രേഡ്‌വേഷൻ, റസിഡന്സി സൂപ്പർ സ്പെഷ്യലൈഷൻ, ഒക്കെ കഴിഞ്ഞുവരുമ്പോൾ മുപ്പതു വയസ്സാകും. പഴയ സോവിയറ്റ് രാജ്യങ്ങളിലെ ഒരു പ്രധാന വരുമാനവും ബിസിനസ്സുമാണ് മെഡിക്കൽ വിദ്യാഭ്യാസം. അവിടെ പഠിച്ച പലരും പിന്നീട് നല്ല ഡോക്ടർമാർ ആയിട്ടുണ്ട്. പക്ഷെ ഒരുപാട് പേർ qualifying പരീക്ഷ പാസാകാതെ പെട്ടു പോയിട്ടുണ്ട്.
അതു കൊണ്ടു വലിയ ഫീസ് കൊടുത്തു മെഡിസിന് വിടുമ്പോൾ ആ കോളേജുകളുടെ ഗുണമേന്മയും അതുപോലെ എം ബി ബി എസ്‌ എന്നത് ഏതൊരു ബേസിക് ഡിഗ്രിപോലെ എന്നും അറിയുക.

കാനഡയിൽ പലരും പൈസ ചിലവാക്കി ഒന്നോ രണ്ടോ വർഷം പഠിച്ചാൽ മൂന്നു വർഷം അവിടെ ജോലി ചെയ്യാം. നല്ല ജോലികിട്ടിയാൽ പി ആർ ( പെർമെനെന്റ്റ് റെസിഡൻസ്, ), സിറ്റിസൺ ഷിപ്പ് കിട്ടും എന്ന പ്രത്യാശയിലാണ്. അങ്ങനെ ഒരുപാട് പേർ അവിടെ കഴിഞ്ഞ പത്തു വർഷങ്ങളിൽ സെറ്റിൽ ആയിട്ടുണ്ട്. പക്ഷെ അവിടെ കിട്ടുന്ന ശമ്പളത്തിന്റെ നല്ല ഒരു ഭാഗം ടാക്സായി പോകും. പിന്നെ ഉള്ളത് അവിടെ ജീവിക്കാനുള്ള തുക മാത്രം. സേവിങ്ങും വീടും നല്ല കാറുമൊക്കെ വാങ്ങാൻ വര്ഷങ്ങളുടെ കഠിനധ്വാനം വേണം.
പിന്നെയുള്ള ഒരു വലിയ പ്രശ്നം വളരെ ചെറുപ്പത്തിൽ കുട്ടികളെ വിദേശത്ത് കൺസൾട്ടൻസി വഴി കയറ്റി അയക്കുമ്പോൾ അവർക്ക് ആ രാജ്യത്തെ നിയമമോ, സംസ്കാരമോ, ആൺ -പെൺ ഡൈനാമികസോ അറിയില്ല. ചിലർ പുതിയ സ്വാതന്ത്ര്യത്തിൽ സെക്സ്, ഡ്രഗ്, റേവ് പാർട്ടിയിലൊക്കെ പോയി പലപ്പോഴും പെട്ടുപോകും. വിദേശത്തു പഠിക്കാൻ പോയി മെന്റൽ ഹെൽത് പ്രശ്നങ്ങൾ ആയ പലരെയും നേരിട്ട് അറിയാം.അങ്ങനെ ഈ ഇടക്ക് പ്രശ്നത്തിൽ പെട്ട ഒരു പയ്യനെകുറിച്ചുള്ള ന്യൂസ് മനോരമ ഓൺലൈനിൽ ഉണ്ട്. ലിങ്ക് താഴെ.

ഇതിനർത്ഥം വിദേശത്ത് പഠിക്കാൻ പോകേണ്ട എന്നല്ല.വിദേശത്ത് ഒന്നാം തരം യൂണിവേഴ്സിറ്റികളിൽ പഠിച്ചാൽ ഒരുപാട് സാധ്യതകൾ ഉണ്ട്. അവിടെ അഡ്മിഷൻ കിട്ടാൻ ഏജൻസികൾ വഴി പോയാൽ പറ്റില്ല. അതിനു അക്കാഡമിക് പെർഫോമൻസ്, മറ്റു കഴിവുകൾ, ഗുണമേന്മയുള്ള സ്റ്റേറ്റ്മെന്റ ഓഫ് പർപോസ്, സ്ക്കോളർഷിപ്പ്, ജി ആർ ഈ സ്ക്കോർ (അമേരിക്കയിൽ,)മുതലായവ വേണം. ഏത് വിഷയത്തിൽ ഏത് യൂണിവേഴ്സിറ്റിയാണ് തിരഞ്ഞെടുക്കുന്നത്. ആ വിഷയം പഠിച്ചാൽ എന്തൊക്കെ പ്രയോജനവും സാധ്യതകൾ ഉണ്ട്. ഇതൊക്കെ സ്വയം മനസിലാക്കി വിദേശത്ത് കൃത്യമായ ലക്ഷ്യ ബോധത്തോടെ പഠിക്കാൻ പോകുന്നതും ഏജൻസിയിലുള്ള ആരെങ്കിലും പറയുന്നത് കേട്ട് കടം എടുത്ത് പോകുന്നതും ജീവിതത്തിൽ ഉള്ള സേവിങ് മുഴുവൻ ചിലവാക്കി പോകുന്നതും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്.
കേരളത്തിൽ നല്ലത് പോലെ പഠിച്ചു കുറെ വർഷം ജോലി ചെയ്തു വളരെ കൃത്യമായ പ്ലാനോട് കൂടി നല്ല യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തു പഠിച്ചു ക്യാമ്പസ്സ് സെലക്ഷ്നിൽ നല്ല ജോലി ചെയ്യുന്നവരെയും അറിയാം. അങ്ങനെയുള്ള പലരും സ്വയ പ്രയത്നം കൊണ്ടു സ്വയമായി ആവശ്യമുള്ള കോഴ്സും യൂണിവേഴ്സിറ്റിയൊക്കെ സ്വയം തിരഞ്ഞെടുത്തു പോകുന്നവരാണ്.

വിദേശത്ത് പോയി പഠിച്ചാൽ നല്ല exposure കിട്ടും, പലപ്പോഴും ലൈഫ് സ്‌കിൽ, ആത്മ വിശ്വാസമൊക്കെ കൂടും, നല്ല ഭാഷ പ്രാവീണ്യം കൂടും. ഇതൊക്കെ ജോലി സാധ്യത കൂട്ടും മിടുക്കരാണെങ്കിൽ അവർ പഠിച്ചു ഉന്നതങ്ങളിൽ എത്തും. Sky is the limit.
ഞങ്ങളുടെ മകൻ ഇന്റർനാഷണൽ, (കേബ്രിഡ്ജ് )സിലബസിൽ പഠിച്ചത് കൊണ്ടു 12 കഴിഞ്ഞപ്പോൾ തന്നെ വിദേശത്ത് പഠിക്കാമായിരുന്നു. ബി എ കഴിഞ്ഞപ്പോൾ എൽ എസ്‌ സി യിൽ കിട്ടി. പക്ഷെ ഞാൻ ഉപദേശിച്ചത് സ്വയം കഴിവ് കൊണ്ടു ഇന്ത്യയിൽ പഠിക്കാൻ ആയിരുന്നു. ലോകത്തു എവിടെ വേണമെങ്കിലും വിട്ടു പഠിപ്പക്കാമായിരുന്നു എങ്കിലും ഇന്ത്യയിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ മെരിറ്റിൽ പഠിച്ച ശേഷം സ്വന്തം കഴിവിൽ ലോകത്തിലെ തന്നെ ഏറ്റവും നല്ല സ്ക്കോളർഷിപ്പിൽ പോയി. മൂന്നു യൂണിവേഴ്സിറ്റികളിൽ യൂ കെ യിൽ പി എച് ഡി സ്ക്കോളർഷിപ്പ് കിട്ടിയെങ്കിലും പോയത് ആ രംഗത്തുള്ള വേറെ രാജ്യത്തു വേറെ യൂണിവേഴ്സിറ്റിയിലാണ്.

അതു പോലെ ലോകത്തു എവിടെ വിട്ടും പഠിപ്പിക്കാവുന്ന മകളെയും പോസ്റ്റ്‌ ഗ്രേഡ്‌വേഷൻ വരെ ഇന്ത്യയിൽ പഠിപ്പിക്കും. പിന്നെ സ്വയം കഴിവുകൊണ്ട് ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ പോകാൻ താല്പര്യം ഉണ്ടെങ്കിൽ സ്ക്കോളർഷിപ്പ് വാങ്ങി പോകാം.
ഞാൻ ഇന്ത്യയിലാണ് പഠിച്ചത്. ലോകമൊട്ടുക്ക് ജോലി ചെയ്യുന്നതിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. അമർത്യ സെന്നും മൻമോഹൻ സിങ്ങും എല്ലാം പോസ്റ്റ്‌ ഗ്രേഡ്‌വേഷൻ വരെ ഇൻഡ്യയിലാണ് പഠിച്ചത്. അതുപോലെ ഇന്ന് ലോകത്തു വലിയ കമ്പിനികളിലെ സി ഈ ഓ മാരെല്ലാം അവരുടെ വിദ്യാഭ്യാസം ഇന്ത്യയിലാണ് നടത്തിയത്.എവിടെ പഠിക്കുന്നു എന്നത് പോലെ പ്രധാനമാണ് എങ്ങനെ പഠിക്കുന്നു,എന്ത്‌ കൊണ്ടു പഠിക്കുന്നു,.എന്ത്‌ പഠിക്കുന്നു എന്നത്.എന്തൊക്കെ സ്‌കിൽ സെറ്റും നേതൃത്വ ഗുണങ്ങളും വ്യക്തി വിശേഷങ്ങളും ഉണ്ടെന്നുള്ളതും പ്രധാനമാണ്.

ചുരുക്കത്തിൽ വിദേശത്ത് പഠിക്കാൻ പോകുന്നത് നല്ലത് തന്നെ. പക്ഷെ അതു എങ്ങനെ എവിടെ പോകുന്നു. എന്തിന് പോകുന്നു. അവിടെ എങ്ങനെ ജീവിക്കുന്നു ജീവിക്കും. പഠിത്തം കഴിഞ്ഞു എന്ത്‌ ചെയ്യും എന്നതിനെകുറിച്ച് സാമാന്യം നല്ല ധാരണയുണ്ടെങ്കിൽ കൊള്ളാം.അല്ലെങ്കിൽ വിദേശ വിദ്യാഭ്യാസ ഭ്രമം മൂത്തു ലോൺ എടുത്തും ജീവിതത്തിലെ സേവിങ്ങും വസ്തു വിറ്റും കുട്ടികളെ ഏജൻസിക്കാർ പറയുന്ന ഏതെങ്കിലും സ്ഥലത്തു വിട്ടാൽ പ്രതീക്ഷിച്ച ഫലം ഉണ്ടാകണം എന്നില്ല. അതു കൊണ്ടു വളരെ സൂക്ഷിച്ചു എടുക്കേണ്ട തീരുമാനമാണ്

ജെ എസ്‌ അടൂർ
പിൻ കുറി :രണ്ടു വർഷം മുമ്പ് എഴുതിയത് വീണ്ടും ചില സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ചു പങ്ക് വയ്ക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്

ലവ് ടുഡേ സിനിമയിലെ പോലെ ലവേഴ്സ് ഫോൺ പരസ്പരം എക്‌ചേഞ്ച് ചെയ്തു, കാമുകന്റെ ഫോണിൽ കാമുകി കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ്

പുലർച്ചെ 2 മണിക്ക് ആസാം മുഖ്യനെ വിളിച്ചു ഷാരൂഖ്… ഷാരൂഖിന് അസം മുഖ്യമന്ത്രിയുടെ വാഗ്ദാനം !

നടൻ ഷാരൂഖ് ഖാൻ തന്നെ വിളിച്ചപ്പോൾ തിയേറ്ററിലുണ്ടായ അക്രമ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പ്

ആകെ ചെയ്തത് 15- 16 പടമാണ്, അതിനിടയില്‍ മോഹന്‍ലാല്‍ നെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാറും കട്ടാവും

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു.

“അദൃശ്യ ജാലകങ്ങൾക്കു വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ, ടൊവിനോയുടേത് ലോക താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന പ്രകടനം”

മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന

“തിയേറ്ററിൽ വന്നവരൊക്കെ മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു, നന്പകൽ നേരത്തു മയക്കം അവാർഡ് സിനിമയെന്നതാണ് ആളുകളുടെ ധാരണ” – കുറിപ്പ്

നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..! 20.01.2023. പേയാട്

‘വെങ്കലം’ – കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷം

Sunil Kolattukudy Cherian ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ

തൃശ്ശൂരിലെ തിരുവല്ലാമലയിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ

തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത്

“ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല”, വിമർശക്കുറിപ്പ്

Fury Charlie LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ

തെന്നിന്ത്യയുമായി പിണങ്ങിയ രശ്മിക മന്ദാന ബോളിവുഡിൽ തൊടുന്നതെല്ലാം പരാജയം, അവിടെ നിലനിൽക്കണമെങ്കിൽ ഇനി ഒറ്റവഴി

സൗത്ത് ഇൻഡസ്ട്രീസുമായി ഒത്തുപോകുന്നില്ല രശ്മിക മന്ദാന. അവളുടെ അഭിപ്രായങ്ങൾ തിരിച്ചടിക്ക് കാരണമാകുന്നു. കന്നഡ

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ

നിർഭാഗ്യകരമായ ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ സുശാന്ത് സിംഗ് രാജ്പുത്ത് ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിച്ചേനെ

ഇന്ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജന്മദിനവാർഷികം.1986 ജനുവരി 21 ആം