ഇത്തരം ലദീദമാർ സംഘപരിവാറിനോളം തന്നെ അപകടകാരികളാണ്, ഇന്ത്യൻ മതേതരത്വത്തിന് ഭീഷണിയാണ്

3355

Facebook post by Abu Dev 

ലദീദ, ചാനൽ ചർച്ചയിൽ ബിജെപി പ്രതിനിധിയോട് “സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഡിഗ്രീയും പീജിയും പി എച് ഡി യും പഠിക്കുന്ന ഞങ്ങളെ നിങ്ങൾ സംസ്കാരം പഠിപ്പിക്കേണ്ട” എന്ന് പറഞ്ഞപ്പോൾ എല്ലാരും അവൾക്കായി കയ്യടിച്ചതാണ്.*

എന്നാൽ… “CAB മുസ്ലിം മതവിഭാഗത്തിന് എതിരായതുകൊണ്ട് മാത്രമാണ് ഞാൻ പ്രതിക്ഷേധിക്കുന്നത്. ഗാന്ധിയുടെ ഇന്ത്യയെക്കുറിച്ചോ, മതേതര ഇന്ത്യയെക്കുറിച്ചോ ഞാൻ ചിന്തിക്കുന്നില്ല. നിങ്ങൾ വിളിക്കുംപോലെ മതേതര മുദ്രാവാക്യങ്ങൾ ഞാൻ ഏറ്റുവിളിക്കുകയുമില്ല.”

എന്ന് പറഞ്ഞ ലദീദയോട് നമ്മളിൽ എത്രപേർക്ക് ഐക്യപ്പെടാനാകും. ലദീദ ഒരു വ്യക്തിയല്ല ഒരു പ്രത്യയശാസ്ത്രമാണ് ആർ എസ് എസ് പറയുന്ന ഹിന്ദുരാഷ്ട്രം പോലെ ഇസ്ലാമിക രാഷ്ട്രം എന്ന ആശയം പേറുന്ന ത്രീവ്ര ഇസ്ലാമിക സംഘടനകളുടെ അടയാളം.

എല്ലാ മുസ്ലീം സഹോദരങ്ങളും ലദീദയോ തീവ്ര മുസ്ലീം സംഘടനകളുടെ ആശയം പേറുന്നവരോ അല്ല. എന്നാൽ ഇത്തരം ലദീദമാർ ആർ എസ് എസിനോളം തന്നെ അപകടകാരികളാണ്. ഇന്ത്യൻ മതേതരത്വത്തിന് അപകടകാരികളാണ്.

CAB ഇന്ന് മുസ്ലീം സഹോദരങ്ങൾക്ക് എതിരായതുകൊണ്ട് മാത്രം സമര രംഗത്തേക്ക് കടന്നുവന്ന ലദീദമാർ നാളെ ഇത്തരത്തിൽ ഒരു ബിൽ സിഖുകാർക്കോ, ജൈനനോ, പാഴ്‌സിക്കോ എതിരായി വരുമ്പോൾ സമര രംഗത്ത് ഉണ്ടാവില്ല കാരണം അവർക്ക് മതേതരത്വമല്ല പ്രശ്നം മതമാണ്.

എന്നാൽ അന്നും സമര രംഗത്ത് ഇന്ത്യയിലെ യഥാർത്ഥ മുസൽമാന്മാരും, ഹൈന്ദവരും, ക്രിസ്ത്യാനിയും, പാഴ്‌സിയും, ജൈനനും, സിഖുകാരനും മതമുള്ളവനും മതമില്ലാത്തവനും ഉണ്ടാകും… അവരാണ് ഇന്ത്യൻ മതേതരത്വത്തിന്റെ കാവൽക്കാർ. ഈ സമരം അവർക്ക് വേണ്ടിയുള്ളതാണ്.

വർഗീയതയ്ക്ക് ബദൽ വർഗീയതയല്ല ഫാസിസത്തിന് ബദൽ ഫാസിസമല്ല.