ഓർമ്മകളിൽ രാജേഷ് ഖന്ന
✍️ അബു താഹിർ
ചെറുപ്പം മുതൽ തന്നെ വല്ലാത്തൊരു ഇഷ്ടം ആണ് ഹിന്ദി songs നോട് ഞാൻ മലയാളം songs കേൾക്കൽ അപൂർവം ആണ്.ഞാൻ വിട്ടിൽ ഉള്ള time ഒക്കെ ടീവിയിൽ ഹിന്ദി സോങ്സ് ഇരുന്ന് കാണും ആ സമയത്ത് കുടുതലും SRK SONGS ആയിരുന്നു കേൾക്കൽ. ഒരു ദിവസം ഞാൻ മദ്രസയും കഴിഞ്ഞു വന്നു hindi song ന്റെ ചാനൽ വച്ചു. പതിവില്ലാതെ കേട്ടത് ഒരു old song ആയിരുന്നു kuch toh log kahenge എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ഞാൻ അത് കേട്ടു ഇരുന്നു ഫിലിം amar prem ആയിരുന്നു നായകൻ രാജേഷ് ഖന്ന യും അതെ രാജേഷ് ഖന്ന തന്നെ ഇങ്ങനെ ആണ് രാജേഷ് ഖന്ന എന്റെ മനസ്സിൽ കയറി പറ്റിയത്. എന്നെ ഹിന്ദി പഠിപ്പിച്ചത് സ്കൂളിലെ ടീച്ചേർസ് ഒന്നും അല്ല അത് SRK ആണ് SRK ന്റെ song & movies ഇരുന്നു കണ്ട നന്നേ ചെറുപ്പത്തിൽ തന്നെ ഞാൻ ഹിന്ദി നല്ലവണ്ണം പഠിച്ചത് എന്റെ ഓർമ്മ ശെരിയാണ് എങ്കിൽ സ്കൂളിൽ പോകുന്നതിനു മുൻപ് ഞാൻ ഹിന്ദി പഠിച്ചിരുന്നു. ഞാൻ ഹിന്ദി പഠിക്കാൻ കാരണക്കാരൻ SRK ആണ് എങ്കിൽ old songs കേൾക്കാൻ കാരണം രാജേഷ് ഖന്ന ആണ്.
അനാഥൻ ആയിരുന്നു രാജേഷ് ഖന്ന. അനാഥൻ ആയ രാജേഷ് ഖന്ന ആണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ ആയത്. ഒരിക്കൽ BBC Bombay superstar എന്ന് പറഞ്ഞു രാജേഷ് ഖന്നയെ പറ്റി Documentary ഇറക്കി. ഇന്ത്യയിൽ പലയിടത്തും രാജേഷ് ഖന്ന അക്കാലത്തു പഠന വിഷയം പോലും ആയി. രാജേഷ് ഖന്ന ചുംബിച്ച തൂവാല സ്വന്തമാക്കാൻ തിരക്ക് കൂട്ടുന്ന പെൺകൊടിമാർ 70s ലും 80s ലും നിത്യകാഴ്ച ആയിരുന്നു. രാജേഷ് ഖന്നയുടെ കാറിൽ യുവതികൾ ഓടിയെത്തി ചുംബിക്കുന്നതും പതിവായിരുന്നു. രാജേഷ് ഖന്ന താരരാജാവ് ആയി കത്തി നിൽക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ car ആരാധകർക്ക് ഇടയിലൂടെ മേലെ നീങ്ങുമ്പോൾ സുന്ദരികൾ ആയ പെൺകുട്ടികളുടെ ലിപ്സ്റ്റിക്കിൽ കാർ ചുവക്കുമായിരുന്നു എന്ന് അതിനു ദൃക്സാക്ഷികളായിരുന്നവർ തന്നെ വ്യക്തമാക്കുന്നു. ആരാധികമാർ രക്തത്തിൽ എഴുതിയ എത്രയെത്ര കത്തുകൾ ആയിരുന്നു അദേഹത്തിന്റെ വിലാസത്തിൽ എത്തിയിരുന്നത്. Spain ൽ നിന്ന് വരെ ഫാൻസിനെ ഉണ്ടാക്കിയ ആദ്യ indian actor ആണ് രാജേഷ് ഖന്ന.
എല്ലാ കാമുകന്മാരും ആ നാളുകളില്‍ രാജേഷ് ഖന്നയാവാന് കൊതിച്ചു. കോളറുള്ള ഗുരു കുര്‍ത്ത തുന്നിച്ച് ഖന്ന ഹെയര്കട്ടടിച്ച് ഹമേ തും സെ പ്യാര് കിത്നാ എന്നു പാടി നടന്നു. പെണ്‍കുട്ടികള്‍ അവരെ ശ്രദ്ധിച്ചതേയില്ല, മറ്റാര്‍ക്കും പങ്കു കൊടുക്കാനാവാത്ത വിധം തലയിണക്കടിയില്‍ രാജേഷ്ഖന്നയെ സൂക്ഷിച്ച് അവര്‍ ഉറങ്ങി. ഒരു യുവതി ഭർത്താവ് അറിയാതെ 16 കൊല്ലത്തോളം രാജേഷ് ഖന്നയുടെ ഫോട്ടോ തലയിണക്കടിയില്‍ സൂക്ഷിച്ചു. രാജേഷ് ഖന്നയെ ദൈവം ആയി കണ്ടു പൂജ നടത്തി, രാജേഷ് ഖന്നയുടെ ഫോട്ടോയെ മംഗല്യം കഴിച്ചു. ഒരു ദിവസം രാജേഷ് ഖന്നക്ക് സുഖം ഇല്ലാതെ ആയി പനി കാരണം അദ്ദേഹം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഒരു girls hostel ലെ മുഴവൻ girls രാജേഷ് ഖന്നയുടെ ഫോട്ടോയും എടുത്തു വച്ച് അതിന് വെള്ളം തളിക്കാൻ തുടങ്ങി രാജേഷ് ഖന്നയുടെ പനി മാറാൻ വേണ്ടി producers രാജേഷ് ഖന്നയുടെ റൂമിന്റെ അടുത്ത് തന്നെ വേറെ റൂം book ചെയ്തു എത്രയും പെട്ടന്ന് രാജേഷ് ഖന്നയുടെ ഡേറ്റ് കിട്ടാൻ വേണ്ടി.
ആപ് കീ കസം സിനിമയുടെ കാശ്മീരിലെ സെറ്റില്‍ ആരാധികമാരുടെ ബാഹുല്ല്യത്തെ തുടര്‍ന്ന് രാജേഷ് ഖന്നയുടെ മുറി എട്ടു തവണ മാറ്റേണ്ടി വന്നു. ഒരു മറാഠി സര്‍വകലാശാല രാജേഷ് ഖന്ന കാ കരിസ്മ എന്നൊരു അധ്യായം തന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഹാന്‍സം ആയിരുന്നു എല്ലാ അര്‍ഥത്തിലും ഈ പഞ്ചാബി. മുഖം ചെരിച്ചുള്ള കള്ളച്ചിരികള്‍, പുരികം വെട്ടിച്ചുള്ള ക്ഷണങ്ങള്‍, നെറ്റി ചുളിച്ചുളള കാന്തികമായ നോട്ടങ്ങള്‍..രാജേഷ് ഖന്നയുടെ ഒരോ ശൈലിയും ആരാധകരെ പുളകമണിയിച്ചു. ഭാവം ഏറ്റിയും കുറച്ചും മന്ത്രസ്ഥായിയില്‍ തുടങ്ങി നാടകീയമായി ഉയരുന്ന സംഭാഷണങ്ങള്‍, വശ്യമായ ശബ്ദം. ആര്‍ദ്രമായി, പുഷ്പാ എന്നു മന്ത്രിച്ച് ആസ്വാദകരെ തരളിതരാക്കാനും, ബാബുമൊഷായ് എന്നുരുവിട്ട് കാണികളെ
പൊട്ടിക്കരയിപ്പിക്കാനും കഴിഞ്ഞ ഭാവപ്രപഞ്ചം.
Guest role ൽ വന്നു ഒരു song ലുടെ film hero ആയ ഷമ്മി കപൂർ ന് കിട്ടേണ്ട കൈയടി മൊത്തം കൊണ്ട്പോയ ആൾ ആണ് രാജേഷ് ഖന്ന film Andaz song zindagi ek safar hai suhana. 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃത്സറിലാണ് രാജേഷ് ജനിച്ചത്. ആദ്യ നാമം ജതിന് ഖന്ന എന്നായിരുന്നു. മാതാപിതാക്കള്‍ക്ക് മൂന്ന് പെണ്മക്കളായിരുന്നതുകൊണ്ട് ആണായ തന്നെ ദത്തെടുക്കുകയായിരുന്നുവെന്ന് രാജേഷ്ഖന്ന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.1966ലാണ് സിനിമയില്‍ എത്തുന്നത്.ആദ്യ ചിത്രം ആഖരി കത്താണ്. പിന്നീട് നായകനായ റാസ് എന്ന ചിത്രമാണ് രാജേഷ് ഖന്നയിലെ നടനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.പിന്നീട് രാജേഷ് ഖന്നയുടെ ജൈത്രയാത്ര തന്നെയായിരുന്നു. നായകൻ ആയി ഏറ്റവും കുടുതൽ ഹിന്ദി സിനിമകളിൽ അഭിനയിച്ച നടൻ ആണ് രാജേഷ് ഖന്ന 106 films. രാജേഷ് ഖന്നയുടെ ഒരു ഫോട്ടോ ലഭിക്കാന്‍ അക്കാലത്തെ ആരാധികമാര്‍ സഹിച്ച ത്യാഗത്തിന് കണക്കില്ല, കാസനോവ എന്നു പോലും രാജേഷ് ഖന്ന അക്കാലത്ത് വിശേഷിപ്പിക്കപ്പെടുകയുണ്ടായി. ഡിംപിള്‍ കപാഡിയയെ രാജേഷ്ഖന്ന വിവാഹം ചെയ്യുന്നുവെന്ന വാര്‍ത്ത 1973-ല്‍ പുറത്തെത്തിയപ്പോള്‍ ഈ കാര്യം സഹിക്കാനാവാതെ എട്ടോളം യുവതികളാണ് ആത്മഹത്യ ചെയ്തത്.
അത്രമാത്രം അദ്ദേഹ ത്തെ യുവതികള്‍ അകമഴിഞ്ഞ് സ്നേഹിച്ചിരുന്നു.സച്ച ജുട്ട, ആനന്ദ്, സഫർ, ഖാമോഷി, ആവിഷ്ക്കാര്‍, ആരാധന, കതി പതംഗ്, അമര്‍ പ്രേം എന്നീ ചിത്രങ്ങള്‍ രാജേഷ് ഖന്നയിലെ നടനെ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. നിരവധി പുരസ്കാരങ്ങളും രാജേഷ് ഖന്നയെ തേടിയെത്തിയിട്ടുണ്ട്.ഫിലിംഫെയറിന്റെ നല്ല നടനുള്ള പുരസ്കാരം മൂന്നു തവണ തേടിയെത്തിയപ്പോള്‍ പതിന്നാലു തവണ അതേ മത്സര വിഭാഗത്തില്‍ രാജേഷ് ഖന്ന എത്തുകയുണ്ടായി. രാജേഷ് ഖന്നയുടെ ആത്മാവായിരുന്നു കിഷോർ കുമാർ. അറുപതുകളുടെ അവസാനങ്ങളിലും എഴുപതുകളിലും ഇന്ത്യന്‍ സിനിമാ അനുവാചകരെ മോഹനിദ്ര യിലാക്കിയ മിക്ക ഗാനങ്ങളും രാജേഷ് ഖന്നക്ക് അവകാശപ്പെട്ടതാണ്. കിഷോര്‍ എന്റെ ആത്മാവാണ് ഞാന്‍ അദ്ദേഹത്തിന്റെ ശരീരവും രാജേഷ് ഖന്ന ഒരിക്കല്‍ പറഞ്ഞു. കിഷോര്‍ കുമാറില്ലാത്ത രാജേഷ ്ഖന്നയെ ആലോചിക്കാനാവില്ല. ഹാസ്യ നടനായും സൈഗാളിനെ അനുകരിക്കുന്ന ഒരു ഗായകന് എന്ന നിലയിലും ഒതുങ്ങിപ്പോയിരുന്ന കിഷോര്‍ കുമാര്‍ പുനര്‍ജനിക്കുന്നത് രാജേഷ്ഖന്നയിലൂടെയാണ്. രാജേഷ് ഖന്ന എന്ന താരത്തെ നിര്‍മ്മിച്ചതാകട്ടെ കിഷോറിന്റെ ഗാനങ്ങളും. ആര് ഡി ബര്‍മ്മന്റെ സംഗീതത്തില്‍ ഇരുവരും ഗന്ധര്വന്മാരായി ആസ്വാദകര്‍ക്കു മുന്നില്‍ പുനരവതരിച്ചു.
1969 ല്‍ പുറത്തിറങ്ങിയ ശക്തി സാമന്തയുടെ ആരാധനയില്‍,ദേവദാരു നിറഞ്ഞ ഹിമവാന്റെ താഴ്വരയെ നിറച്ച കോറാ കാഗസ് ഥാ യെ മന് മേരാ എന്ന ഒറ്റ ഗാനം രണ്ടു സുപ്പര്സ്റ്റാറുകളെയാണ് സൃഷ്ടിച്ചത്. വൈകാരിക നായകനായ രാജേഷ് ഖന്നയേയും പുരുഷശബ്ദത്തിന് പുതിയ കാന്തികത സമ്മാനിച്ച കിഷോര്‍കുമാറിനെയും. ആ ഗാനം വാലിട്ടു കണ്ണെഴുതിയ നായികയുടെ മനസ്സിനോടൊപ്പം ആസ്വാദക ലക്ഷങ്ങളുടെ മനസ്സിലെ താളുകളിലും ആയിരം കാല്‍പ്പനികതകളുടെ ഭാവങ്ങള്‍ വിടര്‍ത്തി. എസ്. ഡി ബര്‍മ്മന്റെ അനാരോഗ്യത്തെ തുടര്‍ന്ന് മകന് ആര് ഡി ബര്മ്മന് (പഞ്ചിം ദാ) സംഗീതസംവിധാനം പൂര്‍ത്തിയാക്കിയ ആരാധന പുറത്തിറങ്ങിയതോടെ രാജേഷ്- കിഷോര്‍- പഞ്ചിം ത്രയം പ്രതിഭാസമായി മാറി. എക്കാലത്തേയും വശ്യമായ സെന്‍സ്വല്‍ സോങ്ങായി കരുതുന്ന രൂപ് തേരാ മസ്താന, എക്കാലത്തേയും പോപ്പുലര്‍ നമ്പറുകളില്‍ ഒന്നായ മെരെ സപ്നോം കി റാണി എന്നീ അവിസ്മരണീയ ഗാനങ്ങളും ആരാധനയെ സൂപ്പര്‍ഹിറ്റാക്കി.മേരെ ജീവന് സാഥിയില്‍ തനൂജയെ മയക്കുന്ന ഓ മെരെ ദില്‍ കി ചേന് രാജേഷ്ഖന്നയുടേയും കിഷോറിന്റെയും ഏറ്റവും മികച്ച റൊമാന്റിക് സോങ് ആയി പരിഗണിക്കപ്പെടുന്നു. ദിവാനാ ലേകെ ആയാ ഹെ ദില്‍ കാ തരാനാഎന്ന ഹിറ്റ് ഗാനവും ഈ ചിത്രത്തില്‍ നിന്നായിരുന്നു. മറ്റൊരു മ്യൂസിക്കല്‍ മെലോഡ്രാമാറ്റിക് ഹിറ്റ് ആയിരുന്നു ആപ് കി കസം. സിന്ദഗി കെ സഫര്‍ മെ ഗുസര്‍ ജാതാ ഹെ എന്ന വിഷാദഗംഭീര ഗാനവും കര്വതേ ബതല്ത്തെ രഹേ, ജയ് ജയ് ശിവ ശങ്കര്‍ എന്നീ ഹിറ്റ് ഡ്യുയറ്റുകളും ആസ്വാദകര്‍ നെഞ്ചേറ്റി. ഖാമോഷിയില്‍ ഹേമന്ദ് കുമാര്‍ ഈണമിട്ട് രാജേഷ് ഖന്ന ചുണ്ടനക്കുന്ന വൊ ശ്യാം കുഛ് അ്ജീബ് ഥി കിഷോറിന്റെ ഏറ്റവും മികച്ച ഗാനമായാണ് പലരും കരുതുന്നത്. കല്ല്യാണ്‍ജി-ആനന്ദജി ടീമിന്റെ ക്ലാസിക്കുകളായ ജീവന് സെ ഭരി, സിന്ദഗി കാ സഫര്എന്നീ ഗാനങ്ങള്‍ സഫര്‍ എന്ന ചിത്രത്തിലായിരുന്നു.എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകളാണ് ഇരുവരും ചേര്‍ന്നപ്പോള്‍ പുറത്തു വന്നത്്. ആതെ ജാതെ ഖൂബ്സൂരത്ത് (അനുരോധ്), അഛാ തോ ഹം ചല്‍തേ ഹെ (ആ മിലോ സജ്നാ), അഗര്‍ തും ന ഹോതെ (അഗര്‍ തും ന ഹോതെ), ദിയെ ജല്തെ ഹെ (നമക് ഹറാം) തുടങ്ങി നിരവധി ഗാനങ്ങള്‍. അനുപം ഖേര്‍ ചൂണ്ടിക്കാണിച്ച പോലെ അതൊരു മാരകമായ കോമ്പിനേഷനായിരുന്നു. 1971ല്‍ ഇറങ്ങിയ ദുശ്മനിലെ വാദാ തേരാ വാദാ എന്ന പാട്ട് മുഹമ്മദ് റാഫി പാടിയാല്‍ നന്നാവും എന്നഭിപ്രായപ്പെട്ട കിഷോറിനോട്, താങ്കള്‍ പാടിയില്ലെങ്കില്‍ ഞാനീ പാട്ട് ഉപേക്ഷിക്കും എന്നു ഭീഷണിപ്പെടുത്തിയ ആത്മബന്ധം. രാജേഷ് ഖന്നയുടെ കഥാപാത്രങ്ങള്‍ കടന്നു പോവുന്ന വൈകാരിക തലങ്ങള്‍ ഉള്കൊണ്ടായിരുന്നു കിഷോറിന്റെ ആലാപനങ്ങളത്രയും. ഹൃദയം കവിയുന്ന തുറന്ന ശബ്ദത്തില്‍, മനസ്സുലക്കുന്ന പതിഞ്ഞ താളത്തില്‍, പ്രണയം തുളുമ്പുന്ന കാതരസ്വരത്തില്, വശീകരണത്തിന്റെ മാന്ത്രികഭാവത്തില്, തത്വചിന്തയുടെ ഗഹനഭാരത്തില്, ഹര്‍ഷം വിതറുന്ന ഉന്മാദഘോഷത്തില്.ആശാ പരേഖ്, തനൂജ, വഹീദാ റഹ്മാന്, നന്ദ, മാലാ സിന്‍ഹ, രാഖി, സീനത്ത് അമന്, നീതു സിങ്ങ്, സ്മിതാ പാട്ടീല്‍, ശബാനാ ആസ്മി, ടീനാ മുനിം മുതല്‍ മലയാളികളുടെ ഉണ്ണിമേരിവരെ (അമര്‍ദീപ്) രാജേഷ് ഖന്നക്കൊപ്പം അഭിനയിച്ചു. നായികമാരില്‍ പക്ഷെ മൂന്നു പേരാണ് രാജേഷിന്റെ സിനിമാ ജീവിതത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത്.
രാജേഷ് ഖന്നയുടെ ഭാഗ്യനായിക ശര്‍മിള ടാഗോര്‍ ആയിരുന്നു. ശര്മിളയോടൊത്തുളള ചിത്രങ്ങള്‍ ഖന്നയെ സൂപ്പര്‍ താര പദവിയിലെത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. അക്ഷരാര്‍ഥത്തില്‍ ഡിംപിള്‍ഡ് കപ്പിള്‍ ആയിരുന്നു ചിരിക്കുമ്പോള്‍ നുണക്കുഴികള്‍ വിരിയുന്ന ഈ നായികാനായകന്മാര്. ശര്‍മിള ടാഗോര്‍ കത്തി നില്ക്കുന്ന കാലത്താണ് പുതുമുഖ നായകനായ രാജേഷ് ഖന്ന ആരാധനയില്‍ ഒപ്പം അഭിനയിക്കാന്‍ എത്തുന്നത്. സമപ്രായക്കാര്‍. ഏതാനും ദിവസത്തെ മൂപ്പ് ശര്മിളക്കായിരുന്നു. ആരാധന ഒരു നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നെങ്കിലും അച്ഛനും മകനുമായി ഇരട്ട വേഷം കൈകാര്യം ചെയ്ത രാജേഷ് ഖന്ന താരമായി.
ആരാധനയുടെ സമയത്ത് ശര്‍മിള സത്യജിത് റോയുടെ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു. പ്രശസ്തമായ സ്പനോം കി റാണി ഗാനരംഗം അതിനാല്‍ വെവ്വേറെ ഷൂട്ടു ചെയ്യേണ്ടി വന്നു. സിംല മൗണ്ടെയിന് ട്രെയിനില്‍ ശര്‍മിള യാത്ര ചെയ്യുന്ന സീന്‍ സ്റ്റുഡിയോവിലും രാജേഷ് ഖന്നയുടെ ജീപ്പ് യാത്ര ഔട്ട്ഡോറിലുമായി ഷൂട്ടു ചെയ്ത് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇരുവരുടേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ആരാധന. കാക്കാജിക്ക്് ദേവാനന്ദിന്റെ രാജകീയ പ്രഭാവമോ, ഷമ്മി കപൂറിന്റെ നീലകണ്ണുകളൊ, ധര്‍മേന്ദ്രയുടെ ശരീരമോ ഉണ്ടായിരുന്നില്ല. പക്ഷെ തൊട്ടപ്പുറത്തെ വീട്ടിലെ ചെറുപ്പക്കാരന്റെ ആകര്‍ഷകത്വവും അടുപ്പവും അദ്ദേഹത്തെ പ്രിയങ്കരനാക്കി, സൂന്ദരമായിരുന്നു ആ പുഞ്ചിരി. ശര്‍മിള ഓര്‍മ്മിച്ചു. ബംഗാളി ചിത്രമായ നിഷിപദ്മയുടെ റീമെയ്ക്കായ അമര്‍പ്രേം ആയിരുന്നു അടുത്ത ഹിറ്റ്. പുഷ്പാ ഐ ഹേറ്റ് ടിയേഴ്സ് എന്നൊക്കെയുള്ള ഡയലോഗുകള്‍ ക്യാമ്പസ്സുകളില്‍ മന്ത്രമായി. ഛോട്ടി ബഹു, ദാഗ്, സഫര്‍, രാജാ റാണി, മാലിക്, ആവിഷ്കാര് എന്നീ ഹിറ്റുകള്‍ ഇരുവരുടേയും കരിയര്‍ഗ്രാഫ് ഉയര്‍ത്തി.
രാജേഷ് ഖന്നയുടെ ഇഷ്ടനായിക മുംതാസായിരുന്നു. ബി ഗ്രേഡ് നടിയായി ഒതുങ്ങിപ്പോയ മുംതാസിനെ ഹീറോയിനാക്കിയത് ഖന്നയാണ്. അടുത്ത കൂട്ടുകാരായിരുന്നു ഇരുവരും. അയല്‍ക്കാരും. ഊഷ്മളബന്ധം സ്ക്രീനിലും പ്രതിഫലിച്ചു. അവര്‍ ഒരുമിച്ചഭിനയിച്ച എട്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. സത്യന് തകര്‍ത്തഭിനയിച്ച വാഴ്വേമായത്തിന്റെ റീമേക്കായ ആപ് കീ കസം ഒരു മ്യൂസിക്കല്‍ മെഗാഹിറ്റായി മാറി. ഗുല്‍മാര്‍ഗ്ഗിലെ മഞ്ഞില്‍ ഖന്നയും മുതാസും തകര്‍ത്തഭിനയിച്ച ജയജയ് ശിവശങ്കര്‍, കര്വതെ ബദല്ത്തെ രഹെ സുനോ കഹാ കഹാ സുനാ എന്നീ പാട്ടുകള്‍ കിഷോറിന്റെയും ലതയുടേയും മികച്ച യുഗ്മഗാനങ്ങള്‍ കൂടിയായിരുന്നു. റോട്ടി, അപ്നാ ദേശ്, സച്ചാ ഛൂട്ടാ എന്നിങ്ങനെ ഒരു പിടി ഹിറ്റുകള്‍ തീര്‍ത്ത താര ജോഡികള്‍. ഡ്രീം ഗേള്‍ ഹേമമാലിനിക്കൊപ്പമാണ് രാജേഷ് ഖന്ന ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അഭിനയിച്ചത്.അമിതാബ് ബച്ചൻ രാജേഷ് ഖന്നയെ പറ്റി പറഞ്ഞ കാര്യങ്ങൾ ഉണ്ട് ആനന്ദിൽ രാജേഷ് ഖന്നയുടെ കൂടെ ഞാൻ അഭിനയിക്കുന്നു എന്ന് അറിഞ്ഞവർ ഒക്കെ എന്നെ നോക്കികണ്ടത് വലിയൊരു സ്ഥാനം കിട്ടിയ ആളെ പോലെയാണ്.അദ്ദേഹം വളരെ ശാന്തൻ ആയിരുന്നു രാജേഷ് ഖന്ന ആ കാലഘട്ടത്തിൽ എന്തായിരുന്നു എന്ന് പറഞ്ഞു അറിയിക്കുക പ്രയാസം ആണ്. ജതിന്ഖന്നയില് നിന്ന് രാജേഷ് ഖന്നയിലേക്കും പ്രിയപ്പെട്ടവര്‍ക്ക് കാക്ക എന്ന ചെല്ലപ്പേരിലേക്കും ഈ നടനെ ചേര്‍ത്തു നിര്‍ത്തിയതും ആരിലേക്കും പ്രസരിപ്പിച്ച ആ സ്നേഹ മാണ്. ആരോടും തലക്കനമില്ലാതെ സംസാരിക്കുന്ന രീതി രാജേഷ്ഖന്നയെ എല്ലാവരുടെയും പ്രിയ താരമാക്കി മാറ്റി.പ്രധാന നടന്മാര്ക്ക് നാലുലക്ഷം രൂപ പ്രതിഫലം കിട്ടിയിരുന്ന നാളില്‍ രാജേഷ് ഖന്ന അന്ന് കൈപ്പറ്റിയിരുന്ന പ്രതിഫല തുക ഇരുപത് ലക്ഷത്തോളമായിരുന്നു.രാജേഷ് ഖന്ന തന്നെ തന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആവ ശ്യപ്പെട്ട് അക്കാലത്തെ നിര്‍മാതാക്കള്‍ കാത്തു നിന്നു.രാജേഷ് ഖന്നയുടെ ഡേറ്റായിരുന്നു എല്ലാവര്ക്കും മുഖ്യം. അദ്ദേഹത്തിന്റെ വീട്ടിന് മുൻപിൽ എപ്പോളും ആരാധകരുടെ കൂട്ടം ഉണ്ടാകും സിനിമയിൽ നിന്ന് വിട്ട് നിന്നപ്പോളും. അദ്ദേഹം വീടിന്റെ മട്ടുപ്പാവിൽ എത്തിയാൽ താഴെ ആരാധകരുടെ ആർപുവിളി ഉയരും ആയിരുന്നു.
Fans കാരണം police protection വരെ വേണ്ടി വന്ന ആൾ രാജേഷ് ഖന്ന.അദ്ദേഹം ഒരു അത്ഭുതം ആയിരുന്നു മരണവാർത്ത അറിഞ്ഞ നടി ശർമിള ടാഗോർ പറഞ്ഞ വാക്കുകൾ ആണ്.സൽമാൻ ഖാൻ പല interviews ലും പറഞ്ഞ കാര്യം ഒരു ഉണ്ട്.നമ്മൾ മൂന്ന് ഖാൻസും രാജേഷ് ഖന്ന കണ്ട പകുതി stardom കണ്ടിട്ട് ഇല്ല. Superstardom അങ്ങേയറ്റം കണ്ട ആൾ ആണ് രാജേഷ് ഖന്ന.ഇന്ത്യൻ സിനിമ അതിന് മുൻപോ അതിന് ശേഷമോ ഇങ്ങനെ ഒരു വൺമാൻ ഷോ കണ്ടിട്ട് ഇല്ല. അതിന്റെ ഏറ്റവും വലിയ തെളിവ് ആണ് രാജേഷ് ഖന്ന 1969 ന്റെയും 1972 ഇടക്ക് തുടർച്ചയായി 17 super hit films എന്ന record ന്റെ അമ്പതാം വർഷം ആണ് 2019 ഇത് വരെ ആർക്കും അത് തകർക്കാൻ കഴിഞ്ഞിട്ട് ഇല്ല അമിതാബ് ബച്ചന് പോലും. 2012 ൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു മാരകമായ ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന, മരണത്തെ ചിരിച്ചു കൊണ്ടു നേരിടുന്ന ആനന്ദ് സെഗാളിനെ ഖന്ന അനശ്വരമാക്കിയത് പോലെ അദ്ദേഹത്തിന്റെ കൊണ്ട് പോയതും കാൻസർ ആയിരുന്നു.