ഷൂ നക്കിയതിന്റെയൊക്കെ നേർപ്പകർപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ജെ.എൻ.യു ലൈബ്രറിയിലാണ് അത് പിടിച്ചെടുത്ത് നശിപ്പിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തേയും പ്രധാന അജണ്ടയാണ്

624

പ്രവീൺ ഈങ്ങമണ്ണ

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുടെ എച്ചിൽ പട്ടികളായിനിന്ന് സ്വാതന്ത്ര്യസമര സേനാനികളെ അക്രമിച്ചവരാണ് സംഘപരിവാർ; അവരുടെ പിൻമുറക്കാരായ എബിവിപി മുൻകാല സംഘികളുടെ നേർപ്പതിപ്പുകളാണ്.

ജെ.എൻ.യു യൂണിയൻ പ്രസിഡണ്ട് സഖാവ് ഐഷി ഘോഷിനെയടക്കം , ഇടതുപക്ഷവിദ്യാർത്ഥി നേതാക്കളെയും, അദ്ധ്യാപകരേയും ഡൽഹി ജെ.എൻ.യു വിൽ തിരഞ്ഞ്പിടിച്ച് എബിവിപി ഗുണ്ടകൾ മൃഗീയമായി ആക്രമിച്ചിരിക്കുന്നു.

ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയതിന്റെയും മാപ്പെഴുതിക്കൊടുത്തതിന്റെയും നേർപ്പകർപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ജെ.എൻ.യു യൂണിവേഴ്സിറ്റിയുടെ ലൈബ്രറി മ്യൂസിയത്തിലാണ് .എന്ത് അക്രമം കാണിച്ചും അത് പിടിച്ചെടുത്ത് നശിപ്പിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തേയും പ്രധാന അജണ്ടയാണ്.ഇന്ത്യയിലെ മറ്റൊരു സർവ്വകലാശാലയിലുമില്ലാത്ത സംഘി ആക്രമണങ്ങൾക്ക് മോഡി ഭരണകൂടം ചൂട്ടു പിടിക്കുന്നത് വെറുതെയല്ലെന്ന് തിരിച്ചറിയണം.

ചരിത്രത്തിൽ ഒറ്റിന്റെയും കുതികാൽവെട്ടിന്റേയും മാത്രം പേരെഴുതി ചേർത്തവരുടെ പിൻമുറയോട് , ധീരയൗവ്വനങ്ങളുടെ പോരാട്ടത്തിന്റെ ചരിത്രം പറയുന്നത്ര അർത്ഥശൂന്യമായ് മറ്റെന്തുണ്ട്..?