Connect with us

Entertainment

നിങ്ങൾ കണ്ട സ്വപ്നം ഉണർന്നെഴുന്നേൽക്കുമ്പോൾ ഫലിച്ചിട്ടുണ്ടോ ?

Published

on

Neo Justin സംവിധാനം ചെയ്ത ‘Aby’ നാല് മിനിറ്റോളം മാത്രം ഉള്ള ഒരു ഷോർട്ട് മൂവിയാണ്. ഒരു സ്വപ്നത്തെ ബേസ് ചെയ്തുള്ള കഥയാണ് ഇത് . നമ്മൾ സ്വപ്നത്തിൽ ഒരുകാര്യം കാണുക , ഉണർന്നെഴുന്നേൽക്കുമ്പോൾ അത് യഥാർത്ഥത്തിൽ സംഭവിക്കുക. ഒരുപക്ഷെ ഇത്തരം ആശയങ്ങൾ നമ്മൾ മുൻപ് ചില സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ഒരുകൂട്ടം കൊച്ചു കലാകാരന്മാരുടെ ഈ പ്രയത്നത്തെ അംഗീകരിക്കാതെ വയ്യ.

എബിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

എബി ഉറങ്ങി എഴുന്നേറ്റ് സ്റ്റെയർ ഇറങ്ങി താഴേയ്ക്ക് വരുമ്പോൾ കൂട്ടുകാരന്റെ പുസ്തകം കൊണ്ട് കൊടുക്കാൻ അമ്മ പറയുകയാണ് . അവൻ അതുമായി കൂട്ടുകാരന്റെ വീട്ടിൽ എത്തുകയും പുസ്തകം കൊടുക്കുകയും വീട്ടിലേക്കു തിരിച്ചു നടക്കുകയും ചെയുന്നു. അപ്പോഴേയ്ക്കും നേരം വൈകിയിരുന്നു. അശരീരി പോലെ എബീ ..എബീ.. എന്ന വിളികൾ അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു. അവൻ ഭയന്ന് വീട്ടിലേക്കോടുന്നു.

എന്നാൽ അതൊരു സ്വപ്നമായിരുന്നു. അവൻ ഞെട്ടിയുണരുന്നു സ്റ്റെയർ ഇറങ്ങി താഴേയ്ക്ക് വരുന്നു… കൂട്ടുകാരന്റെ പുസ്തകം കൊണ്ട് കൊടുക്കാൻ അമ്മ പറയുന്നു. നിങ്ങളാണ് ഈ സ്ഥാനത്തെങ്കിൽ എന്താകും സംഭവിക്കുക. ? സ്വപ്നത്തിനും യാഥാർഥ്യത്തിനും തമ്മിലുള്ള അകലമെത്ര ?

എബി കാണുക വോട്ട് ചെയ്യുക

**

എബി സംവിധാനം ചെയ്ത Neo Justin ബൂലോകം ടീവിയോട് സംസാരിക്കുന്നു. നിയോ ജസ്റ്റിൻ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.  നിയോ ജസ്റ്റിന്റെ വാക്കുകളിലൂടെ 

“ഞാനൊരു 10th സ്റ്റുഡന്റ് ആണ്. ഞങ്ങൾ കൂട്ടുകാർ ഒന്നിച്ചു ചെയ്തൊരു വർക്ക് ആണ് എബി. സ്‌കൂളിൽ ഞങ്ങളുടെ ഒരു ഗ്രൂപ്പുണ്ട് – മൾട്ടിമീഡിയ . സ്‌കൂളിലെ പ്രോഗ്രാംസ് ഒക്കെ ഞങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഞങ്ങൾ എന്ന് പറയുമ്പോൾ ഞങ്ങളുടെ സാറും അതിൽ ഉണ്ട്, അതിന്റെ ഒരു എക്സ്പീരിയൻസ് ഒക്കെ വച്ചാണ് ഇത് എടുത്തത്. മൊബൈലിൽ ആണ് ഇത് ഷൂട്ട് ചെയ്തത്. വെറും ഒരു റെഡ്‌മി ഫോണിൽ ആണ് എടുത്തിരിക്കുന്നത്. ക്യാമറ വാടകയ്ക്ക് എടുക്കാൻ ഉള്ള ഫണ്ട് ഒന്നും ഞങ്ങൾക്കില്ലായിരുന്നു.”

Advertisement

എബിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“എബി നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. കൂട്ടുകാരൊക്കെ കൂടി ആദ്യമായി ചെയ്ത വർക്ക് അല്ലെ.. ഞാൻ ഡയറക്ഷൻ ചെയ്തു എന്ന് പറഞ്ഞാൽ പോലും ഇതുവരെ കൈവയ്ക്കാത്ത ഒരു ഫീൽഡ് ആണ് ഡയറക്ഷൻ. റിസൾട്ട് വന്നപ്പോൾ നമ്മൾ പ്രതീക്ഷിച്ചപോലെ ഒന്നും വന്നില്ല എങ്കിലും ആദ്യത്തെ വർക്ക് ആയതുകൊണ്ട് അത്യാവശ്യം നന്നായി എന്ന് തന്നെ തോന്നി. യുട്യൂബിൽ ആണ് ആദ്യമായി ഇത് റിലീസ് ചെയ്യുന്നത്. അതിൽ അത്യാവശ്യം റെസ്പോൺസ് ഒക്കെ കിട്ടി.”

“ഞങ്ങൾ എല്ലാ ഫ്രെണ്ട്സിന്റെയും ഫാമിലിയും റിലേറ്റിവ്‌സും ഒക്കെ നല്ല സപ്പോർട്ട് ആയിരുന്നു. എബി ചെയ്യാൻ എല്ലാരും നല്ല പിന്തുണ തന്നെ തന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഞങ്ങൾ ഇത് പ്ലാൻ ചെയ്തത്. സ്ക്രിപ്റ്റ് തയ്യാറാക്കിയത് പോലും രണ്ടുമൂന്നു ദിവസം കൊണ്ടാണ്. അതുകൊണ്ടുതന്നെ അതിന്റേതായ കുറവുകൾ ഒക്കെയുണ്ട് .”

“ഞങ്ങൾ പ്ലാൻ ചെയ്തപോലെ, ചിലർക്കൊന്നും കൊറോണ കാരണം വരാൻ പറ്റിയില്ല. മൂന്നുനാലുപേരെയൊക്കെ വച്ചാണ് ഞങ്ങൾ ഷൂട്ട് പോലും ചെയ്തത്. കൊറോണ ആണെങ്കിലും ഇവിടെ അടുത്തൊക്കെ വച്ചാണ് എടുത്തത് . അതുകൊണ്ടു വലിയ പ്രശ്നം വന്നില്ല.”

“ഞങ്ങൾ കൂട്ടുകാർക്കെല്ലാം ഈ ഒരു ഫീൽഡിൽ തന്നെ ബേസ് ചെയ്തുപോകാൻ വളരെ താത്പര്യമുണ്ട്. ആദ്യത്തെ ഷോർട്ട് മൂവിക്കു കിട്ടിയ സപ്പോർട്ടുകൾ കാരണം ഇനിയും ഷോർട്ട് മൂവീസ് എടുക്കാൻ വലിയൊരു ഇൻസ്പിരേഷൻ ഉണ്ട്. പത്താംക്ലാസ് ആയതുകൊണ്ട് ബോർഡ് എക്സാമിന് ഒക്കെ പഠിക്കുകയും വേണം….”

എബിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

***

എബി കാണുക വോട്ട് ചെയ്യുക

Aby
Production Company: Filament
Short Film Description: It is a Low budget shortfilm shot on mobile phone .It is a Dream based story ,Made by the students of class 9th of Montfort school anakkara.
Producers (,): Filament production
Directors (,): Neo Justin
Editors (,): Albert Sabu
Music Credits (,): Neo Justin
Camera : Augustine mathew
Cast Names (,): Akarsh Shibu , Sandeep Saji , Andrea Christeen Shibu
Genres (,): Horror

Advertisement

**

 1,149 total views,  3 views today

Advertisement
Entertainment16 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement