Abyss (1989)

Hari Thambayi

പേര് പോലെ തന്നെ ‘അഗാധ’മാണ് സിനിമ .വെള്ളത്തിനടിയിൽ നടക്കുന്നത് പോലെ or വെള്ളത്തിൽ നടക്കുന്നത് പോലെ അതിഗംഭീരമായ സിനിമകൾ നിർമ്മിക്കാം എന്ന് ജെയിംസ് കാമറൂൺ അവതാർ രണ്ടാം ഭാഗത്തിലൂടെ വീണ്ടും വീണ്ടും തെളിയിച്ചതാണ് എന്ന് നമുക്കറിയാം. ആദ്യം അദ്ദേഹം ടൈറ്റാനിക്കിലൂടെ 1997 ൽ അത് ചെയ്തു കാണിച്ചിരുന്നല്ലോ .. എന്നാൽ ഇതിനെല്ലാം മുന്നോടിയായി 1989 ൽ തന്നെ പുള്ളിക്ക് ഒരു അണ്ടർ വാട്ടർ അഡ്വഞ്ചർ ആയ സിനിമ ഉണ്ട് .. അതാണ് ‘അബീസ്’ ..

ഒരു പക്കാ സയൻസ് ഫിക്ഷൻ സിനിമയാണ് അബീസ് .. കരീബിയൻ കടലിൽ ഒരു അമേരിക്കൻ സബ്മറൈൻ അപ്രതീക്ഷിതമായി അടിത്തട്ടിലേക്ക് മുങ്ങിപ്പോകുന്നു. കാരണം എന്താണെന്ന് ആർക്കും മനസ്സിലാകുന്നില്ല. ആ അന്തർവാഹിനിയിലേക്ക് കടക്കാൻ അമേരിക്കൻ നാവികസേനക്കൊപ്പം ഒരു ഓയിൽ റിഗില്‍ പണിയെടുക്കുന്ന പ്രൈവറ്റ് ഡൈവിംഗ് ടീം ചേരുകയാണ്. ആ ടീമിൻ്റ ക്യാപ്റ്റൻ ‘ബഡ്’ആണ് നമ്മുടെ കഥാനായകൻ ബർഗ്മാൻ (ബഡ്) .. ആ ടീമിലേക്ക് ജോയിൻ ചെയ്യുന്ന നായിക കഥാപാത്രം Dr.ലിൻസ്ഡെ നമ്മുടെ നായക കഥാപാത്രത്തിന്റെ മുൻ ഭാര്യയാണ്. കടലിനടിയിൽ ഉറപ്പിച്ച് നിർത്തിയ “ഡീപ് കോർ” എന്ന റിഗ്ഗിനെ ബേസ് ക്യാമ്പാക്കി താഴെ ഇടിച്ചിറങ്ങിയ അന്തർവാഹിനിയിലേക്ക് ഇവർ കടന്നു ചെല്ലുന്നതും മറ്റും ആണ് കഥ ..

പുറത്ത് ഇത് സോവിയറ്റ് യൂണിയൻറെ ആക്രമണം എന്നും മറ്റും എല്ലാം റൂമറുകൾ പരക്കുന്നു, രാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങുന്നു. അതിനാൽ പ്രധാനമായും US നാവികസേന ഇത്രയും ബുദ്ധിമുട്ടി അതിന് അടുത്തേക്ക് എത്തുന്നത് അത് ഒരു സാധാരണ അന്തർവാഹിനി അല്ല മറിച്ച് അണുവായുധം വഹിക്കുന്ന അന്തർവാഹിനിയാണ് എന്നതുകൊണ്ടാണ് .. ഏറെക്കുറെ അഞ്ച് ഹിരോഷിമ ആവർത്തിക്കാൻ തക്ക ശേഷിയുള്ള അണുവായുധം അതിലുണ്ട് .. Btw കഥ മുഴുവനായി പറയുന്നില്ല തീർത്തും അടിപൊളി ആയ ഒരു സയൻസ് ഫിക്ഷൻ പടം തന്നെയാണ് ഇത്. സുനാമി ഒക്കെ എന്താണെന്ന് ഇതിൽ തന്നെ ജെയിംസ് ക്യാമറ അടിപൊളിയായി കാണിച്ചിട്ടുണ്ട്. അവസാനം 18,000 അടി താഴ്ചയിലേക്ക് പോയ ആ അണുവായുധത്തിന്റെ ഡിറ്റണേറ്റർ വയർ കട്ട് ചെയ്യാൻ നായകൻ തൻ്റെ ജീവൻ പണയം വെച്ച് കടലിന്നടിത്തട്ടിലേക്ക് ഇറങ്ങുന്നു.. 35 മിനിറ്റോളം സഞ്ചരിച്ച് താഴേക്ക് വന്നതിനാൽ ഓക്സിജൻ വെറും അഞ്ചുമിനിറ്റ് മാത്രം ബാക്കിയാവുന്നു. തുടർന്ന് നായകൻ മരിക്കാൻ തയ്യാറെടുക്കുന്നു, ആ സമയത്താണ് സിനിമയിൽ മുൻപ് രണ്ട് മൂന്ന് തവണ നീല വെളിച്ചമായും മറ്റും പ്രത്യക്ഷപ്പെട്ട കടലിനടിയിലെ മനുഷ്യരല്ലാത്ത ചില വിഭാഗം രംഗപ്രവേശം ചെയ്യുന്നുണ്ട്,
ആ സമയത്ത് അവർ വരുന്നു .. പിന്നെ എന്ത് സംഭവിക്കുന്നു എന്നതല്ലാമാണ് കഥ ..

നല്ല സൗണ്ട് ക്വാളിറ്റിയുള്ള ശബ്ദ സംവിധാനങ്ങൾ വെച്ച് വേണം ഇത് കാണാൻ. കടലിനടിയിൽ അവർ സ്യൂട്ട് തിരിച്ച് സഞ്ചരിക്കുന്ന സീൻ എല്ലാം നമുക്ക് ശബ്ദത്തിലൂടെ ഭയങ്കരമായി ഫീൽ ആകും. പരസ്പരം തമ്മിൽ തല്ലുന്ന, യുദ്ധങ്ങൾ നടത്തുന്ന, കടലിനെയും കരയും കലുഷിതമാക്കുന്ന മനുഷ്യർക്ക് നേരെ വലിയ ഒരു സന്ദേശം എല്ലാം നൽകുന്നുണ്ട് ക്ലൈമാക്സ് രംഗങ്ങളിൽ .. ജെയിംസ് കാമറൂണിൻ്റ സിനിമകളിൽ ഏറ്റവും അണ്ടർറേറ്റഡ് ഒൺ ഇതാണ് എന്നാണ് പലയിടത്തും വായിച്ചത്. പക്ഷേ 1989 ൽ ഇത്രയും മികച്ച വിഷ്വലുകളോടു കൂടി വന്ന പടം എങ്ങനെയാണ് വേണ്ടത്ര പ്രശംസ ലഭിക്കാതെ പോയത് എന്നത് മനസ്സിലാവുന്നില്ല .. ക്യാളിറ്റിയിൽ ഒരു തരത്തിലുള്ള കോംപ്രമൈസും ചെയ്തിട്ടില്ല കാമറൂൺ. രണ്ടു മണിക്കൂർ 56 മിനിറ്റ് ഉണ്ട് സിനിമ , പക്ഷേ പ്രതീക്ഷിക്കുന്ന അത്ര ലാഗ് ഒന്നും നമുക്ക് ഫീൽ ആകില്ല .. ഹോളിവുഡ് സിനിമകൾ ആസ്വദിച്ചു കാണുന്നവർക്ക് ഒരുമികച്ച അനുഭവം ആയിരിക്കും അബീസ് ..

You May Also Like

പ്രഭാസുമായി ഡേറ്റിങ്ങിൽ ആണോ ? ഇതാദ്യമായി കൃതി സനോൺ പ്രതികരിക്കുന്നു

ബാഹുബലി എന്ന ചിത്രത്തിലൂടെ ജനപ്രിയനായ നടൻ പ്രഭാസ് ഇടയ്ക്കിടെ പ്രണയ വിവാദങ്ങളിൽ പെട്ടിരുന്നു. ബാഹുബലിയിൽ അഭിനയിക്കുമ്പോഴും…

രാം പൊതിനേനി – പുരി ജഗന്നാഥ്‌ ചിത്രം ” ഡബിൾ ഐ സ്മാർട്”; മാർച്ച് 8, 2024ന് തീയേറ്ററുകളിൽ

രാം പൊതിനേനി – പുരി ജഗന്നാഥ്‌ ചിത്രം ” ഡബിൾ ഐ സ്മാർട്”; മാർച്ച് 8,…

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടനും നിർമ്മാതാവും ആയ വിജയ് ബാബു

അൻസിബയുടെ വർക്ക്ഔട്ട് വീഡിയോ വൈറലാകുന്നു

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ അൻസിബ ഹസ്സൻ 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി…