എസിയാണോ കൂളറാണോ ആരോഗ്യത്തിന് നല്ലത് ?

അറിവ് തേടുന്ന പാവം പ്രവാസി

എയർ കൂളർ അന്തരീക്ഷത്തിലെ വായുവി നെ തണുപ്പിക്കും. ഈ ഉപകരണത്തിന്റെ വശങ്ങളിൽ നനവു വലിച്ചെടുക്കാൻ കഴിവുള്ള പലകകൾ ഉണ്ട്. ഇവയെ നനയ്ക്കാനാണ് വെള്ളം ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം അഥവാ ഹ്യുമിഡിറ്റി ഏതാണ്ട് 30 ശതമാനത്തിൽ കുറവുള്ള പ്രദേശങ്ങളിലാണ് എയർ കൂളർ കൂടുതൽ പ്രയോജനപെടുക.എസി അഥവാ എയർ കണ്ടീഷനർ വായുവിനെ തണുപ്പിക്കുക മാത്രമല്ല വായുവിൽ നിന്നുള്ള ഈർപ്പത്തെ പുറത്തെടുക്കുകയും ചെയ്യും. വായുവിന്റെ താപനിലയും, ഈർപ്പവും നമുക്ക് വേണ്ടുന്ന നിലയിലേക്കു മാറ്റുന്ന പ്രക്രിയയാണ് എയർ കണ്ടീഷനിങ്. പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ മുറിക്കുൾവശം തണുപ്പിക്കാനുള്ള കഴിവ് കൂടുതൽ കൂളറിനെക്കാൾ എസിക്കാണ്.

എസിക്ക് തെർമോസ്റ്റാറ്റ് എന്ന താപനില ക്രമീകരിക്കുന്ന ഘടകമുണ്ട്. എസി വായുവിലെ പൊടിപടലങ്ങൾ അരിച്ചുമാറ്റി വായു ശുദ്ധീകരി ക്കുന്നു. അണുവിമുക്തമാക്കാൻ പ്രത്യേക ഫിൽറ്ററും എസിയിൽ ഉണ്ട്. കൂളർ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതിയുടെ നാലഞ്ചു മടങ്ങ് അധികം വേണം എസിക്ക്. കൂളർ നമുക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ, മുറിക്ക് അകത്തോ ,പുറത്തോ വയ്ക്കാം എന്ന ഗുണമുണ്ട്.കൂളർ പരിസ്ഥിതിയോട് കുറച്ചു കൂടി ഇണങ്ങുന്ന രീതിയിലുളളതാണ്. കാരണം എസി പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഫെറോൺ വാതകത്തിൽ നിന്നുള്ള ക്ലോറോ ഫ്ലൂറോ കാർബൺ (സിഎഫ്സി) വികിരണം ഓസോൺ പാളിയെ ചോർത്തിക്കളയാൻ ശക്തിയുള്ള രാസവസ്തുവാണ്.

ഇന്ന് ഇത്തരം ഹാനികരമായ ഘടകങ്ങൾ പുറപ്പെടുവിക്കാത്ത എസിയും വിപണിയിൽ ലഭ്യമാണ്. കൂളർ ഇടയ്ക്കിടെ തുറന്നു വൃത്തിയാക്കണം. ഇല്ലെങ്കിൽ അതിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകാം. മുറിക്കുള്ളിലെ ഫർണീച്ചറുകളിൽ പൂപ്പൽ ബാധയ്ക്കും സാധ്യതയുണ്ട്.എസി പ്രവർത്തിക്കാത്തപ്പോൾ ജനാലകൾ തുറന്നിട്ട ശുദ്ധവായു കടത്തി വിടണം. എസിയുടെ ഫിൽറ്ററും ഇടയ്ക്കിടെ വൃത്തിയാക്കണം.എസി ചർമം വരണ്ടാതാക്കും.നിർജലീകരണവും വരുത്താൻ സാധ്യതയുണ്ട്. എന്നാൽ ആസ്മ, അലർജി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് എസി നല്ലതാണ്. കാരണം ശുദ്ധമായ വായു ശ്വസിക്കാൻ സാധിക്കും.തണുപ്പും, അലർജി ഉണ്ടാക്കമെന്നുള്ളതിനാൽ അധിക സമയം എസി മുറിക്കുള്ളിൽ ചെലവഴിക്കരുത്.

You May Also Like

പ്രായമാകുമ്പോളുള്ള ഒടിവുകൾ നിയന്ത്രിക്കാൻ സാമന്തയുടെ വർക്ഔട്ട് മന്ത്രങ്ങൾ

വർത്തമാനകാലത്തിന്റെ ജീവിത സാഹചര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. ഭക്ഷണം, വ്യായാമം, വിശ്രമം എന്ന മൂന്നു ആരോഗ്യമന്ത്രങ്ങൾ എത്രപേർക്ക്…

ഓണ്‍ലൈന്‍ വഴി “അബോര്‍ഷന്‍” നടത്തുന്ന ഇന്ത്യന്‍ ഡോക്ടര്‍ ലോകപ്രസിദ്ധനായി മാറുന്നു

ലോകത്ത് ആകമാനമുള്ള സ്ത്രീകളുടെ മെയിലുകള്‍ക്ക് മറുപടി കൊടുത്ത് കൊടുത്ത് ഈ ഡോക്ടര്‍ തളര്‍ന്നു കഴിഞ്ഞു..!!!

ഇത് തികച്ചും ഗുരുതരമായ സാഹചര്യം, ഇനിയും നോക്കി നിൽക്കാൻ പറ്റില്ല

Dr Jinesh PS ഫേസ്ബുക്കിൽ എഴുതിയത് നായ കടിയേറ്റ ഒരു 12 വയസ്സുള്ള കുട്ടിയെ ഗുരുതരാവസ്ഥയിൽ…

എന്താണ് ആലീസ് ഇൻ വണ്ടർലാൻഡ് സിൻഡ്രോം ?

ആലീസ് ഇൻ വണ്ടർലാൻഡ് സിൻഡ്രോം Vidya Vishwambharan ആലീസ് ഇൻ വണ്ടർലാൻഡ് സിൻഡ്രോം എന്ന ഒരു…