ഗുമസ്തന്റെ ലൊക്കേഷനിൽ ബിബിൻ ജോർജിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ അപകടം.

മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. ബിബിൻ ജോർജിന്റെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന Stunters ൽ ഒരാളെ അപ്പോൾ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. സാരമായ പരുക്കുകൾ ഇല്ലാതെ ബിബിൻ ജോർജ് രക്ഷപ്പെടുകയായിരുന്നു. ബിബിൻ ജോർജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, മക്ബുൽ സൽമാൻ കൈലാഷ്, ഐ എം വിജയൻ, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

You May Also Like

‘തീരൻ അധികാരം ഒണ്ട്ര്’ എന്ന തമിഴ് സിനിമയുടെ സാമ്യം തോന്നുമെങ്കിലും ഇതിന്റെ അവതരണരീതി വ്യത്യസ്തമാണ്

കുറ്റവും ശിക്ഷയും – പോലീസ് അന്വേഷണത്തിന്റെ നാൾവഴികൾ. Aneesh Nirmalan ഒരു ജ്വല്ലറിയിൽ മോഷണം നടക്കുന്നു.…

പുള്ളിക്കാരിയെ സ്ക്രീനിൽ കാണാൻ തന്നെ നല്ലൊരു പോസിറ്റീവ് വൈബ്, കൂടെ ഫൺ പെർഫോമൻസും

ചില കഥാപാത്രങ്ങൾക്ക് സിനിമയിൽ വല്യേ സ്ക്രീൻ ടൈം ഒന്നും കാണില്ല.പക്ഷെ ആ വന്ന് പോകുന്ന ഗ്യാപ്പിൽ…

‘മെയ്ഡ് ഇൻ കാരവാൻ’ വീഡിയോ ഗാനം

“മെയ്ഡ് ഇൻ കാരവാൻ” വീഡിയോ ഗാനം ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ…

‘നിങ്ങള്‍ക്കീ വിറ്റുതൊലക്കണ കാര്യം മാത്രമേ പറയാനുള്ളോ’!! ചിരിക്കുള്ള വകയുമായി ‘തീപ്പൊരി ബെന്നി’ ട്രെയിലർ

‘നിങ്ങള്‍ക്കീ വിറ്റുതൊലക്കണ കാര്യം മാത്രമേ പറയാനുള്ളോ’!! ചിരിക്കുള്ള വകയുമായി ‘തീപ്പൊരി ബെന്നി’ ട്രെയിലർ മലയാളത്തിലെ ശ്രദ്ധേയനായ…