6000 അടി ഉയരമുള്ള മലയുടെ മുകളിൽ ഊഞ്ഞാലാടി. ഒടുവിൽ യുവതികൾ താഴേക്ക് വീണു. ഈ നടുക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.റഷ്യയിൽ നിന്നുള്ളതാണ് ഈ വിഡിയോ. അഡ്വെഞ്ചർ ടൂറിസം ആസ്വദിക്കാൻ പോയ സംഘത്തിലെ യുവതികളാണ് അപകടത്തിൽപ്പെട്ടത്. സുലാക് മലയിടുക്കിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് യുവതികളെ ഊഞ്ഞാലിൽ ഇരുത്തി ശക്തമായി ആട്ടുകയാണ് യുവാവ്. ഇതിനിടയിൽ വശത്തുള്ള കമ്പിയിൽ ഊഞ്ഞാലിന്റെ ഒരുഭാഗം തട്ടുകയും ഗതി മാറി യുവതികൾ താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഒപ്പമുള്ളവർ നിലവിളിക്കുന്നതും കേൾക്കാം. മലയിടുക്കിന് താഴെ തടി െകാണ്ട് ഉണ്ടാക്കിയ ചെറിയ ഫ്ലാറ്റ്ഫോമിൽ പിടിച്ചുകിടന്ന യുവതികളെ ഒടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരുക്കുകളോടെ യുവതികളെ ആശുപത്രിയിലെത്തിച്ചു. വിഡിയോ കാണാം.
https://twitter.com/i/status/1415209072090042372
**