രണ്ട് ദിവസം മുമ്പ്, യുവാവിന്റെ മരണത്തിനു കാരണമായ അപകടത്തിന്റെ വീഡിയോ

98

രണ്ട് ദിവസം മുമ്പ്, യുവാവിന്റെ മരണത്തിനു കാരണമായ അപകടത്തിന്റെ വീഡിയോ

വാഹനം കെട്ടി വലിക്കുമ്പൊൾ ആ കയറിൽ പെട്ടെന്ന് ശ്രദ്ധിക്കുന്ന രീതിയിൽ ഒരു നൈറ്റ് റിഫ്ളക്ടർ സ്റ്റിക്കർ പതിക്കാനുള്ള സന്മനസ്സ് എങ്കിലും ഉണ്ടാകണം. രണ്ട് ദിവസം മുമ്പ് നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ ജംഗ്ഷനിൽ നടന്ന അപകടമാണ്. അശ്രദ്ധയോടു കൂടി ബൊ ലി റോ വാഹനത്തെ പിക്കപ്പിൽ കെട്ടിവലിച്ചാണ് ഒരു ചെറുപ്പക്കാരൻ്റെ ജീവൻ ഇല്ലാതാക്കിയത്. ഒരു നാടിൻ്റെ എത്കാര്യത്തിലും ഓടിയെത്തുന്ന രതീഷ് എന്ന ചെറുപ്പക്കാരൻ കഴുത്തിൽ കയർ കുടുങ്ങി റോഡിൽ തലയടിച്ച് വീണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. അലസ്സമായി യാതൊരു സുരക്ഷാ മാനദണ്ടവുമില്ലാതെ ഇതേ പോലെ ഒരുപാട് കൊലക്കയറുകൾ നമുക്ക് ചുറ്റും കാണാം.