വിജയ് സേതുപതി ചിത്രം ‘ഏസ്’ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ടീസർ റിലീസ് ചെയ്തു

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഏസ്’ ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും റിലീസ് ചെയ്തു. ‘ഒരു നല്ല നാൾ പാത്ത് സോൾറെയ്ൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ആറുമുഖ കുമാറാണ് സംവിധാനം. വിജയ് സേതുപതിയുടെ ചെറുപ്പ കാലത്തെ ഗെറ്റപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്താണ് സിനിമയുടെ പ്രമേയം എന്ന് അറിയാനുള്ള ആഗ്രഹത്തിലാണ് പ്രേക്ഷകർ. ടീസറിലെ മ്യുസിക്കും വിജയ് സേതുപതിയുടെ വരവും കൂടിയായപ്പോൾ ആരാധകർ ഏറ്റെടുത്തു. ക്രൈം കോമഡി എന്റർടെയിനർ ചിതമായിരിക്കും ഏസ് എന്നാണ് പ്രേക്ഷക വിലയിരുത്തൽ.

യോഗി ബാബു, ബി എസ് അവിനാഷ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. സിനിമറ്റൊഗ്രാഫി – കരൺ ഭഗത്തുർ റാവത്ത്, മ്യുസിക്ക് – ജസ്റ്റിൻ പ്രഭാകരൻ, കലാസംവിധാനം – എ കെ മുത്തു, എഡിറ്റിങ്ങ് – ആർ ഗോവിന്ദരാജ്. മലേഷ്യയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നു.മലേഷ്യയയിൽ വിജയ് സേതുപതിയുടെ ആരാധകർ ഷൂട്ടിങ്ങ് സ്ഥലത്ത് എത്തുകയും താരത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മലേഷ്യയിൽ ഇതുവരെ ചിത്രീകരിക്കപ്പെടാത്ത സ്ഥലങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പി ആർ ഒ – ശബരി

You May Also Like

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ട്

പുതിയകാലത്തെ സ്ത്രീയുടെ പ്രതീകം ആക്കാൻ കഴിയുന്ന നല്ല ഒന്നാന്തരം കഥാപാത്രമാണ് രാധിക

Roshin Joy ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര…

മലയാളം പതിപ്പിൽ രവീണ ഠണ്ടന് ശബ്ദം നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ?

സിനിമാ പ്രേക്ഷകർ അത്യാവശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കെജിഎഫ് ചാപ്റ്റർ 2 . ഇതിട്നെ ട്രെയിലർ കഴിഞ്ഞ…

ഭ്രമയുഗം – ‘ഭയങ്കരം’ ‘ഭയാനകം’ , നാടോടിക്കഥകളുടെ ഹൊറർ ലോകത്തേയ്ക്ക് സ്വാഗതം

ആമുഖം: ടി ഡി രാമകൃഷ്ണനുമായി ചേർന്ന് രചന നിർവഹിച്ച രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം…