“അച്ഛനൊരു വാഴ വെച്ചു ” ഇനി ആഘോഷത്തിമിർപ്പിലേക്ക് അമ്പതു നാളുകൾ മാത്രം !

രസം കൂട്ടി ഒരു അടിപൊളി സദ്യയുണ്ണാൻ, ഒട്ടേറെ വിഭവങ്ങളുമായി പിള്ളേരും, വാഴവെച്ച അച്ഛനും ഈ ഓണത്തിനെത്തുകയാണ്. പാട്ടും കൂട്ടും ഫാമിലി ഫൈറ്റുമായി ഒരു ടോട്ടൽ എന്റർടെയിനർ.നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അച്ഛനൊരു വാഴ വെച്ചു”.മുകേഷ്,ജോണി ആന്റണി,ധ്യാൻ ശ്രീനിവാസൻ,അപ്പാനി ശരത്,ഭഗത് മാനുവൽ,സോഹൻ സീനു ലാൽ,ഫുക്രു,അശ്വിൻ മാത്യു, ലെന,മീര നായർ,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് “അച്ഛനൊരു വാഴ വെച്ചു”.സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ചിത്രമായ ‘അച്ഛനൊരു വാഴ വെച്ചു ” മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു.

പി സുകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനു ഗോപാൽ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. കെ ജയകുമാർ, സുഹൈൽ കോയ,മനു മഞ്ജിത്ത്,സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.എഡിറ്റർ-വി സാജൻ.പ്രൊഡക്ഷൻ കൺട്രോളർ-വിജയ് ജി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കാരന്തൂർ,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്-ദിവ്യ ജോബി,സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ-കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം-ബിജി ബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ-പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ-ഹരീഷ് മോഹൻ,അലീഷ, ഷാഫി റഹ്മാൻ,പി ആർ ഒ-എ എസ്.ദിനേശ്.

Leave a Reply
You May Also Like

നടൻ മാധവന്റെ ഭാര്യയെ ചുംബിച്ച അജ്ഞാതൻ ആര് ? ഭാര്യാസഹോദരൻ ഫോട്ടൊകണ്ടു ഞെട്ടിയെന്ന് മാധവൻ

ഐഎസ്ആർഒ ശാസ്ത്രജ്ഞനും ചാരവൃത്തികേസിൽ ക്രൂശിക്കപ്പെട്ടു ഒടുവിൽ നിരപരാധിത്വം തെളിയിച്ച നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ്…

പങ്കാളികൾ ഉള്ളവർക്ക് സംയോജിത സ്വയംഭോഗം വഴി പരസ്പരം മനസിലാക്കാൻ സാധിക്കുന്നു

തികച്ചും സാധാരണവും ആരോഗ്യകരവുമായ പ്രവർത്തിയാണ് സ്വയംഭോഗം . എല്ലാ പ്രായത്തിലുമുള്ള ആളുകൾ‌ സ്വയംഭോഗം ചെയ്യുന്നു. ആരോഗ്യപരമായ…

ഇന്നത്തെ സാഹചര്യത്തിലായിരുന്നെങ്കിൽ നാഷ്ണൽ അവാർഡ് ലഭിക്കാൻ സാധിക്കുമെന്ന് കരുതുന്ന ചില മോഹൻലാൽ ചിത്രങ്ങൾ, കുറിപ്പ്

Anirudh Narayanan നാഷ്ണൽ അവാർഡ് പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെല്ലാം പഴയകാല സിനിമകളെപ്പറ്റിയോർക്കും.അർഹമായ എത്രയോ സിനിമകളാണ് അവഗണിക്കപ്പെട്ടിട്ടുള്ളത്.സോഷ്യൽ മീഡിയയോ,കൃത്യമായ…

‘കാൺമാനില്ല’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘‘കാൺമാനില്ല ” ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഒ കെ രവിശങ്കർ,രുദ്ര എസ്‌ ലാൽ എന്നിവരെ പ്രധാന…