ഓൺലൈൻ ആങ്ങള ആകാൻ താല്പര്യമുണ്ടോ ? എങ്കിൽ അത്യാവശ്യം വേണ്ട 10 കാര്യങ്ങൾ

117

ഓൺലൈൻ ആങ്ങള

സോഷ്യൽ മീഡിയയിൽ സ്ത്രീകളെ ബൈനാക്കുലാർ കൊണ്ട് വാച്ച് ചെയ്തു വേണ്ട സമയത്തു ഉപദേശങ്ങൾ കൊടുക്കുന്ന സദാചാര ആങ്ങളമാരെ തട്ടാതെ നടക്കാൻ വയ്യാത്ത അവസ്ഥയാണ്. അതിനവർ സംസ്കാരം, പാരമ്പര്യം ..ഇങ്ങനെ ചിലതിനെയൊക്കെ കൂട്ടുപിടിച്ചാണ് നടക്കുന്നത്. യഥാർത്ഥത്തിൽ ഇവർക്ക് അതൊന്നും ഇല്ല എന്നത് മറ്റൊരു കാര്യം, കാരണം അത്ര നല്ല ഭാഷയാണ് ചിലപ്പോഴൊക്കെ ഇത്തരക്കാരുടെ വായിൽനിന്നു വരിക. പെൺകുട്ടികളെ കെട്ടിപൊതിഞ്ഞു വയ്ക്കണം എന്ന ചിന്താഗതിയാണ് ഇവർക്ക്. കാലിന്റെ ഭാഗമോ ക്ളീവേജോ മാറിടങ്ങളുടെ തള്ളിച്ചയോ കണ്ടാൽ ഇവർക്ക് പരവേശമാണ് . കണ്ടു രസിച്ചിച്ചു കഴിഞ്ഞാൽ പിന്നെ ഉപദേശിച്ചു നന്നാക്കുക എന്നതാണ് രീതി. നിങ്ങൾക്കും ഒരു സദാചാര ഓൺലൈൻ ആങ്ങള ആകാം. അച്ചു ഹെലൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

Achu helen

നിങ്ങൾക്കൊരു ഓൺലൈൻ ആങ്ങള ആകാൻ താല്പര്യമുണ്ടോ ?? ഉണ്ടെങ്കിൽ അതിലേക്കു അത്യാവശ്യം വേണ്ട 10 കാര്യങ്ങൾ .

  1. മുഖപുസ്തകത്തിൽ കാണാൻ മോശമില്ലാത്ത കുറച്ചു ലേഡീസ്നെ ആദ്യം കണ്ടെത്തുക
  2. അവർക്കു നേരിട്ടു റിക്വസ്റ്റ് അയക്കും മുന്നേ ഫോളോ ചെയ്യുക.
  3. അവരുടെ ഏതു വിധമായ പോസ്റ്റിനും മാക്സിമം സപ്പോർട്ട് ചെയ്യുക മാത്രം പോരാ അവ ഷെയർ ചെയ്യണം.
  4. ആരേലും അവർക്കു വിരുദ്ധമായ കമന്റ്സ് ഇട്ടാൽ അവരെ അറഞ്ചം പുറഞ്ചം വധിക്കുക.
  5. ഏറെക്കുറെ നിങ്ങൾ ശ്രെദ്ധിക്കപ്പെട്ടുവെന്നു തോന്നിയാൽ മാത്രം റിക്വസ്റ്റ് അയച്ചു ഫ്രണ്ട് ആകുക .
  6. അടുത്തതു വളരെ പ്രധാനമാണ് നിങ്ങൾ ആത്മാർത്ഥതയുടെ നിറകുടമാണെന്നു വരെ തോന്നിപ്പിക്കുന്ന വിധം മാത്രം ഇൻബോക്സിൽ മെസ്സേജ് ഇടുക .
  7. ഫോർവേർഡ് മെസ്സേജ് , ലിങ്ക്സ് എന്നിവ ഇട്ടു വെറുപ്പിക്കാതെ നോക്കുക.
  8. അവളുടെ പേർസണൽ കാര്യങ്ങൾ (വീട് , നാട് , ഭർത്താവോ കാമുകനോ ഉണ്ടേൽ അവരുടെ ഡീറ്റെയിൽസ്) ഒന്നും അറിയാൻ ശ്രെമിക്കരുത് , അടുപ്പം ആയാൽ അവർ തന്നെ പറഞ്ഞോളും.
  9. എല്ലാത്തരത്തിലും നിങ്ങൾ വിശ്വസ്തനെന്നു തോന്നിക്കാൻ ഇടയ്ക്കിടെ പെങ്ങളെ എന്ന് വിളിക്കാൻ മറക്കരുത് .അതുവഴി അവളുടെ watzup no കിട്ടുമെന്ന് ഉറപ്പിക്കാം.
  10. അസമയങ്ങളിൽ അവൾ ഓൺലൈൻ വരുന്നുണ്ടോ എന്ന് നോക്കേണ്ടത് നിങ്ങളുടെ മാത്രം കടമയാണെന്ന് മറക്കരുത് , അതിലവളെ വഴക്കു പറയാവുന്നതാണ്. ഇനി ഏതേലും കോഴികളെ പറ്റി നിങ്ങളോട് അവർ സൂചിപ്പിക്കുകയാണേൽ ഒന്നും നോക്കണ്ട അവരെ ഇൻബോക്സിൽ പോയി അറിയാവുന്ന തെറികൾ എല്ലാം വിളിക്കുക (അതിന്റെ ss പെങ്ങൾക്ക് അയക്കാൻ മറക്കരുത് )

ഇപ്പോൾ ഏറെക്കുറെ ഇതൊക്കെ ആയാൽ നിങ്ങൾ നല്ല ഒന്നാന്തരം ഓൺലൈൻ ആങ്ങള ആയെന്നു സ്വയം വിശ്വസിക്കുക.😝 വിശ്വാസം അതല്ലേ എല്ലാം.