നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നല്ലൊരു ശതമാനം ചെയുന്ന ജോലിയാണ് സെയിൽസ് മാൻ . നല്ല കഴിവുണ്ടെങ്കിൽ മാത്രമേ ഒരു പ്രോഡക്റ്റ് ഉപഭോക്താക്കൾക്ക് അടിച്ചേൽപിക്കാൻ സാധിക്കൂ. തന്ത്രവും കൗശലവും അല്പം മനഃശാസ്ത്രവും ഒക്കെ ആവശ്യവുമാണ് ഈ ജോലിക്ക് . എങ്ങനെ നല്ലൊരു സെയിൽസ് മാൻ ആകാം എന്നതിന്റെ ചില ടിപ്സ് ആണ് അച്ചു ഹെലൻ എഴുതുന്നത്. അല്പം ഹ്യൂമറിൽ ചാലിച്ചാണ് എഴുത്ത്. എന്തായാലും ഉപകാരപ്പെടുന്ന ഒരു പോസ്റ്റാണ്.

എങ്ങനെ ഒരു നല്ല സെയിൽസ് മാൻ ആകാം ? ആദ്യമായി കിട്ടുന്ന ജോലി ആണേൽ ഈ ടിപ്സ് ഉപകാരപ്പെടും.

അച്ചു ഹെലൻ

1. ആദ്യം വേണ്ട ഗുണം ആവശ്യത്തിനും അനാവശ്യത്തിനും ഇളിച്ചോണ്ട് നിൽക്കാനുള്ള കഴിവാണ്. ( അല്ലാത്തവർ മാസ്ക് അഴിക്കരുത് ).

2. വിൽക്കുന്ന പ്രോഡക്റ്റ് ഏതായാലും അതിനേക്കാൾ നല്ലത് ഒന്നുമില്ലെന്നു സംസാരിച്ചു വാങ്ങുന്നവനെ തോൽപ്പിക്കാവുന്ന നാവ്.(കാമുകി ഉള്ളവന് നാവ് നല്ലതാണെന്നു ഉറപ്പാ ).

3. കസ്റ്റമർ ഏതു പാതിരാക്ക് ഫോൺ വിളിച്ചാലും സേവിക്കാനുള്ള താല്പര കക്ഷി ആവുക ( ഫോൺ എടുക്കാൻ പറ്റാഞ്ഞാൽ തിരിച്ചു വിളിച്ചു അറഞ്ചം പുറഞ്ചം മാപ്പ് പറയാൻ മറക്കരുത്).

4. കസ്റ്റമറെ എവിടുന്ന് കണ്ടാലും എഴുന്നേറ്റു നിന്ന് വിനീത ദാസനെ പോലെ പെരുമാറാൻ മറക്കരുത്. ( കൊറിയക്കാരുടെ തല കുനിച്ചു നട്ടെല്ല് വളച്ചുള്ള വന്ദനം ശീലിക്കാവുന്നതാണ് ).

5.സെയിൽസ് ആകുമ്പോൾ നിയന്ത്രിക്കാൻ മോളിൽ ജാഡ മാനേജർസ് എപ്പോഴും കാണും എന്നതിനാൽ അവർ പറയുന്നതെന്തും സഹനതയോടെ കേട്ടു ആ ദേഷ്യം തീർക്കാൻ മൈബോസ് ഫിലിമിൽ കണ്ട പോലെ ബക്കറ്റ് ചവിട്ടി പൊട്ടിക്കുകയോ വീട്ടിൽ പോയി പട്ടിയോ പൂച്ചയോ ഉണ്ടേൽ അവരെ ചീത്ത വിളിക്കുകയോ ചെയ്യുക ( യാതൊരു കാരണവശാലും അമ്മ ഭാര്യ എന്നിവരെ അതിനായി ഉപയോഗിക്കരുത്. അവർ ബോസ്സിനെക്കാൾ വലിയ പണി തരുന്നതായിരിക്കും ).

6. ജോലി വെറുപ്പിക്കൽ ആണെന്ന് തോന്നുമ്പോൾ എല്ലാം ഫീൽഡ് work ആണെന്നും പറഞ്ഞു വല്ല സിനിമക്കോ, കാമുകിയെ കൊണ്ട് റൈഡോ, കൂട്ടുകാരെ കൂട്ടി രണ്ടെണ്ണം അടിക്കുകയോ ചെയ്യുക ( പറ്റുമ്പോൾ എല്ലാം ഫോൺ എടുക്കാൻ മറക്കരുത്, വിളിക്കുന്ന കാളിൽ എല്ലാം ആത്മാർത്ഥമായ നുണകൾ കൊണ്ട് സത്യസന്ധമായ ജോലിയിൽ ആണെന്ന് തെളിയിക്കാൻ ശ്രെമിക്കാൻ മറക്കരുത്).

7. നുണയും ചതിയും വഞ്ചനയും ഈ ജോലിയുടെ ഭാഗമാണെന്ന് മനസ്സിലാക്കി സ്വയം രണ്ടും കൽപ്പിച്ചു ഇറങ്ങുക. ( മാനേജർ ആകുമ്പോൾ ട്രെയിനിങ് കൊടുക്കാൻ അവ ഉപകാരപ്പെടും ).

8. നമ്മൾ എന്തായിരുന്നു എന്നത് പൂർണമായും മറക്കുക. എന്താകണം എന്നതിൽ മാത്രം ശ്രെദ്ധ കൊടുക്കുക.നല്ല കേൾവിക്കാരൻ ആകാൻ മറക്കരുത് ( സഹിക്കുക ).

9. കസ്റ്റമർ റിലേഷൻഷിപ് എന്നാൽ അവർക്ക് മീൻ വാങ്ങിക്കൊടുക്കുക, കറണ്ട് ബില്ല് അടക്കുക, കുടുംബ കാര്യങ്ങളിൽ എല്ലാം സ്വന്തക്കാരനെ പോലെ നിൽക്കുക എന്ന് കൂടിയാണെന്നു ഓർക്കുക ( ടാർഗറ്റ് അവർ മൂലം കിട്ടാവുന്ന കച്ചവടം മാത്രമാകണം ).

10. ആദ്യമെല്ലാം ഒത്തു പോകാൻ വല്ല്യ പാടാണെന്നു തോന്നിയാലും, കിട്ടുന്ന സാലറി ഇൻസെന്റീവ് എന്നിവ ഇതല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിലേക്ക് ഉറപ്പായും തള്ളിവിടും.(ഇതൊന്നും പറ്റില്ലെന്നു കരുതുന്നവർ ലോൺ എടുക്കുക. Emi എന്ന ചിന്ത ഏതു പാതാളത്തിൽ പോയി കച്ചവടം ചെയ്യാനും നിങ്ങളെ പ്രാപ്തനാക്കും എന്നുറപ്പാണ്).

NB: ഞാൻ സെയിൽസിൽ അല്ല. എന്നെ നോക്കണ്ട. ഞാൻ ഓടി

Leave a Reply
You May Also Like

ലോകത്തെ ഏറ്റവും അപകടകരമായ ജോലി, ഇന്ത്യയിലെ ശമ്പളം കേട്ടാൽ തന്നെ ഞെട്ടും, വിദേശത്തോ അതിന്റെ നാലിരട്ടി !

 അറിവ് തേടുന്ന പാവം പ്രവാസി കടലിനടിയിൽ കൂടി കടന്നു പോകുന്ന പൈപ്പുകളിൽ വെൽഡ് ചെയ്യുന്ന ജോലി…

ഐ.സി.ടി. അക്കാദമിയുടെ ആറുമാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

ഐ.സി.ടി. അക്കാദമിയുടെ ആറുമാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോളജ് എക്കോണമി…

അപകടങ്ങളോ, രോഗങ്ങളോ വന്നു കണ്ണുകൾ നഷ്ടപ്പെട്ടവർക്ക് കണ്ണുകൾ നിർമിച്ചു നൽകുന്ന ജോലിക്ക് പറയുന്ന പേരേന്ത് ?

അപകടങ്ങളോ, രോഗങ്ങളോ വന്നു കണ്ണുകൾ നഷ്ടപ്പെട്ടവർ ക്കാണു കണ്ണുകൾ നിർമിച്ചു നൽകുന്നത്. പ്രത്യേകിച്ച്, ഒരു കണ്ണിനു കാഴ്ചശക്തി പോയവർക്ക്. ഇത്തരം കൃത്രിമക്കണ്ണുകൾ കൊണ്ടു കാഴ്ചശക്തി ലഭിക്കില്ലെങ്കിലും മുഖസൗന്ദര്യം വീണ്ടെടുക്കാം

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ?

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ? അറിവ് തേടുന്ന പാവം പ്രവാസി ????അപകടത്തിൽ പെട്ടവരെയോ,…