Achu helen
പെണ്ണുടലോളം സൗന്ദര്യം ആണുടലിനില്ല .മുടി മുതൽ കാല്പാദം വരെ നിങ്ങൾ അവളെ സങ്കൽപ്പിച്ചു നോക്കു .പ്രകൃതി ഓരോ അംഗവും വിരുന്നുപോലെ ഒരുക്കിവെച്ചിരിക്കുന്നതു കാണാനാകും .
പെണ്ണിനോളം കവികൾ മറ്റൊന്നിനേം വാഴ്ത്തിക്കാണില്ല .ഒരു നഗ്നയായ പെണ്ണുടൽ സങ്കല്പിക്കപ്പെടുമ്പോൾ അശ്ലീലമല്ല ചാരുതയാർന്ന ഒരു ശില്പമാണ് ഓർമയിൽ നിറയുക .
നഗ്നനായ പുരുഷനിൽ അത്രമേൽ രൂപലാവണ്യം ഇല്ലെന്നു മാത്രമല്ല ഉദ്ധരിക്കപ്പെടുന്ന അവയവം അശ്ലീലതയെ കാണിക്കുകയും ചെയ്യുന്നു .ഞാൻ ആൺശരീരത്തെക്കാൾ കണ്ടാസ്വദിക്കുന്നത് പെൺ ശരീരങ്ങളെയാണ് .പ്രസവ ശേഷമോ അല്ലേൽ 50 വയസ്സിനു ശേഷമോ ഒരു പെണ്ണുടൽ ഇടിഞ്ഞു തൂങ്ങി വൃത്തികേടാകുമെന്നും ആ പ്രായത്തിലും പുരുഷൻ നിത്യഹരിതമെന്നും എന്റെയൊരു ആൺ സുഹൃത്തു വാദിക്കുകയുണ്ടായി . ഒരിക്കൽ പോലും ഹരിതാഭമാല്ലത്തവ നിത്യഹരിതമെന്നു പറയുന്നതെങ്ങനെ എന്ന് ഞാൻ മറു ചോദ്യം ഉന്നയിച്ചു .തന്റെ ഉടലിനെ പ്രണയിക്കുന്നവൾ ഒരിക്കലും അവയുടെ സൗന്ദര്യം നശിപ്പിക്കില്ലെന്നു എനിക്കുറപ്പാണ് .പ്രസവമോ പ്രായമോ ഒന്നും ബാധിക്കപ്പെടാത്ത മനസ്സും, ഉള്ളിൽ നിറയുന്ന തന്നുടലിനോടുള്ള പ്രണയവും അവളെ എന്നും സുന്ദരിയാക്കി മാറ്റുമെന്നുറപ്പാണ്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.