സിനിമാ സീരിയല്‍ നടനായ മുരളി മോഹന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ആരോപിച്ചു അച്ചു ഹെലൻ എന്ന അശ്വതി ഏതാണ് ദിവസം മുമ്പ് രംഗത്ത് വന്നിരുന്നല്ലോ. എല്ലാ മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്തതുമാണ്. മുരളി മോഹന്റെത് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി രംഗത്തെത്തിയത്. യുവതിയോട് വാട്സ്ആപ്പില്‍ വരാന്‍ ആവശ്യപ്പെട്ട് നമ്പര്‍ അയച്ചു കൊടുത്തതിന്റെയും ശബ്ദസന്ദേശങ്ങള്‍ അയച്ചതിന്റെയും സ്ക്രീന്‍ ഷോട്ടുകളാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. ഇത് നടന്റെ ഫേക്ക് അക്കൗണ്ട് ആകും എന്ന് കരുതണ്ട, വോയിസ് ഉണ്ട്, രണ്ട് അക്കൗണ്ടുകളും അയാള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും യുവതി കുറിച്ചിട്ടുണ്ട്. യുവതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
മുരളി മോഹന്റെ യഥാര്‍ത്ഥ അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടും അശ്വതി കമന്റിന് മറുപടിയായി നല്‍കിയിട്ടുണ്ട്.
മുരളീമോഹന്റെ ചില ചാറ്റിങ് വിശേഷങ്ങൾ
സിരീയലുകളില്‍ അച്ഛന് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് മുരളി മോഹന്‍. ചന്ദനമഴ അടക്കമുള്ള സീരിയലുകളുടെ ഭാഗമായിരുന്നു. ദിലീപ് ചിത്രം റോമിയോയില്‍ മുരളി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സംഗതി പൊല്ലാപ്പായപ്പോൾ ഈ വിഷയത്തെ കുറിച്ച് മുരളീമോഹന്റെ പ്രതികരണം ഇങ്ങനെ
അച്ചു ഹെലന്റെ പ്രതികരണം ഇങ്ങനെ
“അനാവശ്യമായി ആരുടേയും സ്വകാര്യതകളിൽ കടന്നു ചെല്ലാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് ഞാൻ. ഒരുപക്ഷെ എന്നിൽ ഒരു സഹനതയുള്ള നല്ല കേൾവിക്കാരി ഇല്ലാതായത് കൊണ്ടുമാകാം ആരുടേം വിവരങ്ങൾ ചോദിച്ചറിയാൻ ഞാൻ മെനെക്കെടാത്തതും.
ദിവസവും കാണുന്നവരിൽ പോലും കാരണങ്ങൾ ഇല്ലാതെ ഔപചാരികമായി പേരോ വീടോ വീട്ടുകാരുടെ വിവരങ്ങളോ ഞാൻ അറിയാൻ ശ്രെമിക്കാറുമില്ല. എങ്കിലും നേരിട്ടറിയാവുന്നവർ എന്നോട് ഇത്തരം ഫോർമൽ ചോദ്യങ്ങൾ ചോദിക്കാറും ഞാൻ ഉത്തരം പറയാറുമുണ്ട്. എന്നാൽ ഫോൺ നമ്പർ അനാവശ്യമായി ആരോടും ഞാൻ ചോദിക്കേം ഇല്ല ആരും എന്നോട് ചോദിക്കാറുമില്ല. അതൊക്കെ വല്ല്യ പാതകമാണെന്ന് കരുതുന്നത് കൊണ്ടല്ല. വിളിക്കാനും സംസാരിക്കാനും കാര്യം വേണമല്ലോ എന്നത് കൊണ്ടാണ്.ഒരു പേരിനപ്പുറം അറിയേണ്ട ഒന്ന് മറ്റൊരാളിൽ കണ്ടെത്തുമ്പോൾ മാത്രം നമ്മൾ അവരെ അറിയാൻ ശ്രെമിക്കുക.ഞാൻ അശ്വതി. അത്രേ ഉള്ളു. ഈ കാണുന്ന ഫോട്ടോസ് ഒന്നും എന്റെ ഒർജിനൽ look അല്ല എന്ന് നേരിൽ കണ്ടവർക്ക് അറിയാം. അത്യാവശ്യം photogenic face ഉണ്ടേൽ ഒരു നല്ല camara വെച്ചു നല്ല പടം ആർക്കും പിടിക്കാം.എഴുത്തിൽ പരമാവധി സത്യസന്ധത പുലർത്താറുണ്ട്. അതും എന്റെ മാത്രം കാഴ്ചപ്പാടുകൾ.എന്നിലപ്പുറത്തേക്ക് എന്നെ തിരയാതിരിക്കുക. ഞാൻ ഇത്രയേ ഉള്ളു. സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ മനുഷ്യ ജീവി.
പ്രോത്സാഹനം പോലെത്തന്നെ പ്രാധാന്യമർഹിക്കുന്നതാ വിമർശനങ്ങളും. നമുക്ക് എവിടെയെങ്കിലും പിഴച്ചുപോയൊന്നു ഒന്ന് സ്വയം വിലയിരുത്താൻ അതിനാൽ സാധിക്കുമല്ലോ. അതിനാൽ വിമർശനങ്ങളും ഉണ്ടാകട്ടെന്നെ.സെലിബ്രിറ്റി നടനെ മനപ്പൂർവം അപമാനിക്കാൻ സ്വയം famous ആകാനാണ് ഇങ്ങനൊരു post എന്നത് കണ്ടപ്പോൾ സത്യത്തിൽ ചിരി വന്നു. അങ്ങേരുടെ ഫ്രണ്ട് rqst എടുക്കുമ്പോഴോ അയാൾ മെസ്സന്ജറിൽ പലതും അയച്ചപ്പോഴും അയാൾ ആരെന്നു എനിക്കറിയില്ലായിരുന്നു.സത്യമായും ഞാൻ സീരിയൽ കാണാറില്ല. അയാളെ ഫോട്ടോസ് പാട്ടുകൾ ഒക്കെ ഫ്രണ്ട് ആയതിന്റെ അന്ന് മുതൽ അയാളിങ്ങോട്ട് അയച്ചു. അതൊക്കെ സാധാരണ കാര്യങ്ങൾ അല്ലെ.. ഇതുപോലെ എത്രയെണ്ണം ഇൻബോക്സിൽ അവര്‍ പാടിയതും അഭിനയിച്ചതും മറ്റും നമുക്കയക്കുന്നു. ഉപദ്രവമില്ലാത്ത ഇൻബോക്ക്സ് chats നമ്മൾ അവഗണിക്കുന്നു. എന്നാൽ അത് അപ്പോഴേ ബ്ലോക്കിക്കൂടെ എന്ന ചോദ്യമാണ് കോമഡി ബ്ലോക്കാൻ മാത്രം അതിലൊന്നുമില്ലലോ. പിന്നേ വന്നത് കൊറെ സ്വയം പുകഴ്ത്തിയ വാചകകങ്ങൾ ആയിരുന്നു. ഒന്നുമില്ലേലും അത്യാവശ്യം ജാടയുള്ള എന്നോടോ ബാല തള്ള്. കഷമിച്ചു മിണ്ടാതിരുന്നപ്പോ അതാ voice പ്രകോപനം. പാട്ടല്ല കള്ളുകുടിച്ചു കുഴഞ്ഞ ശബ്ദത്തിലുള്ള ധാർഷ്ട്യം.. ഒരുത്തരത്തിൽ പറഞ്ഞാൽ ഭീഷണി. അതെന്റെ അടി തെറ്റിച്ചു. ഒരുത്തരത്തിലും അയാളെ പ്രോത്സാഹിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ഞാൻ ചെയ്തിട്ടില്ല. എന്നിട്ടും ഇങ്ങോട്ട് അനാവശ്യമായി കേറി മേഞ്ഞാൽ നമ്മൾ മിണ്ടാതിരിക്കണോ?
അതിനൊക്കെ വന്ന ചോദ്യം ബ്ലോക്കിക്കൂടെ എന്നാണ്.. അങ്ങനെ നിർത്തിപ്പോരാൻ കലിപ്പ് സ്വഭാവം അനുവദിച്ചില്ല. അഭിമാനത്തിൽ തൊട്ടാൽ പ്രതികരിക്കും. ഓടുന്ന വണ്ടിയിൽ നിന്ന് തുപ്പുന്നവരെ follow ചെയ്തു പോയി വഴക്കു പറയുന്ന സ്വഭാവമായിപ്പോയി. ന്റെ മേൽ ആയില്ലലോ എന്ന് കരുതി മിണ്ടാതിരിക്കാൻ പറ്റുന്നില്ല. സ്വഭാവം അതായിപ്പോയി. പിന്നെ famous ആകാനും ആരുമില്ലാത്ത profile മോടി കൂട്ടാനുമുള്ള ശ്രെമാണെന്നുള്ള comments കിട്ടി. അതിൽ കാര്യമില്ലെന്നു പഴയ posts തെളിയിക്കും. അമ്മച്ചിയെന്നു വിളിച്ചു അപമാനിക്കാൻ ശ്രെമിച്ചവർ മണ്ടന്മാർ സ്വയം ഞാൻ തന്നെ അമ്മച്ചി ആന്റി മാമി എന്നാണ് പറയാറ് ആ ശ്രെമം പാളിപ്പോയി. പ്രോത്സാഹിപ്പിക്കാതെ ബ്ലോക്കിക്കൂടെ എന്ന ചോദ്യത്തിന് എവിടേം പ്രോത്സാഹനം കൊടുത്തില്ലെന്നു നട്ടെല്ല് നിവർന്നു നിന്ന് ഇപ്പോഴും പറയാം. അത്തരം പ്രോത്സാഹം കിട്ടിയ ആർക്കും ഇവിടെ ss ഇടാം. അയാളുടെ id fake എന്നാണ് ആദ്യം വന്ന comments ഏറെയും അയാളെന്നെ സമ്മതിച്ചും ഇപ്പോഴും കഥയറിയാത്തവർ അത് തുടരുന്നു. ബ്ലോക്കാതെ അറിയാത്തവരോട് chat ചെയ്തെന്ന പരിഹാസവുമായി വരുന്നവരോട്
പെണ്ണെന്നാൽ മൂടും മുലയും തോണ്ടുന്നവനെ ഭയന്നും അവഗണിച്ചും ഓടിപ്പോകേണ്ടവർ ആണെന്നും സ്വന്തം വീട്ടുകാർക്ക് ഇത്തരം അനുഭവം വന്നാൽ പോലും കൈ കെട്ടി നോക്കിനിന്നും അവളുമാരെ വഴക്കു പറഞ്ഞും ജീവിക്കുന്നവർ മാത്രമേ അങ്ങനെ പ്രതികരിക്കു. Fb ലോകം അറിയാത്തവരുടെയാണ്. അറിയുന്നവർ പരസ്പരം കല്യാണ ഫോട്ടോയോ മക്കളുടെ ഫോട്ടോയോ ടൂർ ഫോട്ടോയോ പരസ്പരം പങ്കുവെക്കാൻ watzup പോരെ.. ഇത് അറിയാത്തവരുമായുള്ള സൗഹൃദങ്ങളുടെ ലോകമാണ്. ഇൻബോക്സ് എങ്ങനെ കൊണ്ട് നടക്കണമെന്ന് പഠിച്ചിട്ടുണ്ട്. Famous അല്ലാത്ത കോഴികളേം മുൻപും post ഇട്ടു fb പൂട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതൊന്നും ഞമ്മക്ക് ഒരു പ്രശ്നല്ല പുള്ളേ. വിമർശനങ്ങൾ വന്നോട്ടെ.😂”