Achu Helen

ഇന്നലെ രാത്രി അവൾ വീണ്ടും വിളിച്ചു. ഒരു കാമുകിയായാൽ അല്പം ഉത്തരവാദിത്തമൊക്കെ വേണമെന്നു ഓര്മപ്പെടുത്താനായി.അൽപ സമയത്തെ പ്രണയ പരിഭവങ്ങൾക്കൊടുവിൽ അവൾ ഫോൺ വെച്ചിട്ടും ഞാൻ അതേപ്പറ്റി മാത്രം ചിന്തിച്ചു അൽപ നേരം ഇരുന്നുപോയി. ഞാനെന്ന പെണ്ണ് അവളെന്നെ പെണ്ണിൽ എന്താകർഷണം ആയിരിക്കാം ഉണ്ടാക്കിയത് എന്നതൊന്നുമായിരുന്നില്ല എന്റെ ചിന്ത. നേരിൽ കാണണം എന്നും നമുക്കൊന്നു കൂടണമെന്നും ഉള്ള അവളുടെ ഓർമപ്പെടുത്തലാണ് എന്നെ ചിന്തയിലാഴ്ത്തിയത്. ആദ്യമായി അവളെന്നോട് പ്രണയം പറഞ്ഞ കാര്യം അല്പം തമാശയോടെയാണ് ഞാൻ എന്റെ കാമുകനോട് പറഞ്ഞത്.അന്നു എന്റെ നെഞ്ചിൽ മുഖമമർത്തി കിടക്കുന്ന അവൻ സന്തോഷത്തോടെ തലയുയർത്തി നീയവളെ വിളിക്കു ..നിങ്ങൾക്ക് ഇവിടെത്തന്നെ ഞാൻ റൂം അറേഞ്ച് ചെയ്തുതരാം..നിന്റെ ഇഷ്ട്ട ബ്രാണ്ടിയും വാങ്ങിത്തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു..

 

 

എന്നെ മറ്റൊരു വിധത്തിൽ അവൾക്കു കീഴടക്കാനാകില്ലെന്നുള്ള ധൈര്യമാണോ അവനെക്കൊണ്ട് ഇത് പറയിപ്പിക്കുന്നതെന്നു ഞാൻ അതിശയപ്പെട്ടു. അവനോടു ഒരു പരിധിക്കപ്പുറം ഒരുത്തനും കൂട്ടുകൂടുന്നത് എനിക്കിഷ്ടമല്ലായിരുന്നു.പലപ്പോഴും സ്വവർഗ്ഗരതിക്കാരുടെ കഥകൾ വായിക്കുകയും ഫിലിംസ് കാണുകയും ചെയ്യുമ്പോഴെല്ലാം എന്നെയതു വല്ലാതെ മാനസികമായി സ്പർശിക്കാറുണ്ടായിരുന്നു.എന്തുകൊണ്ട് അവൾ എന്നെ തിരഞ്ഞെടുത്തു എന്നതിൽ ആണ്‌ എനിക്കത്ഭുതം. നിനക്ക് ഞാൻ ആണാണോ അതോ പെണ്ണോ എന്ന് ചോദിച്ചു കളിയാക്കിയിരുന്നു ഞാൻ അവളെ.

അടുത്തറിയുന്ന പുരുഷസുഹൃത്തുക്കൾ പലരും എന്നിൽ ഉള്ള ആണത്തം അറിഞ്ഞവരാണ്. അവർക്കൊപ്പം ഉള്ളപ്പോഴും അല്ലാത്തപ്പോഴും സുന്ദരിയായ ചില പെണ്ണുങ്ങളെ കാണുമ്പൊൾ അവരുടെ ശരീര ഭാഗങ്ങളിൽ കണ്ണെടുക്കാതെ നോക്കിപ്പോകുന്ന ഒരു പുരുഷ ഹോർമോൺ എന്നിൽ ഉണ്ടെന്നു എനിക്കറിയാം. അതേപ്പറ്റി ഞാനവരോട് ചർച്ചകളും നടത്താറുണ്ടായിരുന്നു.ആദ്യമായി ഞാനതു തിരിച്ചറിഞ്ഞത് ഹൈസ്കൂൾ കാലത്തു ആണ്‌.ദീപയെന്ന ഒരു പെൺകുട്ടിയോട് എനിക്കന്നു വല്ലാത്ത പ്രണയം. അവളുടെ നീണ്ട മാന്മിഴികൾ, വെളുത്തു കൊലുന്നനെയുള്ള ശരീരം , മടക്കിപ്പിന്നിയിട്ടും നെഞ്ച് കവിഞ്ഞു നിന്ന നീണ്ട മുടി..
അവളറിയാതെ അവളെ ആരാധനയോടെ പലവട്ടം നോക്കി നിന്നിരുന്നു.

 

 

കോളേജിൽ പോയി തുടങ്ങിയപ്പോഴും ആണ്കുട്ടികളേക്കാൾ എന്നെ ആകർഷിച്ചത് സുന്ദരികളായ പെൺകുട്ടികൾ തന്നെയായിരുന്നു.എന്റെ ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ ഒരുത്തിയുടെ കൂട്ടുകാരി ആയി ഞാൻ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു.അവൾ കോളേജ് ലീവുകൾ കഴിഞ്ഞു വരുമ്പോൾ എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ..നിന്നെ വല്ലാതെ miss ചെയ്തെന്നു പറയുകയും ചെയ്യുമായിരുന്നു.വെക്കേഷൻ കാലം ഞങ്ങൾ ഒരുപാട് നീണ്ട കത്തുകൾ എഴുതുമായിരുന്നു.ഞാനും അവളും പെണ്ണായതിനാൽ അവിടെ വീട്ടുകാരുടെ കടന്നിടപെടലുകൾ ഉണ്ടായതുമില്ല. ഒരുപാട് യാത്ര ചെയ്യേണ്ടിയിരുന്നു എങ്കിലും ഇടക്കെല്ലാം അവളെന്റെ വീട്ടിൽ വരികയും ഞാൻ അവളുടെ വീട്ടിൽ പോവുകയും ചെയ്യാറുണ്ടായിരുന്നു..അവളെ പ്രണയിക്കുന്നെന്നു പറഞ്ഞു എന്നെ സമീപിച്ച പലരെയും പല കാരണങ്ങൾ നിരത്തി ഞാനകറ്റി..എങ്കിലും വളരെക്കാലം അത് എനിക്ക് സാധിക്കില്ലായിരുന്നു..

ചന്ദനത്തിന്റെ മണമുള്ള എന്റെ കൂട്ടുകാരി മറ്റൊരു ഗാഢ പ്രണയത്തിൽ അകപ്പെടുകയും അവൾ കോളേജ് മാറി പോവുകയും ചെയ്തു.എങ്കിലും വല്ലപ്പോഴും ചില കൂടിക്കാഴ്ചകളിൽ..ഫോൺ കോളിൽ ഒക്കെ അവൾ സൗഹൃദവും ഞാൻ ന്റെ പ്രണയവും പുതുക്കാറുണ്ടായിരുന്നു.ഒരിക്കൽ എന്റെ ഒരു സുഹൃത്തെന്നോടു ചോദിച്ചു നിനക്കു ലെസ്ബിയൻ സെക്സിനെ കുറിച്ച് എന്താ അഭിപ്രായം എന്ന്. ഇഷ്ടമുള്ളവർ ചെയ്യട്ടെ എന്ന് പറഞ്ഞപ്പോൾ അതല്ലെടി നിനക്കതു താല്പര്യമുണ്ടോ എന്ന് .ഞാൻ ഒരിക്കലും ഇല്ലെന്നു പറഞ്ഞു.ഞാൻ പോൺ വീഡിയോസ് കാണുമെങ്കിലും ഒരിക്കലും പെണ്ണും പെണ്ണുമായുള്ള ഒന്നും എന്നിൽ വികാരം ഉണ്ടാക്കിയിരുന്നില്ല എന്നത് ഞാനോർത്തു.ഇഷ്ട്ടം തോന്നുന്ന പെണ്ണിന്റെ ചുണ്ടിൽ ചുംബിക്കാൻ തോന്നിയിട്ടുണ്ട്, കെട്ടിപ്പിടിക്കാനും..അതിലപ്പുറം ഞാൻ മറ്റൊന്നും ഓർത്തു വികാരം കൊണ്ടിട്ടുമില്ല.കൗമാര പ്രായത്തിൽ പെൺകുട്ടികൾ ഒന്നിച്ചു കുളിക്കുമ്പോൾ എന്നേക്കാൾ വളർച്ചയെത്തിയ മാറിടങ്ങളിലേക്കു അസൂയയോടെ നോക്കാറുണ്ടായിരുന്നു.

 

 

പിന്നെ നഗ്ന ശരീരങ്ങളിൽ ഏറെ ആസ്വാദ്യമായതും പെണ്ണുടലുകൾ ആയിരുന്നു എന്നത് സത്യവുമാണ്. ഉരുണ്ട മാറും ,ഒതുങ്ങിയ വയറും, ഭംഗിയുള്ള നിതംബവും വളരെ ആകര്ഷണീയമാണ്. പഴയ വാരികകളിൽ കാണപ്പെടുന്ന ചില ചിത്രങ്ങൾ കാണുമ്പൊൾ പെൺഭംഗിയിൽ മതിമറക്കാറുമുണ്ട്.ഒരുപക്ഷെ ഇതെല്ലം എന്നിലെ പുരുഷ ഹോർമോണിന്റെ പ്രെശ്നമായി എനിക്ക് തോന്നാറുണ്ടെങ്കിലും പുരുഷന്മാർ മാത്രമായിരുന്നു എന്നിലേക്ക്‌ പ്രണയവുമായി ഇതുവരെ വന്നിരുന്നത്.ഇന്നലെയവൾ എന്നോട് നീ വളരെ സെക്സി ആണെന്നും മറ്റും പറഞ്ഞപ്പോൾ എനിക്ക് ആദ്യമായി കാര്യം നേടാൻ പറയുന്ന പുരുഷന്മാരുടെ വീൺവാക്കുകൾ പോലെയല്ല അതെന്ന് തോന്നിപ്പോയി .അവളൊരു പെണ്ണായാൽ എനിക്കാ പ്രണയത്തിൽ എന്ത് നഷ്ടമെന്നു പോലും ഞാനോർത്തു.

അതിലപ്പുറം ആ പ്രണയം തരുന്ന സ്വാതന്ത്ര്യവും എന്നെ അത്ഭുതപ്പെടുത്തി.എവിടെയും അവൾക്കൊപ്പം പോകാം, അവളുടെ വീട്ടിൽ, അവളുടെ ഭർത്താവിന്റെ മുന്നിൽ വെച്ചോ എന്റെ കാമുകന്റെ മുന്നിൽ വെച്ചോ എനിക്കവളെ കെട്ടിപ്പിടിക്കാം..നിരന്തരം ചാറ്റ് ചെയ്യാം ..ഫോൺ ചെയ്യാം..കാണാൻ തോന്നുമ്പോൾ പോയി കാണാം.അവിടെ ഉപാധികൾ ഇല്ലാതെ പ്രണയിക്കാം.ഞങ്ങൾക്ക് സഹായ വാഗ്ദാനം നൽകിയ എന്റെ കാമുകനെ ഓർത്തു അപ്പോൾ ഉള്ളിൽ ചിരി വന്നു .അവളെ ഞാൻ പ്രണയിച്ചു തുടങ്ങിയാൽ നിന്നിലേക്കുള്ള പ്രണയം അവസാനിക്കപ്പെടുമെന്നു നീയറിയുന്നില്ല. പ്രണയമെന്നത് ശരീര മോഹം മാത്രമല്ലെന്ന് ഇനിയും നീ അറിയുന്നില്ലല്ലോ.

Leave a Reply
You May Also Like

ഇന്ത്യയിലെ മനോഹരമായ മ്യൂസിയമായ കോയമ്പത്തൂരിലെ ജീ ഡീ കാർ മ്യൂസിയം, വാഹനപ്രേമികൾ തീർച്ചയായും കണ്ടിരിക്കണം

അബുദാബിയിലെ എമിരേറ്റ്സ് നാഷണൽ ഓട്ടോ മ്യൂസിയമാണ് ഏറ്റവും ഇഷ്ടപ്പെട്ട കാർ മ്യൂസിയം. ഇന്ത്യയിൽ ധർമ്മസ്ഥലയിലെയും ഗോവയിലെയും കൂർഗിലെയും കാർ മ്യൂസിയങ്ങൾ മുമ്പ് സന്ദർശിച്ചിട്ടുണ്ട്. എന്നാല് ഇതിൽ വെച്ച് ഏറ്റവും മനോഹരമായ മ്യൂസിയം കോയമ്പത്തൂരിലേത് തന്നെയാണ്.

ലോകത്ത് ഇന്നേവരെ ജീവിച്ചവയിൽ ഏറ്റവും പ്രായംകൂടിയ പൂച്ച

ലോകത്ത് ഇന്നേവരെ ജീവിച്ചവയിൽ ഏറ്റവും പ്രായംകൂടിയ പൂച്ച ഏത്? അറിവ് തേടുന്ന പാവം പ്രവാസി ഒരേ…

മുംബയിലെ ഡബ്ബാവാലകളെപ്പോലെ ഒരു വിഭാഗം ആയിരുന്നു ജപ്പാനിലെ നൂഡിൽ ഡെലിവറി ബോയ്‌സ്

നൂഡിൽ ഡെലിവറി ബോയ്‌സ് Sreekala Prasad മുംബയിലെ ടിഫിൻ വാല എന്ന് വിളിക്കപ്പെടുന്ന ഡബ്ബാവാലകൾ അല്ലെങ്കിൽ…

ചൊവ്വയിലെ അന്യഗ്രഹജീവികളെ കണ്ടതായി മുൻ അമേരിക്കൻ സിഐഎ ഏജൻ്റ്

ചൊവ്വയിലെ അന്യഗ്രഹജീവികളെ കണ്ടതായി മുൻ അമേരിക്കൻ സിഐഎ ഏജൻ്റ് അവകാശപ്പെട്ടു. ഈ അവകാശവാദം വിചിത്രമായി തോന്നുന്നത്…