അവിഹിതം ഒരു അവലോകനം

175
Achu Helen
അവിഹിതം ഒരു അവലോകനം
ഹിതമല്ലാത്തതു അവിഹിതം എന്നാണെങ്കിലും അതിനു ഇപ്പോൾ കാണുന്നവന്റെ കണ്ണിൽ പൊതുവായി ഒരു അർത്ഥമേ ഇന്നുള്ളു ,വിവാഹിതരുമായുള്ള ശാരീരിക ബന്ധം .
ഇതിനു വേണ്ടതു എന്തെന്നാൽ ബന്ധത്തിൽ ഏർപ്പെടുന്നവരിൽ ഒരാൾ എങ്കിലും വിവാഹിത / വിവാഹിതൻ ആയിരിക്കണം .എങ്കിലേ അതിനു അറിയുന്നവരിൽ ഒരു ശരിയായ അവിഹിതമാകുന്നുള്ളു. ഇനി രണ്ടു കൂട്ടരും വിവാഹിതരാണെൽ അല്പം കൂടി ശരിയായ അവസ്ഥയായി .
ഇന്ത്യൻ ഭരണഘടന അനുശാസിക്കാത്ത ചില അലിഖിത നിയമങ്ങളും സാമൂഹിക ബോധവുമാണ് പ്രധാനമായും ഇതു മൂലം കുരു പൊട്ടിക്കുന്നവരിൽ കൂടുതലായും കാണുന്നത് .സദാചാരമെന്ന ഒറ്റ വാക്കു മതിയാകാതെ പോരുന്നു ഇതിനു .
സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഒരുവിധം എല്ലാ സ്ത്രീ പുരുഷ ബന്ധങ്ങളും ഒരു പരിധിക്കപ്പുറം അവിഹിതങ്ങൾ തന്നെയാണ് . അതിപ്പോ സഹോദരീ സഹോദരോ ഭാര്യാഭർത്താക്കന്മാരോ അച്ഛൻ ‘അമ്മ ബന്ധങ്ങളോ അല്ലാത്ത എല്ലാം അങ്ങനെ മാത്രം കാണാനാണ് ഞാനടങ്ങുന്ന സമൂഹത്തിനു ഇഷ്ടമെന്ന് ചുരുക്കിപ്പറയാം .എങ്കിലും അവർ അത് ആസ്വദിക്കുന്നെങ്കിൽ ആവട്ടെ എന്ന് മാത്രമേ ഞാൻ ചിന്തിക്കാറുള്ളു .
സ്ത്രീകൾ പ്രേത്യേകിച്ചും വിവാഹിതരായവർ ഇത്തരം ബന്ധങ്ങളിലേക്ക് എത്തിപ്പെടുന്നത് പ്രധാനമായും സ്വന്തം ഭർത്താവുമായി ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ ഉള്ള പൊരുത്തക്കേടുകൾ മൂലമാണ് .
ശാരീരികാമെന്നാൽ ഞാൻ ഉദ്ദേശിച്ചത് അവനിൽ ലൈംഗിക തൃപ്തി കിട്ടാത്തത് കൊണ്ടെന്നല്ല .സ്ത്രീകളിൽ ലൈംഗികത സംതൃപ്തി 90% നിർണയിക്കുന്നത് അവളുടെ പങ്കാളിയുമായുള്ള മാനസിക അടുപ്പം മാത്രമാണ് . സ്വന്തം ഭർത്താവ് അവളെ സ്നേഹിക്കുന്നുണ്ടെന്നും മറ്റെന്തു കാരണം ഉണ്ടായാലും അവളെ വേണം എന്നുള്ളവൻ ആണെങ്കിലും അവൾ മറ്റൊരു ബന്ധത്തിലേക്ക് എത്തിപ്പെടില്ല . പരസ്പര പ്രണയമുണ്ടെങ്കിൽ അതിനൽ ശാരീരിക വലിപ്പ ചെറുപ്പങ്ങൾ അവളെ ബാധിക്കുകയില്ല.
സാമ്പത്തികമെന്നാൽ ഉദ്ദേശിച്ചത് മറ്റു കാരണങ്ങൾ ഒന്നുമില്ലെങ്കിൽ അവളെയും മക്കളെയും നല്ലരീതിയിൽ വളർത്തേണ്ടുന്ന ഉത്തരവാദിത്തം അവനുണ്ട് . ആരോഗ്യം ഉണ്ടായിട്ടും അലസനായി തൻ കാര്യം സിന്ദാബാദ് എന്ന് ചിന്തിക്കുന്ന ഒരുപാട് സജിമാർ ( കുമ്പളങ്ങി nights) ഇപ്പോഴും സമൂഹത്തിൽ ഉണ്ട് . അത്തരം ആളുകളുമായി പൊരുത്തപ്പെടാനാകാത്ത സ്ത്രീകൾ മറ്റൊന്നിനെ സാമ്പത്തികമായും ആശ്രയിക്കേണ്ടി വരികയും ആ കടപ്പാട് അവിഹിതമെന്ന ബന്ധത്തിന് കാരണമാകുകയും ചെയ്യുന്നു .
ഇത്തരം രണ്ടു കരണങ്ങളിലും വ്യത്യസ്തമാണ് മാനസികം .ഭർത്താവ് എല്ലാം കടമ പോലെ ചെയ്തു തീർക്കുന്ന ബന്ധങ്ങൾ , അവിടെ ഭക്ഷണം ഉണ്ടാക്കുന്ന ,വീടും പരിസരവും വൃത്തിയാക്കി കൊണ്ട് നടക്കുന്ന ഒന്നു പോലെ ലൈംഗികതയും മാറുന്നു .അവിടെയും അവിഹിത സാദ്ധ്യതകൾ ഉയരുന്നു .
പുരുഷനെ സംബന്ധിച്ചു മാനസിക അടുപ്പം ഒരു വലിയ ഘടകം ആണെങ്കിലും അവൻ ഒന്നിലേറെ ഇണകളെ സ്നേഹിക്കാൻ പ്രണയിക്കാൻ ലൈംഗിക പങ്കാളിയാകാൻ താല്പര്യപ്പെടുന്നവൻ ആണ് .അതൊരു തെറ്റാണ് എന്ന് ഞാൻ പറയുകയില്ല .അവന്റെ ശാരീരിക മാനസിക ഘടന അത്തരത്തിൽ ആണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് .അപൂർവം ചിലരിൽ ശ്രീരാമനെപ്പോലെ ഏക പത്നി എന്ന രീതിയും കണ്ടു വരുന്നു .( ഒരു പക്ഷെ സാഹചര്യം അനുവദിക്കാത്തത് കൊണ്ടോ സമൂഹം അനുവദിച്ചു തന്ന ഇണയെ മാത്രം സ്നേഹിക്കുന്നത് കൊണ്ടോ ആകാം )
എന്തായാലും ഭാര്യയെ കൂടാതെ ഒരു രഹസ്യ ബന്ധം എങ്കിലും ഉള്ളവർ ആണ് കൂടുതൽ . അത് കുടുംബജീവിതത്തെ ഒട്ടും ബാധിക്കാതെ കൊണ്ട് പോകാൻ അവനു സാധിക്കുന്നു .
എന്റെ ഒരു സുഹൃത്തു ഈയിടെ പറയുകയുണ്ടായി ഭാര്യയെ കൂടുതൽ സ്നേഹിക്കാൻ ( സ്നേഹം നടിക്കാനാണവോ ) ഇത്തരം ചില ബന്ധങ്ങൾ നല്ലതാണെന്നു .അവളെ മനസ്സിൽ കണ്ടു ഭാര്യയുമായി രതിയിൽ ഏർപ്പെടാനും അതു കൂടുതൽ സംതൃപ്തി നൽകാനും സഹായിക്കുന്നുണ്ടെന്നും .
എന്തായാലും പരസ്പരം അറിയിക്കാതെ കൊണ്ട് പോകാൻ സാധിക്കുന്ന കാലത്തോളം അത് ആസ്വാദ്യം തന്നെ .
കാമുകിമാർക്കായി മറ്റൊരു മൊബൈൽ ഫോൺ ഭാര്യ അറിയാതെ കൊണ്ട് നടക്കുന്ന ഒരു സുഹൃത്തിനെയും എനിക്കറിയാം .വളരെ ബുദ്ധിപരമായ തീരുമാനം ആണത് .മറ്റുള്ളവർക്കും പരീക്ഷിക്കാം .
അവിഹിതം പുരുഷന്റെ കുടുംബജീവിതത്തെ വലിയ തോതിൽ ബാധിക്കാത്തത് അവനതിൽ വലിയ മാനസികമായ പ്രാധാന്യം കൊടുക്കാത്തത് കൊണ്ടാണ് .സ്ത്രീകൾ മാനസികമായി അല്പം വൈകാരികമായ തലത്തിൽ സ്വന്തം ഇണയെ കാണുന്നു എന്നതിനാൽ അവരുടെ കുടുംബ ജീവിതം ഇത്തരം ബന്ധങ്ങളാൽ പരാജയപ്പെടാനാണ് സാധ്യത കൂടുതലും . എന്നാലും സ്ത്രീകളിലും പുരുഷന്മാരിലും ഈ രണ്ടു വിഭാഗത്തിലും വരാത്തവരും ഉണ്ട്‌ .
എന്തായാലും കോടതി പോലും എതിരില്ലാത്ത ഈ കാലത്തും സദാചാര കണ്ണുകൾ വെട്ടിച്ചു ഇങ്ങനൊക്കെ ആകാനും സാധിക്കുന്നത് ഒരു ഭാഗ്യമല്ലേ