പല സിനിമകളിലും ന്യൂസ് റീഡറായൊക്കെ നിങ്ങൾ കണ്ടിട്ടുള്ള ഈ പുള്ളി ചെയ്ത വർക്കുകൾ കേട്ടാൽ നിങ്ങൾ ഞെട്ടും

132

 

ഈ ഫോട്ടോയിൽ കാണുന്ന ആളാരാണെന്നു ഒറ്റയടിക്ക് ചോദിച്ചാൽ നിങ്ങളിൽ പലർക്കും അറിയില്ലായിരിക്കാം… പല സിനിമകളിലും കാമിയോ റോളിൽ ന്യൂസ് റീഡർ ഒക്കെ ആയി കണ്ടിട്ടുണ്ടാവും. പക്ഷെ പുള്ളി ചെയ്ത വർക്കുകൾ കേട്ടാൽ നിങ്ങൾ ഞെട്ടും.
ബെസ്റ് ആക്ടർ, 1983, പാവാട, സൈറ ബാനു എന്നീ സിനിമകളുടെ സ്ക്രിപ്ട് റൈറ്റർ ആണ് ബിപിൻ ചന്ദ്രൻ. അതോടൊപ്പം ഡാഡി കൂൾ, സംസാരം ആരോഗ്യത്തിന് ഹാനികരം, ABCD, കിംഗ് ലയർ എന്നീ സിനിമകളുടെ സംഭാഷണ രചയിതാവ് കൂടിയാണ്. കിംഗ് ലയർ ഒക്കെ കണ്ടിരിക്കാൻ തോന്നുന്നത് തന്നെ പുള്ളിയുടെ സംഭാഷണ മികവ് കൊണ്ട് കൂടിയാണ്. എഴുത്തിൽ ഹ്യൂമർ നന്നായി വർക്ക് ഔട്ട് ചെയ്യിക്കാൻ കഴിവുള്ള ഇത്രയും സക്സസ് റേഷ്യോ ഉള്ള ബിപിന് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതു ശെരിക്കും അത്ഭുദപ്പെടുത്തുന്ന കാര്യമാണ്. പുള്ളി എഴുതി അവസാനമായി ഇറങ്ങിയ സിനിമ 2017 റിലീസ് ആയ c/o സൈറ ബാനു ആണ്. കച്ചവട സിനിമകളിൽ തിരക്കഥ ദാരിദ്ര്യം അനുഭവപ്പെടുന്ന, സച്ചി അരങ്ങൊഴിഞ്ഞ മുഖ്യധാരാ മലയാള സിനിമയിൽ ബിപിൻ ചന്ദ്രന് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്.