ഒറ്റിക്കൊടുത്താൽ കിട്ടുന്ന നക്കാപിച്ച കാശിനു വേണ്ടിയായിരുന്നെങ്കിൽ നിനക്ക് ഞാനത് പിച്ചയായി തരുമായിരുന്നല്ലോ ?

0
149

അച്ചു വിപിൻ

“ഒറ്റിക്കൊടുത്താൽ കിട്ടുന്ന നക്കാപിച്ച കാശിനു വേണ്ടിയായിരുന്നെങ്കിൽ നിനക്ക് ഞാനത് പിച്ചയായി തരുമായിരുന്നല്ലോ? നിന്റെ ബുദ്ധി എനിക്കു മനസ്സിലാവും… നിന്റെ ചൂണ്ടലിൽ നീയെന്നെ ഇരയായി കൊരുത്തു, ബട്ട്‌ മിസ്റ്റർ കൃഷ്ണദാസ്! ചൂണ്ടലിനു താങ്ങാവുന്നതിലും വലിയ ഇരയെ കൊരുക്കരുത്, കൊളുത്തിയ മീനെയൊട്ടു പിടിക്കാനും പറ്റില്ല കൊളുത്തിയ ചൂണ്ടല്. ഒടിയുകയും ചെയ്യും.കളിക്കുന്നെങ്കിൽ ആണുങ്ങളെ പോലെ കളിക്കണം.. ഇറങ്ങി വാ നമുക്കൊരു കൈ നോക്കാം”…
“പേഴ്സണാലിറ്റി….
ശബ്ദം….
അഭിനയം…”

ഈ മൂന്നു സാധനങ്ങൾ കൊണ്ട് അലക്സാണ്ടറായി മമ്മൂക്ക സ്‌ക്രീനിൽ അഴിഞ്ഞാടിയ മരണമാസ് പടമായ സാമ്രാജ്യം ഇന്നലെ രാത്രിയാണല്ലോ ദൈവമേ ഞാൻ കണ്ടത് എന്നോർക്കുമ്പോളെനിക്ക് നല്ല നഷ്ടബോധം ഉണ്ട്.വെറുതെ യു ട്യൂബിൽ കുക്കിംഗ് വീഡിയോ നോക്കി കൊണ്ടിരുന്നപ്പോൾ അവിചാരിതമായാണ് ഉണ്ണിമുകുന്ദൻ അഭിനയിച്ച സാമ്രാജ്യം 2 കാണാനിടയായത്..അത് കണ്ടു കഴിഞ്ഞപ്പോൾ എന്നാ പിന്നെ ഇതിന്റെ ഒന്നാം ഭാഗം കൂടി പോയി കണ്ടു കളഞ്ഞേക്കാം എന്ന് കരുതി വെറുതെ ഒന്ന് പ്ലേ ചെയ്തത പൊന്നോ…..അലക്സാണ്ടർ ആ കാറിൽ വന്നിറങ്ങുന്ന സീൻ… ഹോ!!രോമാഞ്ചം..ഇപ്പോഴാണീ സിനിമ റിലീസ് ആയതെങ്കിൽ വാട്സ് ആപ്പ് ഫേസ്ബുക്ക്‌ സാറ്റസൊക്കെ ഇക്ക ഭരിച്ചേനെ!ഇത് വേറെ ലെവൽ..

മലയാള സിനിമയിലെ മരണ മാസ്സ് ഗാങ്സ്റ്റർ..അലക്സാൺഡറുടെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകൾ…മികച്ച സ്റ്റണ്ടുകൾ..മമ്മൂക്കയുടെ ഒന്നിനൊന്നു മികച്ച കോസ്റ്റ്യുമുകൾ ഇതൊക്കെയീ സിനിമ കാണുന്ന ആളുകൾ വല്ല കാലത്തും മറക്കുമോ? നിൽപ്പിലും നോട്ടത്തിലും നടപ്പിലും വരെ മമ്മൂക്ക ഒരു ഡോൺ ആയി ഞെട്ടിച്ചു കളഞ്ഞു…..അലക്സാണ്ഡറെ ഇതിലും മികച്ചതായി കാണിക്കാനിനി ഒരുത്തനും പറ്റില്ല…ഇത് വേറെ ലെവൽ .എല്ലാം കൊണ്ടും കിടു ക്ലൈമാക്സ്‌ ആക്കി നിർത്തിയ ഇജ്ജാതി മരണ മാസ്സ് പടത്തിന്റെ സെക്കന്റ്‌ പാർട്ടിൽ പോയഭിനയിച്ചു കുളമാക്കാൻ നിനക്കെങ്ങനെ മനസ്സ് വന്നെടാ ഉണ്ണിക്കുട്ടാ..ആ തിരക്കഥ വായിച്ചപ്പോഴെങ്കിലും നിനക്കൊന്നുണർന്നു കൂടായിരുന്നൊ?ഇത് വേണ്ടിയിരുന്നില്ല ഉണ്ണിയേ, നിക്കു കാണണ്ട ആ തിരുമുഖം🙏

NB:അല്ലെങ്കിലും ഫസ്റ്റ് പാർട്ട്‌ കാണാതെ വെറുതെ ഇരുന്നു സെക്കന്റ്‌ പാർട്ട്‌ കണ്ടു സമയം കളഞ്ഞ എന്റെ ഭാഗത്തും തെറ്റുണ്ട്..