ഈ നാല് ഗാനങ്ങൾക്കും എടുത്തു പറയാൻ ഒരു പ്രത്യേകതയുണ്ട്….

അച്ചു വിപിൻ

“ഘടം” എന്ന വാദ്യോപകരണം കൊണ്ട് മനോഹരമാക്കിയതാണ് ഈ ഗാനങ്ങൾ. ഇവ ഒരിക്കൽ കേട്ടാൽ പിന്നെയും, പിന്നെയും, പിന്നെയും നമുക്കിത് കേൾക്കാൻ തോന്നും.
“ഘടം” ഇതുപോലെ “പെർഫെക്ട്” ആയി യൂസ് ചെയ്ത മറ്റു വേറെ ഗാനങ്ങൾ ഉണ്ടോ എന്ന് സംശയമാണ്.
ഈ നാല് ഗാനങ്ങളും 90കളിലെ ആയതു കൊണ്ട് ആ കാലഘട്ടത്തിൽ ജനിച്ചവർക്കെല്ലാം ഇപ്പൊൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ വല്ലാത്ത തരം ഒരു “നൊസ്റ്റാൾജിയ” ആണ് ഉണ്ടാവുക..
ഇനി ഈ നാല് ഗാനങ്ങളുടെയും വിശദാoശങ്ങലിലേക്ക് കടക്കാം…

1. അഴകാന രാക്ഷസിയെ
ചിത്രം :മുതൽവൻ
സംഗീതം :റഹ്മാൻ
വിഷ്വലൈസേഷൻ ആണ് സാറെ ഇതിന്റെ മെയിൻ.
ഒരു വശത്ത് സുന്ദരി ആയ മനീഷ കൊയ്‌രാള മറുവശത്തു കുസൃതി ഒളിപ്പിച്ച മുഖവുമായി അർജുൻ ഇവരുടെ പുറകിലായി പല തരം കോസ്റ്റും ഇട്ടു തുള്ളിക്കളിക്കുന്ന സഹ കളിക്കാരും…
പിന്നെ പറയണോ?ചുരുക്കി പറഞ്ഞാൽ വീഡിയോ കണ്ടാൽ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല.

 

https://youtu.be/959fxCSqSAk

 

2. താൽ സെ താൽ മില
ചിത്രം :താൽ
സംഗീതം:റഹ്മാൻ
ഈ ഗാനത്തിന്റെ പ്രത്യേക ആകർഷണം ഐശ്വര്യ റായ് തന്നെ ആണെന്ന് ഞാൻ പ്രത്യേകം പറയണോ? മാത്രല്ല അവരുടെ കൂടെ മഴയത്തു ആടിപ്പാടി ഡാൻസ് കളിക്കുന്ന മറ്റ് രണ്ടു പെൺകുട്ടികളെ വരെ നമ്മൾ അറിയാതെ നോക്കി ഇരുന്നു പോകും.ഈ ഗാനം കണ്ടു തീരുമ്പോൾ അവരുടെ കൂടെ നമ്മളും കൂടി ഒരു അസ്സൽ മഴ നനഞ്ഞ പ്രതീതി ആണ് ലഭിക്കുന്നത്….

 

 

3. ദ്വാദശിയിൽ മണി ദീപിക
ചിത്രം :മധുരനൊമ്പരക്കാറ്റ്
സംഗീതം :വിദ്യ സാഗർ
ഇതിലെ പ്രധാന ഹൈലൈറ്റ് ബിജുമേനോനും,സംയുക്ത വർമയും തന്നെയാണ് പിന്നെ ഇടയ്ക്കിടയ്ക്ക് പെയ്യുന്ന ആ മഴയും…. ഹോ!!!!ഇത്രയും നല്ല ഗാനത്തിൽ ലയിച്ചഭിനയിച്ച ഇവർ പ്രണയിച്ചില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ….ശ്രീമതി:സുജാതയുടെ മാസ്മരിക ശബ്ദം,
തൊട്ടതെല്ലാം പൊന്നാക്കിയ വിദ്യാജിയുടെ സംഗീതം ,മനോഹമായ വരികൾ,ലക്ഷത്തിൽ ഒരിക്കലേ ഇതുപോലെ ഒരു ഗാനം പിറക്കൂ.നല്ലൊരു മഴ പെയ്യുമ്പോൾ ഹെഡ് സെറ്റ് വെച്ച് ഈ പാട്ടൊന്നു കേൾക്കണം എന്റെ സാറെ ചുറ്റുമുള്ളത് ഒന്നും കാണാൻ കഴിയില്ല..ഇതെപ്പോൾ കേട്ടാലും മനസ്സിൽ ഒരു മഴയാണ്.

 

 

4:നാ തും ജാ നോ ന ഹം…
ചിത്രം :കഹോന പ്യാർ ഹൈ
സംഗീതം:രാജേഷ് റോഷൻ
ലക്കി അലിയുടെ ശബ്ദം ആണ് ഇതിന്റെ ഹൈലൈറ്റ്, പുള്ളിക്കാരൻ ഒരു രക്ഷയും ഇല്ല പോരാത്തതിന് സ്‌ക്രീനിൽ സുന്ദരക്കുട്ടൻ ആയ ഹൃതിക് റോഷനും.വേറെ ലെവൽ!!ഇതൊക്കെ കണ്ടാൽ പ്രണയിക്കാത്തവർ വരെ പ്രണയിച്ചു പോകും.

 

 

ഈ നാല് ഗാനങ്ങളിലും കോമൺ ആയി നമുക്ക് “പ്രണയം” കാണാൻ കഴിയുo.(കാമുകനോടുള്ള പ്രണയം, മഴയോടുള്ള പ്രണയം, കാമുകിയോടുള്ള പ്രണയം) അതിനെ കൂടുതൽ മനോഹരമാക്കുന്നത് ഇടയ്ക്കിടയ്ക്ക് കയറി വരുന്ന ആ ഘടത്തിന്റെ ശബ്ദം തന്നെയാണ് എന്ന് പറയാതെ വയ്യാ.ചുരുക്കി പറഞ്ഞാൽ “അടി വയറ്റിൽ മഞ്ഞു വീണ ഒരു പ്രതീതി”..

NB: ഈ “ഘടം” എന്ന് പറയുന്നത് എന്ത് സാധനാണാവോ എന്ന് നിങ്ങളിൽ പലരും ആലോചിക്കുന്നുണ്ടാവും…
“ഘടം എന്നത് ഏറ്റവും പഴക്കമുള്ള സംഗീതോപകരണമാണ്. കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന ഒരു വലിയ ‌കുടം ആണ് “ഘടം”,ഇത് കമിഴ്ത്തി മടിയിൽ വെച്ച് അതിന്റെ പുറത്ത് കൈകൾ കൊണ്ട് കൊട്ടിയാണ് ശബ്ദം ഉണ്ടാക്കുന്നത്. സഹതാളവാദ്യം ആയിട്ടാണ് ഇത് കച്ചേരികളിലും മറ്റും ഉപയോഗിച്ചുവരുന്നത്.

Leave a Reply
You May Also Like

“ഹോമിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെക്കാൾ എത്രയോ നല്ലതായിരുന്നു നായാട്ടിലെ കുഞ്ചാക്കോ ബോബന്റെ അഭിനയം”

Sanuj Suseelan ഹോം സിനിമയ്ക്ക് അവാർഡ് കിട്ടാത്തതിനെപ്പറ്റിയുള്ള പതം പറച്ചിലുകളിൽ എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. വിജയ്…

ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ആദ്യ ഗാനം റിലീസായി, ത്രം ഡിസംബർ 8ന് തിയേറ്ററിലേക്ക് എത്തും

*ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ആദ്യ ഗാനം റിലീസായി, ചിത്രം ഡിസംബർ 8ന്…

ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾക്ക് മാത്രമായി ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്’ പ്രൊഡക്ഷൻ ഹൗസ്

ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾക്ക് മാത്രമായി ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്’ പ്രൊഡക്ഷൻ ഹൗസ് YNOT സിഇഒയും നിർമ്മാതാവുമായ…

ഹാർട്ട് ഓഫ് സ്റ്റോൺ, ആലിയാ ഭട്ടിന്റെ ഹോളിവുഡ് അരങ്ങേറ്റചിത്രം, ആലിയായുടെ കെയാ ധവാൻ വളരെ പ്രധാനപ്പെട്ട ഒരു റോൾ ആണ്

ഹാർട്ട് ഓഫ് സ്റ്റോൺ Vani Jayate വണ്ടർ വുമൺ ഗാൽ ഗാഡോട്ടിന്റെ പുതിയ സ്പൈ ഫ്രാഞ്ചൈസി…