അച്ചു വിപിൻ
“താളവട്ടം” സിനിമയിൽ മോഹൻലാൽ റൂം വൃത്തിയാക്കുന്ന ഒരു സീൻ ഉണ്ട്.കണ്ടിരിക്കാൻ വളരെ രസകരം ആണത്.ഇന്ന് അപ്രതീക്ഷിതമായി ഈ സിനിമ കണ്ടപ്പോ ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്.മറ്റുള്ളവർ അത് നേരത്തെ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല എന്തായാലും വല്യ വളച്ചു കെട്ടൊന്നുമില്ലാതെ നമുക്കാ സീനിലേക്കു കടക്കാം.
റൂം വൃത്തിയാക്കാൻ പോയ മോഹൻലാൽ റൂമിലേ സകല സാധനങ്ങളും അബദ്ധത്തിൽ നശിപ്പിക്കുന്നു.എല്ലാം കഴിഞ്ഞവസാനം കാലു തെറ്റി ഒരു കസേരയിലേക്ക് വീഴുന്നു കഷ്ടകാലത്തിനു അത് തെന്നി നീങ്ങി അവിടെ ഉള്ള ഒരു ഗ്ലാസ് കൂടി തകർക്കുന്നു..ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ടവിടേക്കു കാർത്തികയും സോമനും കടന്നു വരുന്നു…
സോമൻ :എന്താ ഇത്?
മോഹൻലാൽ :വൃത്തിയാക്കാൻ പറഞ്ഞു
സോമൻ: ഏ….
മോഹൻലാൽ :വൃത്തിയാക്കാൻ പറഞ്ഞു
സോമൻ :ആര്?
മോഹൻ ലാൽ :കാർത്തികയുടെ നേരെ കൈ ചൂണ്ടുന്നു.
കാർത്തിക :സീരിയസ് ആയി നിക്കേണ്ട ഭാഗത്ത് മോഹൻലാലിന്റെ ഒറിജിനലിനെ വെല്ലുന്ന അഭിനയം കണ്ടു അറിയാതെ ചിരിച്ചു പോകുന്നു ,പിന്നീട് ഉടൻ തന്നെ അത് മറയ്ക്കാൻ എന്നോണം അവർ ലെഫ്റ്റിൽ നിൽക്കുന്ന സോമനെ നോക്കുന്നു.
സോമൻ :വൃത്തിയാക്കാൻ പറഞ്ഞോ അതൊ വൃത്തികേടാക്കാൻ പറഞ്ഞോ?
(കാർത്തിക മോഹൻലാലിന്റെ ആക്ഷൻ കണ്ടു ചിരിക്കുന്നു, പിന്നീട് ചിരി അടക്കിപിടിക്കുന്നു.)
മോഹൻലാൽ:അത് ഞാൻ വൃത്തിയാക്കിയപ്പോ ഈ തടികൊണ്ട് അതിങ്ങനെ… ആ ഗ്ലാസ്സേ തട്ടി…. ഈ ഗ്ലാസ്സേ തട്ടി….ഈ കസേരേ തട്ടി കറങ്ങി ഇങ്ങനെ….. (ഓരോന്ന് വിശദീകരിച്ചു സ്വയം കറങ്ങുന്നതിനിടയിൽ മോഹൻലാൽ സോമന്റെ കവിളിലേ ഈച്ചയെ കാണുന്നു )
കാർത്തിക ആണെങ്കിൽ ഈ സമയം താൻ ചിരിച്ചു പോയാലോ എന്ന് കരുതി മോഹൻലാലിന്റെ മുഖത്തേക്ക് നോക്കാതെ താഴേക്കും അപ്പുറത്തേക്കും, ഇപ്പുറത്തേക്കും ഒക്കെ നോക്കി നിൽക്കുന്നത് കാണാം.
സോമൻ:മോഹൻലാലിനെ സൂക്ഷിച്ചു നോക്കുന്നു…
മോഹൻലാൽ :സോമന്റെ കവിളിലേ ഈച്ചയെ നോക്കുന്നു… (ബാക്ഗ്രൗണ്ടിൽ ഒരുമാതിരി പശ്ചാത്തല സംഗീതo)
ടപ്പേ ₹&-=!!!!!മോഹൻലാൽ സോമന്റെ കരണക്കുറ്റിക്കു അടിക്കുന്നു…
സോമൻ :ബാസ്റ്റാർഡ്!
മോഹൻലാൽ :ഈച്ച…ഈച്ച.. ഈച്ച ദാ ഈച്ച…
സോമൻ :Bring him to the shock room.
മോഹൻലാൽ :കയ്യിൽ ഇരുന്ന ഈച്ചയെ കാർത്തികക്ക് കാണിച്ചു കൊടുക്കുന്നു.
ശുഭം
NB: കാർത്തികയെ കുറ്റം പറയാൻ പറ്റില്ല, ആരായാലും ചിരിച്ചു പോകും അമ്മാതിരി പെർഫോമൻസ് അല്ലാരുന്നോ മോഹൻലാൽ.കാർത്തിക ചിരിക്കുന്നുണ്ടോ എന്ന് സംശയം ഉള്ളവർ ആ ചിരി സീൻ ഒന്നു പോയി കണ്ടിട്ട് പോരെ 😂