‘അപ്പൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതൻ്റെ അവസാന ശ്വാസം’ത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്,പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വൽസൻ, അനിൽ കെ ശിവറാം, കിരൺ, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതൻ. ആഗോള കോവിഡ്-19 പാൻഡെമിക് ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യകത വർധിച്ചതിനെ തുടർന്ന് ഓക്സിജൻ ക്ഷാമവും തുടർന്ന് അച്ചുതൻ്റെ ജീവിതത്തിൽ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

സാബു പ്രെസ്റ്റോ, തരുൺ കുമാർ ബഫ്ന എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിനി ജോർജ്, ഡി.ഒ.പി: തരുൺ സുധാകരൻ, മ്യൂസിക് & ബി.ജി.എം: മിലൻ ജോൺ, എഡിറ്റർ: അശ്വിൻ നെരുവമ്പ്രം, പ്രൊജക്ട് ഡിസൈനർ: മെറ്റ്ലി ടോമി, ആർട്ട്: മജിനു പി.കെ, മേക്കപ്പ്: സുബിൻ കട്ടപ്പന, ലിറിക്സ്: സാബു പ്രെസ്റ്റോ, അഖിൽ രാജ്, സൗണ്ട് ഡിസൈൻ: രമേഷ്, അസോസിയേറ്റ് ഡയറക്ടർ: അജിത് പി വിനോദൻ, സ്റ്റുഡിയോ: കെ. സ്റ്റുഡിയോ, ടൈറ്റിൽ: രജ്വിൻ ചാണ്ടി, പി. ആർ ഓ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: 1000 ആരോസ്, സ്റ്റിൽസ്: ആകാശ്, ഡിസൈൻസ്: ആർട്ടോകാർപസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

ടീജി രവിയുടെ ഭാര്യ ഡോ: സുഭദ്രയുടെ മരണം വിവാദം ആയതെങ്ങനെ ?

മലയാള സിനിമയുടെ 1970 – 80 കാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് ഒരു കാലത്ത് മലയാള…

ഒഥല്ലോയുടെ ഭാവങ്ങൾ നിറഞ്ഞാടിയ കണ്ണൻ പെരുമലയനായി സുരേഷ്‌ഗോപി വളരെ മികച്ചൊരു പ്രകടനം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്

Adharsh Prakash John Kadhalikkatil ഷേക്സ്പിയറിന്റെ വളരെ പ്രസിദ്ധമായൊരു ദുരന്ത നാടകമാണ് “ഒഥല്ലോ”. 1603ൽ ആണ്…

ബ്രസീൽ പ്രസിഡന്റ് ആർ ആർ ആറിനെ കുറിച്ച് പറഞ്ഞതും അതിനു രാജമൗലി നൽകിയ മറുപടിയും ശ്രദ്ധിക്കപ്പെടുന്നു

ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പാൻ-ഇന്ത്യൻ സിനിമയായ ആർ ആർ ആറിനെ…

നിഗൂഢ വനം എന്നാണ് “കാ‍ന്താര” യുടെ അർത്ഥം, ആ നിഗൂഢതയിൽ ചരിത്രം ഉറങ്ങി കിടപ്പുണ്ട്, വനപാലകനും, ദൈവവും, കാടിന്റെ മക്കളുമുണ്ട്

Nayana Nambiar പ്രകൃതിയിൽ ദൈവീകത ദർശിക്കുന്ന അതിവിശ്ഷ്ടമായ ഒരു സംസ്കാരം കലാകാലങ്ങൾ ആയിവിടെ നിലനിൽക്കുന്നുണ്ട്.ചില മരങ്ങളുടെ…