മലയാള സിനിമയിൽ പുരുഷതാര പ്രാധാന്യം തീരെയില്ലാത്ത ചിത്രങ്ങളിൽ വാണിജ്യവിജയം കൊയ്ത ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ. കേന്ദ്ര കഥാപാത്രമായ അച്ചുവിനെ അവതരിപ്പിച്ചിരിക്കുന്നത് മീരാ ജാസ്മിനാണ്. അച്ചുവിന്റെ അമ്മയായി ഉർവ്വശിയും വേഷമിട്ടിരിക്കുന്നു.
2006ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് ഉർവശി നേടി. ഉർവശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് വനജ എന്നായിരുന്നു.
ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗത്തു ഉർവശിയുടെ ബാല്യകൗമാരങ്ങളും കാണിക്കുന്നുണ്ട്. ഉർവശിയുടെ കൗമാരകാലത്തെ അവതരിപ്പിച്ചത് അൾത്താര എന്ന നടിയായിരുന്നു. ഇപ്പോൾ അൾത്താര ഒരു മിനിസ്ക്രീൻ നടിയാണ്. ബാലതാരമായി സിനിമയിൽ പ്രവേശിച്ച അൾത്താര പിന്നീട് സിനിമയിലും സീരിയലിലും സജീവമായി. അൾത്താര നിരവധി ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അൽതാര ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഹിറ്റ് ചിത്രം മയൂഖത്തിലെ ബാലതാരമായാണ് അൾത്താര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, അൾത്താര പകൽ, ബ്ലാക്ക് ഡാലിയ, ഇന്നത്തെ ചിന്താവിഷയം, കൊട്ടാരത്തിൽ കുട്ടിഭൂതം, ജനപ്രിയൻ തുടങ്ങിയ ചിത്രങ്ങളിലും. പരസ്പരം, ഇവൾ യമുന, നിലവിളക്ക്, അലാവുദ്ദീന്റെ അത്ഭുതവിളക്ക് തുടങ്ങിയ ജനപ്രീയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
**