പ്രശസ്ത ഫൈറ്റ് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു. 93 വയസ്സായിരുന്നു.രജനികാന്തിനെ തമിഴ് സിനിമയിൽ സൂപ്പർ സ്റ്റാർ പദവിയിൽ എത്തിച്ച സിനിമയാണ് “മുരട്ടുക്കാളയ്”…അതിലെ ട്രെയിൻ ഫൈറ്റ് ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്..അത് പോലെ കമൽ ഹാസൻ്റെ “സകലകലാ വല്ലഭൻ ” സിനിമയിലെ സംഘട്ടന രംഗങ്ങളും പതിവ് രീതിയിൽ നിന്നും വ്യത്യസ്തത പുലർത്തിയവും പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയവും ആയിരുന്നു.മലയാളത്തിൽ ചമ്പൽക്കാട്, ഈ നാട്, അങ്കച്ചമയം, പൂച്ചക്കൊരു മൂക്കുത്തി തുടങ്ങി നിരവധി സിനിമകളിൽ തൻ്റെ കയ്യൊപ്പ് പതിപ്പിച്ചു.
1966-ൽ ജയശങ്കറിന്റെ വല്ലവൻ ഒരുവനിലൂടെ തന്റെ കരിയർ ആരംഭിച്ച് 1200-ലധികം സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചു. ഒരു സ്റ്റണ്ട് കൊറിയോഗ്രാഫർ എന്ന നിലയിൽ ഏറ്റവും കൂടുതൽ സിനിമകളിൽ പ്രവർത്തിച്ചതിന് ഗിന്നസ് വേൾഡ് അദ്ദേഹം നേടിയിരുന്നു എന്നത് ശ്രദ്ധേയമാണ്. പായും പുലി, പടിക്കാധവൻ, കൈ കുടുക്കും കൈ, മനിതൻ, രാജ ചിന്ന റോജ തുടങ്ങിയ 80കളിലെ രജനികാന്ത് ചിത്രങ്ങളിലെ തന്റെ ഐക്കണിക് സ്റ്റണ്ട് നീക്കങ്ങളിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. 1959-ൽ താമരൈ കുളം എന്ന ചിത്രത്തിലൂടെ രത്നം നടനായി അരങ്ങേറ്റം കുറിച്ചു, 2006-ൽ തലൈനഗരം എന്ന ചിത്രത്തിലാണ് രത്നം അവസാനമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ മകൻ ജൂഡോ രാമുവാണ്.