പ്രേക്ഷകർ കാത്തിരിക്കുന്ന ആക്ഷൻ ഹീറോ ബിജു 2വിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

യഥാർത്ഥ പോലീസ് ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ സമ്മാനിച്ച് പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് എബ്രിഡ് ഷൈനിൻ്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു. എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവർത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിനായുള്ള ഓഡിഷൻ എല്ലാം നേരത്തെ നടത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്.

You May Also Like

മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലൗലി’

‘ലൗലി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

കാസർകോഡിന്റെ ഭാഷ സൗന്ദര്യത്തിൽ മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു ‘കുണ്ഡലപുരാണം’

കാസർകോഡിന്റെ ഭാഷ സൗന്ദര്യത്തിൽ മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു. ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി മേനോക്കിൽസ് ഫിലിംസിന്റെ…

ക്യാപ്റ്റൻ മില്ലെർ, അതി ഗംഭീര മേക്കിങ്

ക്യാപ്റ്റൻ മില്ലെർ (തമിഴ്) : അതി ഗംഭീര മേക്കിങ്.. Genre : പിരീഡ് ആക്ഷൻ ഡ്രാമ…

ജയിലുകളുടെ സുരക്ഷ പരിശോധിക്കാൻ ഒരു തടവുപുള്ളിയായി ജയിലിന്റെ അകത്ത് കടന്നു ഒരു പ്രത്യേക ഉദ്യമത്തിൽ ഏർപ്പെടുന്ന നായകൻ

2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ജയിൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് എസ്‌കേപ്പ് പ്ലാൻ സ്വീഡിഷ് ചലച്ചിത്ര…