ജീവിതം ദുരിതക്കയത്തിൽ, ആക്ഷൻ ഹീറോ ബിജുവിൽ വേഷമിട്ട മേരി ലോട്ടറി കച്ചവടത്തിന്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
8 SHARES
100 VIEWS

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിൽ വേഷമിട്ട മേരി ഇപ്പോൾ ജപ്തി ഭീഷണി ഒഴിവാക്കാനായി ലോട്ടറി കച്ചവടത്തിന് ഇറങ്ങി. പ്രധാന താരങ്ങൾ ഒഴികെയുള്ളവരുടെ ജീവിതം പലപ്പോഴും ദുരിതക്കയത്തിൽ തന്നെയാണ്. ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്ത സമയത്താണ് ആക്ഷൻ ഹീറോ ബിജുവിൽ അവസരം ലഭിക്കുന്നത്. ഇപ്പോൾ സിനിമയിൽ അവസരങ്ങൾ ഇല്ല എന്നും മേരി പറയുന്നു. ചേര്‍ത്തല അരൂര്‍ ദേശീയ പാതയ്ക്ക് സമീപം ആണ് മേരി ലോട്ടറി വില്‍ക്കാനായി ഇറങ്ങിയത്. രാവിലെ 6.30ന് വീട്ടില്‍ നിന്നിറങ്ങി ഉച്ചവരെ പൊരിവെയിലത്ത് ലോട്ടറി വിറ്റാൽ 300 രൂപ വരെ കിട്ടുമെന്നും മകളെ വിവാഹം കഴിച്ചു അയച്ചെന്നും കൂടെയുള്ള മകന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട് എന്നും മേരി പറയുന്നു . സിനിമയിൽ ചില വേഷങ്ങൾ ചെയ്തപ്പോൾ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും എന്നാൽ സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങുകയുമായിരുന്നു എന്നും മേരി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്