Muhammed Sageer Pandarathil
ചലച്ചിത്ര നടനും വോളിബാള്‍ ദേശീയ താരവുമായിരുന്ന മിഖ്ദാദ് അന്തരിച്ചു. 76 വയസ്സായിരുന്ന ഇദ്ദേഹം പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ ഒരു സ്വാകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് 2022 നവംബർ 23 ആം തിയതി ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു വിടവാങ്ങിയത്. 1982 ല്‍ ‘ആ ദിവസം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്, സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി ഒ എന്ന ചിത്രത്തിലെ രാജന്‍പിള്ള എന്ന ഫയല്‍വാന്റെ വേഷമായിരുന്നു.ആനയ്ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവന് ശ്രീനിവാസന്, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച ഇദ്ദേഹം നിരവധി സീരിയലുകളിലും വേഷമിട്ടു.2010 ല്‍ പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പില്‍ നിന്ന് വിരമിച്ച ഇദ്ദേഹം പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്നില്‍ എവിആര്‍എ 12 ല്‍ ആയിരുന്നു താമസം.കബറടക്കം നാളെ വ്യാഴാഴ്ച രാവിലെ കൊല്ലം പോളയത്തോട് ജുമാ മസ്ജിദില്‍ നടക്കും. റഫീഖ മിഖ്ദാദാണ് ഭാര്യ. മിറ മിഖ്ദാദ്, റമ്മി മിഖ്ദാദ് എന്നിവർ മക്കളും സുനിത് സിയാ, ശിബില്‍ മുഹമ്മദ് എന്നിവർ മരുമക്കളുമാണ്.