നടിയെ ആക്രമിച്ച കേസില്‍ പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയില്‍. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ആണ് ദിലീപ് വെള്ളിയാഴ്ച വൈകിട്ട് സുപ്രീംകോടതിയെ സമീപിച്ചത് . വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുത് , ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയാണ് ദിലീപ് സുപ്രീംകോടതിയ്ക്കു മുന്നിൽ ആവശ്യപ്പെടുന്നത്. ഇതുകൂടാതെ അതിജീവിതയ്ക്കും തന്റെ മുൻഭാര്യയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങളും അപേക്ഷയിൽ ദിലീപ് ഉന്നയിക്കുന്നു. മുൻ ഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിനാധാരമെന്നാണ് ദിലീപിന്റെ വാദം, നിലവില്‍ ഈ ഉദ്യോഗസ്ഥന്‍ ഡിജിപി റാങ്കിലെന്നും ദിലീപ്. കൂടാതെ സിനിമയിൽ ഒരു വിഭാഗത്തിന് വ്യക്തിപരമായും തൊഴിൽപരമായും തന്നോടുള്ള എതിർപ്പും തന്നെ കേസിൽ പെടുത്താൻ കാരണമായെന്ന് ദിലീപ് പരാതിയിൽ ഉന്നയിക്കുന്നു.

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്
Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ