ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നടൻ ബാല. സർപ്രൈസ് സന്ദർശനം അണ്ഡത്തിയ ബാലയെ കാണാൻ ആശുപത്രി ജീവനക്കാർ ഓടിയെത്തും. ഏവരും ബാലക്കൊപ്പം സെൽഫി എടുത്തു . ജോലി കഴിഞ്ഞ എലിസബത്തിനെ വീട്ടിലെക്കു കൂട്ടിക്കൊണ്ടുപോകാനാണ് ബാല എത്തിയത്. മലങ്കര ആശുപത്രിയിൽ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയാണ് എലിസബത്ത് ജോലി ചെയ്യുന്നത്. ആശുപത്രിയിലെ ജീവനക്കാരും ഡോക്ടേഴ്സുമെല്ലാം ബാലയെ പരിചയപ്പെടുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.ബാല തന്നെയാണ് വിഡിയോ പങ്കുവച്ച ശേഷം ഈ വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചത്. എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് വന്നത്. എന്നാല്‍ സ്നേഹം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ബാല കുറിച്ചത്.